അക്ഷരം

0

       അക്ഷരം പതിനൊന്നു വര്ഷം പിന്നിട്ടു
പാലോട് .പാലോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്ഷരം സംഘടന 11 വയസ്സ് പിന്നിട്ടു .കൂണുപോലെ മുളക്കുകയും നശിക്കുകയും ചെയ്യുന്ന നാട്ടിന്‍പുറങ്ങളിലെ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു അപവാദമാണ് പലോടെ കേന്ദ്രമായുള്ള യുവാക്കളുടെ ഈ കൂട്ടായ്മ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തനം വ്യാപിപിച്ചും സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടും പ്രദേശത്തെ നിറഞ്ഞ സാനിദ്യമാകാന്‍ കഴിഞ്ഞതാണ് ഇവരുടെ നേട്ടം .2000മെയ്‌ മാസത്തിലാണ് അക്ഷരം പ്രവര്‍ത്തനം തുടങ്ങുന്നത് .വിവിത പ്രദേശങ്ങളിലായി 50ഓളം യുനിട്ടുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട് .കിഴക്കന്‍ മലയോര മേഘലയുടെ വികസന വിഷയങ്ങള്‍ സജീവ ചര്‍ച്ചയാകുന്ന അക്ഷരം പ്രതിമാസ പത്രം ശ്രദ്ധേയമാണ് .വിദേശ ഉത്പന്ന ബഹിഷ്കരണത്തിന് തുടക്കം കുറിച്ച് സ്വന്തമായി ഉത്പന്നങ്ങള്‍ നിര്‍മിച്ചു വിപണനം ചെയ്യുകയാണിവര്‍ .പി എസ് .സി പരീക്ഷ എഴുതുന്നവര്‍ക്ക് സൌജന്യ പരിശീലന ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് അക്ഷരത്തിന്റെ  11വര്ഷികതോടനുബന്ദിച്ചു നിരവതി പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു .ഒരുകൂട്ടം വിദ്യാര്തികളും ചെറുപ്പക്കാരും അടങ്ങുന്ന അക്ഷരകൂട്ടം ഇതിനകം പല മേഘലകളിലും ചലനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി കഴിഞ്ഞു .ഗ്രാമത്തെ അറിവിന്റെ അക്ഷരവും നേരും പഠിപ്പിക്കാന്‍ അക്ഷരം പ്രതിമാസ ഗ്രാമ പത്രത്തിന് കഴിഞ്ഞിട്ടുണ്ട് .ഏകദേശം മൂന്നു പഞ്ചായത്തുകളില്‍ സന്ദേശം പരത്തുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ നടത്തിയിട്ടുള്ള പല പ്രവര്‍ത്തനങ്ങളും പല പ്രമുഖരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് സ്വന്തം കാലില്‍ നില്ക്കാന്‍ സോദേശി  ഉല്പന്നമായ സോപ്പ് നിര്‍മിച്ചു വിപണിയിലിറക്കുന്നു .ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചു അക്ഷരകൂട്ടത്തിലെ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും അറിവുകള്‍ സമ്പാദിക്കുന്നു കാമ്പുട്ടെര്‍ പരിശീലനവും തൊഴില്‍ പരിശീലനവും നല്‍കി വരുന്നു .പ്രകൃതി പഠന യാത്രകള്‍ ക്യാമ്പുകള്‍ എന്നിവയിലൂടെ അക്ഷരം സജീവമാണ് . .എം ഷിറാസ്ഖാന്‍ ആണ് അക്ഷരത്തിന്റെ ചെയര്‍മാന് കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക  .Mob.919846818909,919495458813,919846960607,919946571456
  (  മുഹമ്മദ്‌ സാദിര്ഷ അബുദാബി )                           0 comments:

Post a Comment