- ജിജോ പാലോട് (ചെന്നൈ)
വീടൊന്ന് വേണം 'ലാണും' വേണംസ്വപനങ്ങളനവധി നെയ്തുകൂട്ടി.
വീടൊന്ന് ലാഭത്തില്‍ വേണമെന്നാകില്‍
അത് സ്വപ്നത്തിലാകുന്നതഭികാമ്യമേ.
അങ്ങനെ വീടുപണിഞ്ഞത് കാടായി
'ലാണിനു' പകരം 'ലോണുമായി'.
സ്വപ്നത്തില്കെട്ടിയ മണിമാളികക്ക്
നികുതിയില്ലാത്തത് ലാഭമായി.
വീടെന്ന സ്വപ്നം ബാക്കിയാക്കി
ബി.പി കേറി എന്‍റെ ബീവി പോയി
എന്‍റെ കടലാസുവീടിന്നുറങ്ങുന്നു സുഖമായ്
ധനമില്ലാ ലോക്കറില്‍ സുരക്ഷിതമായ്.
0 comments:
Post a Comment