26 October, 2011

ഇരുട്ടിനോട്

0


- നക്ഷത്രു അജയ്















പ്രിയ സുഹൃത്തേ , ഇരുട്ടേ
ഞാന്‍ നിന്നെ ഭയക്കുന്നു
ദിനങ്ങളില്‍ രാത്രിയുടെ
ദൈര്‍ഖ്യം നീ കൂട്ടുന്നുണ്ടോ ?

വരണ്ട ഒരു പകലിലേക്ക്
ഞാന്‍ ഉള്‍വലിയപ്പെടുന്നു കൂട്ടുകാരാ

ചാത്തന്മാരുടെയുംചെകുത്താന്മാരുടെയും
കൊച്ചുഉണ്ണിയുടെയും പേരുപറഞ്ഞു
കിടാങ്ങള്‍ക്കു മുന്നിലെചിത്രപ്പെട്ടിയില്‍
നാം നിറഞ്ഞാടി
ഖദരിനും സത്യാഗ്രഹത്തിനും
വാദങ്ങള്‍ക്കും പ്രതി വാദങ്ങള്‍ക്കും
നാം ചുക്കാന്‍ പിടിച്ചു .
പുതിയ പൂമൊട്ടുകള്‍ക്കും
അവയുടെ മാതൃസസ്സ്യങ്ങല്‍ക്കുമിടയില്‍
നാം മൂകസാക്ഷികളായി നോക്കിനിന്നു.
ഒടുവില്‍ ,
ഒടുവിലതാ നിന്‍റെ ആളുകള്‍
കരിമരുന്നു കച്ചവടംതുടങ്ങിയിരിക്കുന്നു .
തീവിഴുങ്ങി പക്ഷികള്‍ക്ക് ദാഹംശമിക്കുന്നില്ല .

മതി കൂട്ടുകാരാ
നമുക്കിനി മൂടുപടങ്ങള്‍
അഴിച്ചു മാറ്റാം
ഏതെങ്കിലും മാര്‍ജിന്‍ ഫ്രീമാര്‍ക്കെറ്റില്‍
വില്പ്പനയ്ക്കായ്‌ കൊണ്ടുവയ്ക്കാം

പ്രിയ സുഹൃത്തേ , ഇരുട്ടേ
ഞാന്‍ നിന്നെ ഭയക്കുന്നു

0 comments:

Post a Comment