Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

21 April, 2012

ശ്വാസം.....വിശ്വാസം

0

കാണാത്തതിനെ എങ്ങനെ വിശ്വസിക്കും?

ബാലന്റെ‍ പട്ടം അങ്ങ് വിദൂരതയില്‍ എത്തി. ഇപ്പോള്‍ ഒരു പൊട്ടുപോലെ മാത്രം കാണാം. പട്ടം പിന്നെയും ഉയര്‍ന്നു. ഇപ്പോള്‍ തീര്‍ത്തും കാണാനില്ല.
അപ്പോഴാണ് ഒരു വൃദ്ധന്റെ‍ വരവ്.

“നീ എന്തെടുക്കുവാ?” വൃദ്ധന്‍ തിരക്കി.

“പട്ടം പറപ്പിക്കുവാ…” ബാലന്റെ‍ മറുപടി കേട്ട് വ‍ൃദ്ധന്‍ ആകാശത്തേക്കു നോക്കി. പിന്നീടു പറഞ്ഞു.

“എവിടെ പട്ടം? എനിക്ക് കാണാനാവുന്നില്ല. നീ കള്ളം പറയുന്നു.”

“അല്ലപ്പൂപ്പാ… സത്യമാണ്. അവിടെ എവിടെയോ ഉണ്ട്. ഇപ്പോള്‍ എനിക്കും കാണാനാവുന്നില്ല. പക്ഷേ ഈ നൂലിന്റെ‍ വലിവ് കണ്ടില്ലേ? ആ വലിവ് പട്ടം അവിടെ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെടുത്തുന്നു. അതുകൊണ്ട് പട്ടം അങ്ങ് മുകളില്‍ത്തന്നെ ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഈ നൂലില്‍ പിടിച്ചുനോക്കൂ. അതിന്റെ‍ വലിവ് ശ്രദ്ധിക്കൂ. അപ്പോള്‍ അങ്ങേക്കും അനുഭവമാകും. അതോടെ പട്ടം അവിടെ ഉണ്ടെന്ന് ഉറപ്പാകുകയും ചെയ്യും.”

ദൃഢവിശ്വാസമാകുന്ന നൂലില്‍ പിടിച്ചു നോക്കൂ. അപ്പോള്‍ അഗോചരമായിത്തോന്നുന്ന ആ മഹാശക്തി അനുഭവപ്പെടും. പക്ഷേ അതിന് ആദ്യം വിശ്വാസമാകുന്ന നൂലില്‍ പിടിക്കുകതന്നെ വേണം.

=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-

01 March, 2012

ആത്മവിശ്വാസം കൈവെടിയാത്തവന്‍ അഥവാ "അംഗഹീനത ഒരിക്കലും ഒരു ബാധ്യത അല്ലന്നു തെളിയിച്ചയാള്‍

0


ഇരിപ്പിടം  കഥാ മത്സരത്തിലേക്ക് അയച്ച എന്റ കഥ.  എ. പി. കൊച്ചുബാബു                                                                                 

അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു... ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ....

നീണ്ട പതിറ്റാണ്ടുകളിലെ രാജ്യ സേവനം, അഥവാ കാവല്‍ ഭടനെന്ന മറു ലേബലില്‍ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പണിയെടുത്ത ആള്‍.   കൊടും ചൂടിലും തണുപ്പിലും രാജ്യത്തിനായി സേവനം ചെയ്യുമ്പോള്‍ എന്തോരാവേശമായിരുന്നു, ഇന്നതെല്ലാം എവിടെക്കോ ചോര്‍ന്നൊലിച്ചു പോയതുപോലൊരു തോന്നല്‍.
എങ്കിലും നല്ലവരായ നാട്ടുകാരുടെ മുന്‍പില്‍ താനിന്നും ഒരു വീര സേനാനി തന്നെ ആണല്ലോ എന്നോര്‍ത്തപ്പോള്‍  അദ്ദേഹത്തിന്റെ   അഭിമാനം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ സ്നേഹ സമ്പന്നരായ നാട്ടുകാര്‍ തന്ന സ്വീകരണം ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അസുലഭ നിമിഷ  ങ്ങള്‍ ആയിരുന്നു അദ്ദേഹമതു  മധുരിക്കും ഓര്‍മ്മകളായി കാത്തു സൂക്ഷിച്ചു.

യുദ്ധഭൂമിയില്‍ ശത്രുക്കളുടെ വെടിയേറ്റ്‌ വീണപ്പോഴും സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ നിന്നും  രക്ഷപെട്ട  കാര്യം ഒരിക്കല്‍ക്കൂടി മനസ്സിലൂടെ കടന്നുപോയി.

ഒരു കാല്‍  നഷ്ടമായെങ്കിലും ജീവിതം ബാക്കിയായി കിട്ടിയതില്‍ കുടുംബത്തോടും നാട്ടുകാരോടുമൊപ്പം  അദ്ദേഹം  സന്തോഷിച്ചു.

"disability is not a liability"  "അംഗഹീനത ഒരിക്കലും ഒരു ബാധ്യത അല്ല"എന്ന ചൊല്ല് സ്വജീവിതത്തില്‍ അന്വര്‍ഥമാക്കി ചരിത്രത്താളുകളില്‍ ഇടം നേടിയ നിരവധി മഹാരഥര്‍ക്കൊപ്പം  ഇടം പിടിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 

ഭാര്യയും മകളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബം.

സര്‍ക്കാര്‍ ഔദാര്യത്തില്‍ കിട്ടിയ തുക കൊണ്ടാണദ്ദേഹം  ആ പലചരക്ക് കട തുടങ്ങിയത്.

ആദ്യ നാളുകളില്‍ നല്ല വിറ്റ് വരുമാനം ലഭിച്ചു. 

അഞ്ചംഗ  കുടുബത്തിന്  ഒരുവിധം കഴിഞ്ഞു പോകാനുള്ള വരുമാനം അതില്‍ നിന്നും കിട്ടിയിരുന്നു. 

ഒരു പക്ഷെ അതൊരു സമര സേനാനിയോടുള്ള നാട്ടുകാരുടെ ആദരവായിരുന്നിരിക്കാം.

പക്ഷെ   നാളുകള്‍ കടന്നു പോയി ലോകമെങ്ങുമുള്ള പുരോഗതിയുടെ ഭാഗമായി അദ്ദേഹത്തിന്റെ നാടിന്റെ ചന്തവും  കോലവും അടിക്കടി മാറിക്കൊണ്ടിരുന്നു.

വെറും ഓണം കേറാമൂലയായി കിടന്നിരുന്ന  അദ്ദേഹത്തിന്റെ  നാടിന്റെയും മുഖച്ഛായ മാറി. 

എവിടെയും ഒരു പട്ടണ പ്രതീതി പ്രകടമായിക്കൊണ്ടിരുന്നു.

ജോലി തേടി വിദേശങ്ങളില്‍ ചേക്കേറിയവരില്‍  നിന്നുള്ള വരുമാനം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അതില്‍ ഒട്ടും അതിശയോക്തി വേണ്ട, കാരണം അവരുടെ വിയര്‍പ്പിന്റെ വില അനുഭവിക്കേണ്ടവര്‍ നാട്ടില്‍ക്കഴിയുന്ന അവരുടെ ബന്ധു മിത്രങ്ങള്‍ തന്നെ ആണല്ലോ.  

പണം വിദേശങ്ങളില്‍ നിന്നും ഒഴുകിയെത്തി, അതിനൊപ്പം അഥവാ അവര്‍ക്കൊപ്പം അദ്ദേഹത്തിന്റെ നാടും വളര്‍ന്നു.

മുക്കിനു മുക്കിനു സൂപ്പെര്‍ ബസ്സാര്‍കളും ഷോപ്പിംഗ്‌ മാളുകളും തലയുയര്‍ത്തി

വെറുമൊരു ഷോപുട്ടപ്പിനായി മാത്രം അവിടേക്ക് ഗമിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വന്നു.

ചുരുക്കത്തില്‍ ഉപഭോക്താക്കളില്‍   പലരും ചെറിയ ചെറിയ കടകളെ മൊത്തമായി തന്നെ പുറംതള്ളി എന്ന് പറഞ്ഞാല്‍ മതിയല്ലോ

സൂപ്പെര്‍ ബസ്സാര്‍കള്‍ അവരുടെ നിത്യ സന്ദര്‍ശന കേന്ദ്രങ്ങളായി മാറി.

നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് പറഞ്ഞതുപോലെ പലരും ഒരു പൊങ്ങച്ചം കാട്ടാനായി മാത്രം അവിടെക്കോടിത്തുടങ്ങി.

അതുമൂലം സാധാരണ പലചരക്ക് കടകളിലേക്ക് വരുന്നവരുടെ എണ്ണം തുലോം കുറഞ്ഞു

അയാളുടെ വിറ്റുവരവും   പകുതിയായി കുറഞ്ഞു

ഇതിനകം നഷ്ടത്തിലായ പല ചെറുകിട കടകളും അടച്ചു പൂട്ടി. 

വളര്‍ന്നു  വരുന്ന മകളുടെ ഭാവിയെ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ഉള്ളില്‍ ഭീതി വര്‍ദ്ധിച്ചു 

ഈ കണക്കില്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന തുശ്ച്ചമായ തുക കൊണ്ട് രണ്ടറ്റവും കൂട്ടി മുട്ടിക്കാനും മകളെ പഠിപ്പിക്കാനും എങ്ങനെ സാധിക്കും എന്ന ആധിയില്‍ അയാള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് നാളുകള്‍ തള്ളി നീക്കി.

എങ്കിലും അദ്ദേഹം തന്റെ ആത്മ വിശ്വാസം കൈവെടിഞ്ഞില്ല.

രാജ്യം ഇങ്ങനെ പല നിലകളിലും പുരോഗതി പ്രാപിക്കുന്നുണ്ടെങ്കിലും, മൊത്തത്തില്‍ നോക്കിയാല്‍ എവിടെയും ഒരരക്ഷിതാവസ്ഥ നടമാടിക്കൊണ്ടിരുന്നു,

അക്രമവും, കലാപങ്ങളും,കൊലപാതകങ്ങളും, ധര്‍ണയും സമരവും, സമര  സന്നാഹങ്ങളും, ഹര്‍ത്താലുകളും  അതോടനുബന്ധിച്ചുള്ള രാഷ്ട്രീയ അട്ടിമറികളും,  സ്കാമുകളും  മാത്രം പത്രവാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

എവിടെയും ഒരു തരം അരക്ഷിതാവസ്ഥ നടമാടി.

യുവതികള്‍ക്കും,സ്ത്രീകള്‍ക്കും ഭയരഹിതരായി പുറത്തിറങ്ങാന്‍ കഴിയാത്ത ഒരന്തരീക്ഷവും സംജാതമായിക്കൊണ്ടിരുന്നു.

പിടിച്ചുപറിയും ബലാല്‍സംഗവും ഇടതടവില്ലാതെ നടമാടി.

കുറ്റകൃത്യം നിറവേറ്റുന്നവര്‍, നിക്ഷ്പ്രയാസം രക്ഷപെടുകയും ചെയ്യുന്നു.

അവയെ തടയുന്നതിനോ നിയത്രിക്കുന്നതിനോ നിയമപാലകര്‍ പോലും പിന്നോക്കം പോകുന്നു.

അത്തരമൊരു ഭീതിജനകമായ ചുറ്റുപാടില്‍ പെട്ടന്ന്, അദ്ദേഹം തന്റെ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകളേക്കുറിച്ചോര്‍ത്തു, 

സ്കൂള്‍ വിട്ടു  വീട്ടിലെത്തേണ്ട സമയം കഴിഞ്ഞല്ലോ
കുട്ടി ഇതുവരെ എത്തിയില്ലല്ലോ, 

ആരാലും തോല്‍പ്പിക്കാന്‍ കഴിയാത്ത ആത്മവിശ്വാസം കൈമുതലായുള്ള അദ്ദേഹത്തിന്റെ  ഉള്ളൊന്നു പിടഞ്ഞു.

വേഗത്തില്‍ അദ്ദേഹം ഊന്നുവടിയുമേന്തി കോലായ്ക്ക് വെളിയിലേക്ക് വന്ന് നീണ്ടു നിവര്‍ന്നു കിടക്കുന്ന ഊടുപാതയിലേക്ക് ദൃഷ്ടികള്‍ പായിച്ചു
തന്റെ മകളുടെ വരവും പാര്‍ത്തു നിന്നു.

അദ്ദേഹത്തിന്റെ മുഖത്ത് അപ്പോഴും പറിച്ചു മാറ്റാന്‍ പറ്റാത്ത ആത്മ വിശ്വാസം നിറഞ്ഞു നിന്നിരുന്നു.

 ശുഭം 
My link:




http://kochubabuvintekathakal.blogspot.in/

30 November, 2011

പ്രണയം

0


- എം. എസ്‌ നസീര്‍ പാങ്ങോട്‌

ബാല്യ കാല സഖിയുടെ കണ്‍കളില്‍ ദയനീയതനിഴലിച്ചു.ഹൃദയത്തിന്റെ ചുവരുകളില്‍ കോറിയിട്ട പ്രണയത്തിന്റെ വരികളില്‍ പഴയ തിളക്കം കണ്ടില്ല.കാലപഴക്കത്തില്‍ മങ്ങിയതാകാം.കടല്‍ തിരകള്‍ അത് ശരിവച്ചു .മൗനം വാചാലമായ്.സ്മരണകള്‍ പുനര്‍ജനിച്ചു .കാലം പിന്നെയും കടന്നു.സഖിയെ തേടി കടല്‍ക്കരയില്‍ വീണ്ടും കാത്തുനിന്നു.അവള്‍ വന്നില്ല.ആരോ ചെവിയില്‍ മന്ത്രിച്ചു.കഴിഞ്ഞ മകരമാസ്സത്തിലെ ഒരു തണുത്തു വിറങ്ങലിച്ച രാവില്‍ അവള്‍ വിട പറഞ്ഞിരിക്കുന്നു. അര്‍ബുദമത്രേ...അര്‍ബുദം....ഇരുള്‍ കയറിയ കണ്ണുകളുമായി ഞാന്‍ സ്തബ്ധനായി നിന്നു.അസ്തമയ സൂര്യന്റെ വിഷാദ മുഖം കടലിന്റെ ആഴങ്ങളിലേക്ക് ഉള്‍വലിഞ്ഞു.കാറ്റും കോളും കൊണ്ടു കടല്‍ പ്രക്ഷുബ്ദമായ്.അലറിയടുത്ത കടല്‍ തിരകള്‍ രണ്ടാമത്തെ സത്യം കൂടി ശരിവെച്ചു.പഴയപുസ്തക താളിലെ,മയില്‍‌‍പ്പീലിയുടെസ്ഥാനം ഒന്ന്കൂടി നോക്കിക്കണ്ടു.ഉള്ളില്‍ കിനിഞ്ഞ തേങ്ങലുകള്‍ ഒരുവിങ്ങലായ് തങ്ങിനിന്നു.

29 November, 2011

പൈങ്കിളി കഥ

1

-ജിജോ പാലോട്
നിലക്കാത്ത പരമ്പരകളും, പ്രണയ വർണ്ണങ്ങളിൽ ചാലിച്ച ചലച്ചിത്രങ്ങളും അവനെ ഒരു സ്വപ്നാടകനാക്കി.

സ്വപ്നം കണ്ടു കണ്ടു മടുത്തു.. ഇനിയെങ്കിലും ഇതൊക്കെ ഒന്നു യാഥർത്ഥ്യമായെങ്കിൽ എന്നയാൾ ആശിച്ചു...

പണ്ടു വായിച്ചുപേക്ഷിച്ച ബാലരമയും, ബാലഭൂമിയും തപ്പിയെടുത്ത്‌ അയാൾ അതിനു ഒരു ഉപായവും കണ്ടെത്തി....

വെള്ളമടിയും പുകവലിയും ഉപെക്ഷിചുകൊണ്ടുള്ള കൊടിയ തപസ്സിന്റെ ഒടുവിൽ...പഴയ എതോ ദേവത പ്രസാദിച്ചു.....വരുവും നൽകി...ആഗ്രഹ പൂർത്തീകരണത്തിനുള്ള വരം....

അങ്ങനെ ഒരു നാൾ വെള്ളിത്തിരയിൽ തൊഴിമാരൊത്തു ആടിപ്പാടി നടന്ന സുന്ദരിയായ കഥാപാത്രത്തെ അയാൾ പ്രേമിച്ചു ...കഥ... കാര്യമയി...സുന്ദരിയായ...നായികയും തോഴിമാരും എല്ലം യഥാർഥ്യമായി.. ആ സുന്ദരി അയാളുടെ...സ്വന്തമായി.. തിരക്കഥ പോലെ തന്നെ അവർ പാട്ടും പാടി പ്രണയിച്ചൂല്ലസിച്ചു....ഇടയ്ക്കിടെ...സംഘ നൃത്തക്കാരുടെയെല്ലാം കണ്ണുവെട്ടിച്ചു അയാൾ തന്റെ നായികയെ..ചുംബിച്ചു....രസിച്ചു..

അങ്ങനെ ഒരുനാൾ പാതവക്കിൽ സല്ലപിച്ചു നടന്ന ആ കമിതാക്കളുടെ..അരുകിൽ അപ്രതീക്ഷിതമായി ഒരു ജീപ്പ്‌ വന്നു നിന്നു...പ്രതീക്ഷിക്കത...അതിൽ നിന്നും...ചാടിയിറങ്ങിയ...മല്ലന്മാരയ... വില്ലന്മാർ..നായകനെ വളഞ്ഞിട്ടു..തല്ലി....
തന്റെ കാമുകിയുടെ സഹോദരന്മാരായ..ആ പരമ്പരയിലെ വില്ലൻ കഥാപാത്രങ്ങളാണു അവരെന്നു മനസ്സിലാക്കും മുൻപെ തന്നെ അയാളെ അവർ തല്ലിക്കൊന്നു കൊക്കയിലെറിഞ്ഞു...

തിരക്കഥാകൃത്തിന്റെ മനസറിയാനുള്ള വരം കൂടെ നേടാത്തതു പാവത്തിനു വിനയായി... പതിവുപൊലെ നമ്മുടെ നായിക അത്മഹത്യ ചെയ്തു പ്രതികാര ദാഹിയായ യക്ഷിയായി ഇന്നും അലഞ്ഞു തിരിയുന്നു....

28 November, 2011

*ചുടു നിശ്വാസം ******

1

-ഷാനൂസ്


ഓര്മ്മയില്എന്നും നീ മാത്രം ആയിരുന്നു നീ മാത്രം.....
നിന്റെ സ്നേഹം നിന്റെ ചുടു ചുംബനം നിന്റെ നിശ്വാസം .......എന്നാല്‍,
നിന്നിലെ എന്റെ വേര്പാട്എന്നില്പുത്തന്നിര്വൃതി നല്കി, എന്നാലും അന്നും ഇന്നും നീ എന്റെ മനസിലെ തീരാ നൊമ്പരമായിരുന്നു.

അന്ന് ചാറ്റല്മഴയത്ത്വഴിയരികില്നിന്നും നിന്നെ എന്റെ കൈകളില്ലഭിക്കുമ്പോള്ഞാന്നന്നേ ഭയന്നിരുന്നു. പിന്നീട് എന്നിലെ സന്തോഷവും
ദുഖവും എല്ലാം നിന്നിലൂടെയായി. 

പിന്നെ നീ വളര്ന്നു, കൂടെ ഞാനും, എന്റെ ചിന്തകളിലും എന്റെ സംരക്ഷണയിലും എന്കരവലയത്തിലും നീ സുരക്ഷിതയയിരുന്നു എന്ന് ഞാന്വെറുതെ മോഹിച്ചു,
സന്തോഷിച്ചു. അന്നെല്ലാം എന്റെ ദുഖവും സന്തോഷവും നിനക്ക് എന്നിലെ നന്മയായി മാറി.

എന്നാലും നിന്റെ ജ്വലിക്കുന്ന പുഞ്ചിരി, ചുടു ചുംബനം അതിലെ നിശ്വാസം എല്ലാം എനിക്ക് ഒരു ആനന്ദാശ്വാസമായിരുന്നു. നിന്നെ സ്വന്തമാക്കാന്എന്റെ 
സ്നേഹത്തിന് ഞാന്കൊടുത്ത വില എന്റെ പ്രിയ പ്രാണനായിരുന്നു. 

എന്തിനു വേണ്ടി ഞാന്നിന്നെ സ്നേഹിച്ചു, താലോലിച്ചു, എന്കരവലയത്തില്ലൊതുക്കി ...... അറിയില്ല ..... ഒടുവില്നീ എന്നെ സ്നേഹിച്ചു ......
ആത്മാര്ഥമായി .... ഒടുവില്എന്റെ നിശ്വാസവും നീ നിലപ്പിച്ചു....

പുകയുന്ന ചാരം തഴെ പിടഞ്ഞു മരിച്ചു വീണു പറയുന്നു ...............

ഇന്നു നീ കാരണം ഞാന്നാളെ ഞാന്കാരണം നീ..............