Showing posts with label മുഹമ്മദ്‌ സാദിര്ഷ പാലോട്. Show all posts
Showing posts with label മുഹമ്മദ്‌ സാദിര്ഷ പാലോട്. Show all posts

07 February, 2014

കാര്‍ഷികവൃത്തിയുടെ ഗതകാല സ്‌മരണകളുണര്‍ത്തി വീണ്ടും പാലോട് മേള

0


കാര്‍ഷികവൃത്തിയുടെ ഗതകാല സ്‌മരണകളുണര്‍ത്തി പാലോട്ട്‌ മേളയുടെ താളമെത്തുന്നു പാലോട് മേള 51 ന്റ്റെ നിറവിൽ 
*************************************************

പാലോട്‌: അരനൂറ്റാണ്ടിന്റെ ചരിത്രം പേറി കൃഷിയുടെയും കാലി വളര്ത്തലിന്റെയും ഗതകാല സ്മരണകളുടെ തേരില്‍ പാലോട് വീണ്ടും മേളയുടെ താളമേത്തുന്നു .കൃഷിയും കര്‍ഷകനും ഒരു സംസ്കാരത്തിന്റെ ഭാഗം ആകുമ്പോള്‍ പാലോട് മേള ആ കര്‍ഷക സംസ്കൃതിയുടെ നേര്‍കാഴ്ച ആകുന്നു.പഴമക്കാര്‍ കൊളുത്തിയ കാള ചന്ത എന്നാ കൃഷി ദീപം ആധുനികതയിലും ഒരു വര്ഷം പോലും മുടങ്ങാതെ അമ്പത്തി ഒന്നാമത് വർഷത്തിലേക്ക് കടക്കുമ്പോൾ പലോടിന്റെ അഭിമാനം ആയി അത് മാറുന്നു .ഗ്രാമ തനിമയുടെ കൃഷിയും കാലി വളര്‍ത്തലും ഉപ ജീവനതിന്റെതായിരുന്ന വയലേലകളും ജലാശയങ്ങളും നിറ സാനിധ്യമായിരുന്ന 1963 ലാണ് ഒരു കൂട്ടം സാമൂഹിക പ്രധിബധതയുള്ള പൗര പ്രമുഖരും കര്‍ഷകരും ചേര്‍ന്ന് കൃഷി വിളകളുടെയും കാലികളുടെയും ക്രയ വിക്രയതിനായി 'കാള ചന്ത' എന്നാ ആശയത്തിന് വിത്ത് പാകിയത്‌. .ചിങ്ങകൊയ്‌ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ ഉഴവുമാടുകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കാളച്ചന്തയെന്ന പേരില്‍ തുടങ്ങിയ കമ്പോളമാണ്‌ കാര്‍ഷിക - കലാ - വ്യാപാരമേളയായി വളര്‍ന്നത്‌. പഴയ അഞ്ചലോട്ടക്കാരനുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന പ്രദേശമാണ്‌് പാലോട് .പകലോടിയ നാട്‌ എന്നാണ്‌ പൂര്‍ണമായ നാമം. ഈ കാനന ഭൂമിയുടെ ഹൃദയ ഭാഗത്ത്‌ ഒരു സംസ്‌കാരത്തിന്റെ വിത്തു പാകിയത്‌ ഒരുകൂട്ടം കുശവന്മാരായിരുന്നു.ഇവര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ത്ഥ്യമാക്കിയ നെല്‍വയലുകളിലാണ്‌ ആദ്യകാലങ്ങളില്‍ കാളച്ചന്ത അരങ്ങേറിയത്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തമിഴ്‌്്നാട്ടില്‍ നിന്നും ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷിക വിളകളുടെ ക്രയവിക്രയത്തിനുമായി ജനം ഒഴുകിയെത്തിയതോടെ തെക്കന്‍കേരളത്തിലെ ഏറ്റവും വലിയ ജനകീയ കാര്‍ഷിക മാമാങ്കമായി മാറുകയായിരുന്നു.മകരം രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന കാര്‍ഷികമേള ഒരാഴ്ചക്കാലം മലയോര ജനതയെ ആഹ്ളാദത്തിന്റെ കൊടുമുടിയേറ്റും. എട്ടുകൊല്ലം മുമ്പ് പാലോട്ടൂ മേളയെ സർക്കാർ ടൂറിസം വാരാഘോഷമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ മേളയുടെ പ്രാധാന്യമേറി.മക്രകൊയ്‌ത്തു കഴിഞ്ഞ പാടങ്ങളായിരുന്നു തുടക്കത്തില്‍ ചന്തയുടെ സ്‌ഥിരം വേദി . മകരം രണ്ടാം വാരത്തിലെ ആദ്യ മൂന്നു ദിനങ്ങളിലായിരുന്നു ചന്ത. കര്‍ഷകര്‍ക്കു പുറമെ, തൊഴിലാളികളും കച്ചവടക്കാരും കൂടി ഭാഗമായതോടെ ഉത്സവമായി. ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ ലക്ഷണമൊത്ത കാളക്കൂറ്റന്മാരെതേടി വിവിധ ദേശങ്ങളില്‍ നിന്നും ആളുകളെത്തി. വിപണനത്തിനു ശേഷം ഉല്ലാസത്തിനായി കലാപരിപാടികളും ഒരുങ്ങിയതോടെ മേള കലാസ്വാദനത്തിന്റേതു കൂടിയായി.
മണ്‍മറഞ്ഞുപോയ വി.ഗോവിന്ദന്‍കുട്ടിനായര്‍,വേലംവെട്ടി ജനാര്‍ദ്ദനന്‍ പിള്ള, എസ്‌.മാധവന്‍പിളള, സി.വി. പ്രേംരാജ്‌, കുളങ്ങരവാസുദേവന്‍, എം.വിക്രമന്‍നാവയര്‍, എം.രാമയ്യന്‍പിള്ള, എസ്‌. അജയകുമാര്‍, എം.എ റഹിം, എം. ശ്രീധരന്‍ നായര്‍ തുടങ്ങിയ ആദ്യകാല പൗരപ്രമുഖരുടെ മനസ്സുലുദിച്ചതാണ്‌ കാളച്ചന്ത എന്ന ആശയം.കൃഷി നഷ്ട്ട ക്കച്ചവടമാവുകയും അന്യമാവുകയും ചെയ്യുന്ന അവസ്‌ഥയിലും തങ്ങളുടെ മേളയെ കൈവിടാന്‍ പാലോടുകാര്‍ തയ്യാറാല്ലെന്നതിന്റെ ഉദാഹരണമാണ്‌ ഓരോ മേളയുടെയും വലിയ വിജയം
(പാലോട് മേള 2014 ഫെബ്രുവരി 7 മുതൽ 16 വരെ 

19 January, 2013

പാലോട് മേള കനകജൂബിലി ശോഭയില്‍

1

മുഹമ്മദ്‌ സാദിര്‍ഷ അബുദാബി



കാര്‍ഷിക സമൃതിയുടെ ഓര്‍മകളും പേറി പാലോട് മേള .ഉഴവുമാടുകളെ വില്‍ക്കാനും വാങ്ങാനും ആയി പാലോട് പഴമക്കാര്‍ തുടങ്ങി വെച്ച കാള ചന്ത അന്‍പതു വര്‍ഷം പിന്നിടുന്നു .മണ്ണിന്റെ മണമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ കര്‍ഷകന്‍റെ ഓര്‍മ പുതുക്കല്‍ കൂടിയാകും പാലോട് മേള .കാര്‍ഷിക സംസ്കാരത്തിന്റെ വിത്ത് പാകിയ കാള ചന്ത ഗ്രാമ വാസികള്‍ കലാസ്വാദനതിനും കാര്‍ഷിക വിളകളുടെ വിപണന തിനുമായാണ്‌ തുടങ്ങി വെച്ചത് .മേളയുടെ ആദ്യകാല സംഘാടകര്‍ പാലോട് തിങ്ങി പാര്‍ത്തിരുന്ന കുശവന്മാര്‍ ആണ് .കൃഷിയും കര്‍ഷകനും നമ്മുടെ സംസ്കാരത്തിന് എന്നും മുതല്‍ കൂട്ടാണ്‌ എന്ന് വിളിച്ചോടി സഹ്യന്റെ താഴ്വരയില്‍ ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍ .കാളച്ചന്തയില്‍ നിന്നും മഹാ മേള യിലെകുള്ള വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു .സംസ്ഥാനത്ത് അമ്പതു ആണ്ടു പിന്നിടുന്ന ഏക ജനകീയ മേളയായി പാലോട് മേള മാറുകയാണ്‌ .സര്‍ക്കാരിന്റെ ഗ്രാന്റ്റുകള്‍ ഇല്ലാതെ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ മേള എന്നാ പ്രത്യേകതയും പാലോട് മേളകുണ്ട്.പൂര്‍വികര്‍ നമ്മുടെ കാര്‍ഷിക സംസ്കാരത്തിന് നല്‍കിയ തനിമ ചോരാതെ പുത്തന്‍ തലമുറയും ഏറ്റുവാങ്ങുകയായിരുന്നു .ഇനി വരുന്ന തലമുറയും ഈ വിളക്കു കെടാതെ കാത്തു സൂക്ഷികട്ടെ .ചരിത്രം വീണ്ടും വീണ്ടും ആവര്തികപെടുമ്പോള്‍ കര്‍ഷകന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ ഒരു പൂക്കാലം ഒരുങ്ങുന്നു .കൃഷിയും കര്‍ഷകനും ഒരു സംസ്കാരത്തിന്റെ ഭാഗം ആകുമ്പോള്‍ പാലോട് മേള ആ കര്‍ഷക സംസ്കൃതിയുടെ നേര്‍കാഴ്ച ആകുന്നു.നിലമുഴുന്ന കര്‍ഷകനും കലപ്പയും ഒര്മയാകുമ്പോള്‍.നാട്ടിന്‍പുറങ്ങള്‍ നഗരങ്ങളുടെ അസംസ്കൃത വസ്തുക്കള്‍ ഉല്‍പാദിപിക്കാനുള്ള .സ്ഥലങ്ങള്‍ ആകുമ്പോള്‍ .നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപെട്ടവര്‍ ആയി തീരുമ്പോള്‍.കാര്‍ഷിക വിളകല്‍ക് പകരം നാണ്യ വിളകള്‍ നമ്മുടെ കൃഷി രീതിയെ കയ്യടകുമ്പോള്‍ .തകര്‍ന്നടിയുന്നത് നാടിന്റെ നന്മയുള്ള കാര്‍ഷിക മുഖം കൂടിയാണ് .കാര്‍ഷിക മേളകള്‍ കൃഷിയുടെ പ്രാധാന്യത്തെ ചൂണ്ടികാണിക്കാന്‍ മുന്നോട്ടു വന്നു .ഗ്രാമീണരെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പ്രാപ്തന്‍ ആക്കി .പാലോട് മേള ആ ഒരു അര്‍ത്ഥത്തില്‍ ആണ് ചരിത്രത്തില്‍ ഇടം പിടികുന്നത് .അമ്പതു വര്‍ഷകാലം ആയുള്ള ആ ശ്രമം പാലോട് കാര്‍ഷിക മേഖലക് പുത്തന്‍ ഉണര്‍വ് നല്‍കി .കാര്‍ഷിക വിളകളുടെ വലിയ ഒരു പ്രദര്‍ശനം തന്നെ എല്ലാ വര്‍ഷവും മേളയില്‍ സംഘടിപിക്കാറുണ്ട് .പൊന്മുടി മലയുടെ താഴ്വാരത്തുള്ള നമ്മുടെ ഈ കൊച്ചു ഗ്രാമം പാലോട്മേളയുടെ പേരില്‍ കൂടുതല്‍ പ്രശസ്തി നേടിയിരിക്കുന്നു .തെക്കന്‍ കേരളത്തിലെ പ്രധാനപെട്ട കാര്‍ഷിക മേളയായും വിനോദ സഞ്ചാര വാരാഘോഷം ആയും സര്‍ക്കാര്‍ പാലോട് മേളയെ തിരഞ്ഞെടുത്തു കഴിഞ്ഞു .അപ്പോഴും മേള നടത്തിപിനു സ്വന്തമായി ഒരു സ്ഥലം എന്നത് മേള സംഘാടകരുടെ സ്വപ്നമായി അവശേഷിക്കുന്നു .മേള അന്‍പതാണ്ട് പിന്നിടുന്ന ഈ അവസരത്തില്‍ വേണ്ടപെട്ടവര്‍ അതിനു മുന്‍കൈ എടുകുമെന്ന് കരുതാം .പ്രകൃതിയെ സംരക്ഷികുന്നതിനും കാര്‍ഷിക രംഗത്തെ കൂടുതല്‍ പരിപോക്ഷിപികുന്നതിനും .പാലോട് മഹാ മേളക്ക് ഇനിയും കഴിയട്ടെ എന്നാ പ്രാര്‍ഥനയോടെ അന്‍പതാമത് മഹാ മേളക്ക് എല്ലാവിധ ആശംസകളും നേരുന്നു

21 November, 2012

ഗാസ കത്തുന്നു .

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

പലസ്തീന് മേലുള്ള ഇസ്രയേല്‍ ആക്രമണം തുടരുകയാണ് .ഇസ്രായേല്‍ നടത്തുന്ന നര നായാട്ടിന്റെ കഥകള്‍ മാത്രമാണ് ലോക പത്രങ്ങളുടെ ഇപ്പോഴത്തെ തലകെട്ട് .പലസ്തീന് ഐക്യദാര്ട്യം പ്രഖ്യാപിച്ചു പല രാജ്യങ്ങളും മുന്നോട്ടു വന്നു .എന്നാല്‍ ചുരുക്കം ചില അറബു രാഷ്ട്രങ്ങള്‍ ഒഴിച്ച് ബാകി രാജ്യങ്ങള്‍ എല്ലാം മൌനം പാലിച്ചതും വാര്‍ത്തയായി .ലോകം ഉണ്ടായ കാലം മുതല്‍ക്കേ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിട്ടുണ്ട് .ഇവിടെ ഇസ്രയേല്‍ പലസ്തീന് മേല്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല .പിറന്ന മണ്ണില്‍ ജീവിക്കാന്‍ അവകാശം നഷ്ട്ടപെട്ട ഒരു ജനത ആയി പലസ്തീന്‍ സമൂഹം മാറിയിരിക്കുന്നു .കഴുകന്‍ കണ്ണിലൂടെ ഇരയെ നോക്കി കാണുമ്പോള്‍ .അതിനു കുട്ടിയെന്നോ സ്ത്രീ എന്നോ ഉള്ള പരിഗണന ഇല്ല .കുട്ടികളെ ആക്രമിക്കരുത് ,സ്ത്രീകളെ ആക്രമിക്കരുത് ആയുധം ഇല്ലാത്തവനെ ആക്രമിക്കരുത് എന്നൊക്കെ നമ്മള്‍ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നാല്‍ ഗാസയില്‍ മരിച്ചു വീഴുന്നത് കുട്ടികളും സ്ത്രീകളും ആണ് .അധിനിവേശതിനുള്ള ആവേശത്തില്‍ അവയെല്ലാം മറക്കുകയാണ് ഇസ്രായേലിന്‍റെ ചെന്ന്യ്ക്കള്‍.കണ്‍മുന്നില്‍ സ്വന്തം കുഞ്ഞു പിടഞ്ഞു മരികുന്നത് കാണേണ്ടി വരുന്ന ഗാസയിലെ അമ്മാരുടെ ദുര്‍വിധി .മാതാപിതാക്കളെ നഷ്ട്ടപെട് കുഞ്ഞിന്റെ തേങ്ങല്‍. ഗാസയില്‍ ലോകത്തിന്‍റെ ക്യാമറ കണ്ണുകള്‍ പകര്‍ത്തുന്ന ദ്രിശ്യങ്ങള്‍. ദയ്ന്യതയുടെ മുഖമാണ് .മനുഷ്യത്വം മരവിചിട്ടില്ലാതവര്‍ക്ക് ആ കാഴ്ചകള്‍ വേദന ജനകം ആണ്  .പലസ്തീനില്‍ മരിച്ചു വീഴുന്ന കുരുന്നുകള്‍ നിരവധിയാണ് അവര്‍ അറിയുനില്ല ഏതു രാഷ്ട്രീയത്തിന്‍റെ പേരില്‍ ആണ് തങ്ങള്‍ ജീവന്‍ ബലി കൊടുത്തത് എന്ന് .സാമ്രാജ്യത്വം ഉറപിക്കാന്‍ ലോകമെന്തെന്നു അറിയാത്ത പിഞ്ചു കുഞ്ഞിന്‍റെ നെഞ്ചില്‍ നിറ ഒഴികുന്നവര്‍ക്ക് പറയാന്‍ എന്ത് ന്യായീകരണം ആണ് ഉള്ളത് .എവിടെ നിന്നോ വന്നു പതിക്കാവുന്ന ഒരു ഷെല്‍ തന്‍റെ കുഞ്ഞിന്‍റെയും ജീവനെടുക്കും എന്നാ ഭയത്തിലാണ് ഓരോ മാതാവും .  യുദ്വവും അക്രമങ്ങളും എന്നെങ്കിലും ഒരിക്കല്‍ സമാധാനത്തില്‍ അവസാനിക്കാം പക്ഷെ കുഞ്ഞു മനസിന്‍റെ ഉള്ളറകളില്‍ തറച്ചു പോയ ഭയം അത് അവസാനികില്ല മരണം വരെ

21 December, 2011

ഹാപ്പി ന്യൂ ഇയര്‍ -2012

0


മുഹമ്മദ്‌ സാദിര്‍ഷ പാലോട്  

 നമുക്ക് മുന്നേ പോയവര്‍ നമുക്ക് വേണ്ടി വഴിമാറി തന്നതുപോലെ .നമ്മളും വഴി മാറേണ്ടി വരും നമുക്ക് പിന്നാലെ വരുന്നവര്‍ക് വേണ്ടി അതാണ് ജീവിതം .കാലചക്രം തരിഞ്ഞു കൊണ്ടേ ഇരിക്കുന്നു ഒരു നാള്‍ നമ്മളും മണ്ണിനോട് ചെരെണ്ടിവരും .അന്ന് നമ്മളോട് ദേഷ്യമുള്ള ഒരാളും ഈ ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല .ക്ഷമിക്കാന്‍ പറ്റാത്ത ഒന്നും ഈ ഭൂമിയില്‍ ഇല്ല ശത്രുത മറന്നു എല്ലാവരും ഒന്നാകു പുതിയ വര്ഷം അതിനൊരു തുടക്കമാകട്ടെ എന്‍റെ എല്ലാ സ്നേഹിതര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു .....

15 December, 2011

കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും അവ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളും ....

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്  



കേരം തിങ്ങും കേരള നാടിന്റെ പൈതൃകം പരിശോദിച്ചാല്‍ കേരളത്തിന്റെ തനിമ കാത്തു സൂക്ഷിച്ചിരുന്നത് സ്നേഹ നിര്‍ഭരമായ കുടുംബ ബന്ധങ്ങള്‍ ആയിരുന്നു എന്ന് കാണാന്‍ കഴിയും .കൂട്ട് കുടുംബം ,കുടുംബ വ്യവസ്ഥിതി എന്നിവ മാറി ഒരു പുത്തന്‍ സാംസ്കാരികത കടം കൊള്ളുകയായിരുന്നു നമ്മള്‍ .കുടുംബ ബന്ധങ്ങളുടെ ചൈതന്യം ,കൂട്ടായ്മ ,സ്നേഹം ഇവയെല്ലാം കാറ്റില്‍ പറത്തിയിട്ടു,കൊലപാതകവും,ആത്മഹത്യയും,ബലാല്‍സങ്ങവും,മോഷണവും എല്ലാം സമൂഹത്തിലേക് വാ പോളികുമ്പോള്‍ സമൂഹം ആരാജക്ത്വതിലെകും ഭാവി നാശതിലെകും എന്നാ യാതാര്ത്യതിലെക് ആണ് എത്തി ചേരുന്നത് .ശാശ്വതമായ ഈ ലോകത്ത് കേവലം അമ്പതു എഴുപതു ഇടക് ശരാശരി ആയുസ് മാത്രമുള്ള മനുഷ്യ ജന്മം എന്തിനു നാം എറിഞ്ഞുടക്കണം.
             നല്ലരു സമൂഹം വിഭാവന ചെയുന്നത് നല്ലൊരു കുടുംബമാണ് .പലപ്പോഴും ചിലരെങ്കിലും ജീവിതത്തെ കുറിച്ച് ബോധവാന്മാര്‍ ആകാറുണ്ട് .ചെയ്തുപോയ തെറ്റിനെ കുറിച്ച് പച്ചാതപിക്കാരുണ്ട്.എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ഈ മനുഷ്യന്‍ തന്നെ കൂടുതല്‍ തെറ്റിലേക് ചെന്നെതപെടുന്നു എല്ലാം വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തില്‍ മനുഷ്യന് തന്റെ മനസ് നിയന്ത്രിക്കാനുള്ള കഴിവ് നഷ്ട്ടപെട്ടിരികുന്നു .അവന്‍ ജീവിച്ചു വരുന്ന ചുറ്റുപാടുകള്‍ അവന്റെ കാഴ്ചപാടുകള്‍ എല്ലാമാണ് ശരിയെന്നു സ്വയം വിലയിരുതപെടുന്നു .പുതു തലമുറയുടെ മനശാസ്ത്രം ഒരു ഉപദേശം കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയാത്ത രീതിയില്‍ മാറിയിരിക്കുന്നു ഇതിനു ഉത്തരമാര് എന്ന് ചിന്തിച്ചാല്‍ സമൂഹതോടപ്പം അവന്റെ ബന്തുകളെയും പ്രതികൂട്ടില്‍ നിര്‍ത്തേണ്ടി വരും .ആധുനിക സുഗ സാമ്ഗ്രഹികളില്‍ നമ്മുടെ ചെറുപ്പം തളചിടപെടുന്നു.മകന്റെ മകളുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ കഴിയാത്ത ,ജോലി തിരകുകളില്‍ പെടുന്ന മാതാപിതാക്കള്‍ അവര്‍ പോലുമറിയാതെ തന്റെ മക്കളെ കുഴിയില്‍ ചാടികുകയാണ് ചെയ്യുന്നത് .തന്റെ മക്കളുടെ കാര്യത്തില്‍ ഒരാള്‍ കാണിക്കുന്ന ഉള്കണ്ട ശ്രദ്ധ,നേരായ വഴിക്ക് തിരിച്ചുവിടല്‍ എന്നിവ  എല്ലാം തന്നെ വാര്‍ധക്യത്തില്‍ തളകപെട്ടു ജീവിതം എന്നി നീകുംപോള്‍ തുണയായി വരും എന്നുള്ളത് യാതാര്‍ത്ഥ്യം.നേരെ മറിച്ചു തന്റേതായ സ്വകാര്യതയില്‍ ഒതുങ്ങി കൂടുന്ന ഒരാള്‍ക് തന്റെ മക്കള്‍ വിനയായി വരും എന്നുള്ളതും തീര്‍ച്ച 
     പ്രധാനപെട്ട മറ്റൊരു പ്രശ്നം ദൈവ വിശ്വാസം കുറഞ്ഞിരിക്കുന്നു .മതമൈത്രിക് കോട്ടം സംഭവിച്ചിരിക്കുന്നു .ഒരു സമയത്ത് വൃദ്ധരായ ആളുകള്‍ ജാതി വ്യത്യാസം ഇല്ലാതെ വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ ആല്‍മര ചുവട്ടിലെ കല്‍ തറയില്‍ സംഘമികുമായിരുന്നു .ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു .അതെല്ലാം ഇന്ന് ഓര്മ മാത്രമായി .ഗ്രാമങ്ങളില്‍ നിന്നും ആഘോഷങ്ങള്‍ പതിയെ അകന്നു തുടങ്ങിയിരിക്കുന്നു ഒരു ഗ്രാമത്തില്‍ സൌഹൃതം പങ്കു വെക്കാനുള്ള   ഒരു വേദിയായിരുന്നു ഉത്സവ പറമ്പുകള്‍ കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഗ്രാമ വാസികള്‍ ഒത്തു ചേര്‍ന്ന് നാടന്‍ കലാരൂപങ്ങള്‍ ആസ്വദികുക .അതില്‍ നിന്നും മനുഷ്യന് പഠിക്കാന്‍ പലതും ഉണ്ടായിരുന്നു കാലാന്തരത്തില്‍ വയലുകളില്‍ കോണ്ക്രീറ്റ് സൌതങ്ങള്‍ ഉയര്നപ്പോള്‍ .നമ്മുടെ നാടിന്റെ പഴയ കലാ പാരമ്പര്യം കാണാ മറയാതെക്ക് പോയ്മറഞ്ഞു ആഘോഷങ്ങള്‍ പ്രഹസനങ്ങള്‍ ആയി .കുടുംബ ബന്ധങ്ങളുടെ അയ്ക്യം നഷ്ട്ടപെട്ടപ്പോള്‍ അത് സാമൂഹിക പ്രശ്നങ്ങളിലേക് വഴി തെളിച്ചു .കുടുംബ പ്രശ്നത്തിന്റെ പേരില്‍ വെള്ളമടിച്ചു പേ കൂത്ത്‌ നടത്തുന്നവര്‍ നിരപരാധികളെ കത്തിക് ഇരയാകുന്നതും നമ്മള്‍ നിത്യേന കാണുന്നു 
           ഇത്തരം പ്രശ്നങ്ങളെ മലയാളി സമൂഹം ഗൌരവത്തോടെ കാണേണ്ടി ഇരിക്കുന്നു .തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ അങ്ങനെ ആകരുത് അവര്‍ ഇനി വരാനുള്ള തലമുറക് സമൂഹത്തിനു മാതൃകയാകണം സ്നേഹം എന്നത് അവര്‍ അനുഭവിച്ചറിയണം.എന്ന് ഓരോ മനുഷ്യനും പ്രതിഞ്ഞ എടുക്കണം .നാടന്‍ പാട്ടും മുത്തക്ഷി കഥകളും നമ്മുടെ സാംസ്കാരികതയും തിരിച്ചു വരുമെന്നും നല്ലൊരു നാളെക് വേണ്ടി നമുക്ക് പ്രത്യാശിക്കാം       

07 December, 2011

പാലോട് കാര്‍ഷിക മേള ...

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

പാലോട് .പാലോട് കാര്‍ഷിക കലാ വ്യാപാര മേള നാല്പത്തി ഒന്‍പതാം വര്‍ഷത്തിലേക്ക് ."ഞാറ്റു പാട്ടിന്റെയും കൊയ്ത്തു പാട്ടിന്റെയും സംഗീതം സ്വന്തം സാംസ്കാരിക സംഗീതമാക്കി മാറ്റിയ പാലോടെന്ന മലയോരഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിനു തനതു മുഖം സമ്മാനിച്ച പഴമകാരന്റെ കാള ചന്ത "  പാലോടിന്റെ കാര്‍ഷിക മുഖം വിളിചോടുന്ന പഴയ ഈരടികള്‍ ചുണ്ടില്‍ മുഴങ്ങുകയായി .2012  ഫെബ്രുവരി ഏഴാം തീയതി നാല്പത്തി ഒന്‍പതാം മേളക്ക് തിരിതെളിയുംപോള്‍ നാടും നഗരവും നീണ്ട പത്തു ദിവസത്തെ ആരവങ്ങളിലും ആഘോഷങ്ങളിലും മുഴുകുകയായി .മണ്ണിന്റെ മനമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക വൃത്തിയുടെയും ഒര്മാപെടുതലാണ് ഓരോ മേളയും നമുക്ക് സമ്മാനികുന്നത്.കാര്‍ഷിക മേഖലയും കൃഷിയും നമുക്ക് അന്യം നിന്നുപോകുന്ന ഒരു കാലഗട്ടതിലാണ് നമ്മള്‍ ജീവികുന്നത് .കൃഷിയും കര്‍ഷകനും നമ്മുടെ സാംസ്കാരിക പൈതൃകത്തിനു മുതല്കൂട്ടാനെന്നു വിളിചോടുക കൂടിയാണ് ഈ കാര്‍ഷിക മേള ചെയ്യുന്നത് .അതുകൊണ്ടാണ് അത്രയും പ്രാതന്യതോടുകൂടി കാര്‍ഷിക വിളകളുടെ ഒരു വന്‍ പ്രദര്‍ശനം തന്നെ മേളയില്‍ എല്ലാ വര്‍ഷവും സംഘടിപികുന്നത് .എല്ലാതരം ആളുകളെയും ആകര്‍ഷിക്കുന്ന വിതതില്ലാണ് .മേളയുടെ നടത്തിപ് .തെക്കന്‍ കേരളത്തിലെ പ്രതാനപെട്ട ഉത്സവങ്ങളില്‍ ഒന്നായ പാലോട് മേള നടതപെടുന്നതിനു സ്വന്തമായി ഒരു സ്ഥലം എന്നത് ഇപ്പോഴും ഒരു സ്വപ്നമായി തുടരുന്നു .എല്ലാവര്‍ഷവും അതികാരികളുടെ ഭാഗത്ത്‌ നിന്നും അനുകൂലമായ മറുപടി ഉണ്ടാകുമെങ്കിലും മേള കഴിയുന്നതോടെ അത് മറന്നുപോകുകയാണ് പതിവ് 
            പാലോട് മേള ഇത്രയേറെ വളര്തികൊണ്ട് വരുന്നതിനു ഒരുപാട് മഹാരഥന്മാരുടെ സംഭാവന ഉണ്ട് .അതില്‍ പ്രതാനിയായിരുന്നു നമ്മളെ വിട്ടുപിരിഞ്ഞ ശ്രീ ശിവതാണുപിള്ള .നാല്പതു വര്‍ഷത്തെ മികച്ച നേതൃത്വത്തിന്റെ പ്രതീകമായാണ് പാലോട് നിവാസികള്‍ അദേഹത്തെ ഓര്‍ക്കുക .പെരിങ്ങമ്മല,നന്നിയോടെ .വിതുര ,പാങ്ങോട് പഞ്ചായത്തുകളിലെ കമ്മുനിസ്റ്റ്‌ പാര്‍ടിയുടെ വളര്‍ച്ചക്ക് അദേഹത്തിന്റെ പങ്കു വളരെ വലുതായിരുന്നു.പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടം ,ചെട്ടച്ചാല്‍ ജഴ്സിഫാം .എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപികുന്നതിനും അദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്‌ .1963ല്‍പലോടെ മേള ആരംഭികുംപോള്‍ അതിന്റെ സംഘാടകന്‍ ആയിരുന്നു അദേഹം കഴിഞ്ഞ വര്ഷം നവംബര്‍ ഇരുപതാം തീയതി അദേഹം ഈ ലോകത്തോട് വിട പറഞ്ഞു നാല്പത്തി ഒന്‍പതാമത് മേള അദേഹത്തിന്റെ ഒരു ഓര്മ പുതുക്കല്‍ കൂടിയാകും . ആദ്യകാലത്ത് മേളയില്‍ കലാ തീയറെര്സ് എന്നപേരില്‍ ഒരു സമിതി രൂപികരിച്ചു കലാപരിപാടികള്‍ നടത്തിയിരുന്നു .കിളിമാനൂര്‍ കാര്‍ഷിക ഗ്രാമ വികസന വൈസേ പ്രസിടന്റ്റ് ,സി ,പി ,ഐ മണ്ഡലം സെക്രെട്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .
             മണ്‍ മറഞ്ഞുപോയ മഹാരഥന്മാരുടെ ഓര്‍മകളില്‍ ഒരു കാര്‍ഷിക മേള കൂടി  വിളിപാടെ   അകലെ  എത്തി നില്കുന്നു .നാടിന്റെ സംസ്കാരികതയും ,നന്മയം സാഹോദര്യവും ഊട്ടി ഉറപികാന്‍ പാലോട് മേളക് കഴിയട്ടെ എന്നാശിക്കുന്നു .എല്ലാവിത ആശംസകളോടെ ...............

30 November, 2011

മുല്ലപെരിയാര്‍ തിരിച്ചറിയാതെ പോകുന്നത്

2

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 


വര്‍ഷങ്ങള്‍ ഒരുപാട് പിന്നിടുമ്പോഴും മുല്ലപെരിയാര്‍ വിഷയത്തില്‍ മാത്രം നീതിയുമില്ല നിയമങ്ങളും ഇല്ല .ജീവനാണ് വലുത് ജീവനും സ്വത്തിനും സംരക്ഷണം കൊടുകേണ്ടത്‌ ഒരു ഭരണകൂടത്തിന്റെ ഉത്തരവിത്വം ആണ് എന്നൊക്കെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട് .ഒരു സാധാരണകാരന്റെ ചിന്തകള്‍ ഇങ്ങനെയോകെ ആണ് .ആരാലും കേള്‍ക്പെടാതെ പോകുന്ന ഒരു കരച്ചില്‍ എവിടെയോകെയോ പ്രതിദ്വാനികുനുണ്ട് .ഇന്നലെ പേടിച്ചു പാലായനം ചെയ്ത കുടുമ്പം ഒരു ദുരന്തത്തെ മുന്നില്‍ കണ്ടത് കൊണ്ടാകാം .ഇതു നിമിഷവും വന്നു പതിക്കാവുന്ന ഒരു ദുരന്തം തങ്ങളെ ഇല്ലാതാക്കും എന്ന് അറിവില്ലാതിടത്തോളം മുല്ലപെരിയാരിലെ കുട്ടികള്‍ക്ക് സമരം വെറുമൊരു ആഘോഷമായിരിക്കാം .ഇത് തങ്ങളുടെ ജീവന് വേണ്ടിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ആഘോഷങ്ങള്‍ വഴി മാറി കുഞ്ഞു മനസ്സില്‍ ഭീതിയുടെ നിഴല്‍ വന്നു പതിക്കുന്നു .എന്തൊകെയോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭയം മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കീഴടകുന്നത് കുട്ടികളെ ആയിരിക്കാം .അത് കൊണ്ട് തന്നെ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങള്‍ തിരിച്ചരിയപെടെണ്ടിയിരികുന്നു .അതിനെ പറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല .എന്തോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭീതി എന്തായാലും കുട്ടികളില്‍ ഉണ്ടാകും .അത്രയേറെ സമരമുഖങ്ങള്‍ തീവ്രമായി മാറിയിരിക്കുന്നു .തന്റെ അച്ഛനെയോ അമ്മയെയോ നഷടപെടുതുന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്നാ തിരിച്ചറിവ് കുഞ്ഞു മനസിനെ വേദനിപിക്കും .അത് തിരിച്ചറിയ പെടണം ,മുല്ലപെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് അതികാരികള്‍ പരിഹാരം കാണുമെന്നു ആശിക്കാം .കുട്ടികളുടെ മനസ് ഉലയാതെ നോക്കാം                 

25 November, 2011

വിസ്മൃതിയിലാണ്ട സര്‍കസ് സംസ്കാരവും സൈകില്‍ യന്ജവും

1

 മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരത്തിന്റെ ചരിത്രം പരിശോദിച്ചാല്‍ .കേരളം ഒരുപാട് വിസ്മയങ്ങളുടെയും വൈരുദ്യങ്ങളുടെയും നാടാണെന്ന് കാണാന്‍ കഴിയും അതില്‍ പ്രതാനപെട്ട ഒരു വിസ്മയമായിരുന്നു നമ്മുടെ നാടിന്റെ പഴയ സര്‍കസ് സംസ്കാരം .പഴയകാലത്തെ അഭ്യാസ ഇനങ്ങളിലെ പ്രതാനപെട്ട ഒരു ഇനമായിരുന്നു സൈകില്‍ യന്ജം .മുന്‍പ് ആണ്ടിലൊരിക്കല്‍ സമൃതിയുടെ നാളുകളില്‍ ഗ്രാമങ്ങളില്‍ സര്‍കസ് യന്ജം നടത്തിയിരുന്നു കൊയ്തു കഴിഞ്ഞ പാടങ്ങള്‍ വെട്ടി തെളിച്ചു കളമൊരുക്കി അവിടെയാണ്  സൈകില്‍ യന്ജം നടത്തിയിരുന്നത് .മൈക്ക് അനൌന്‍സ്മെന്റ്  ഓടു കൂടി നടത്തിയിരുന്ന  യന്ജം കാണാന്‍ ധാരാളം ആളുകള്‍ കാലത്തിനു ചുറ്റും കൂടിയിരുന്നു .
        അലങ്കരിച്ചു മനോഹരമാകിയ സൈകിളുകളില്‍ അഭ്യാസികള്‍ പ്രകടനം ആരംഭിക്കുന്നു .ആളുകള്‍ ശ്വാസം അടകിപിടിച്ചു ആകാംഷയോടെ നോകി നില്‍കുന്നു സൈകിളുകളില്‍ റോന്തു ചുറ്റുന്ന അഭ്യസി പെട്ടെന്ന് സൈകിലിനു മുകളില്‍ കിടന്നു യാത്ര ചെയ്യുന്നു അത് കഴിഞ്ഞു സൈകിളിനു മുകളില്‍ ചമ്രം പടഞ്ഞിരുന്നു യാത്ര ചെയ്യുന്നു ശരീരം കൊണ്ട് സൈകില്‍ നിയന്ത്രിക്കുന്നു കൂടാതെ സൈകില്‍ ഒറ്റ ടയറില്‍ നിര്‍ത്തുക സൈകില്‍ മിനിട്ടുകളോളം ബാലന്‍സ് ചെയ്തു നിര്‍ത്തുക അങ്ങനെ നീളുന്നു അഭ്യാസ പ്രകടനങ്ങള്‍ .സൈകില്‍ യന്ജം നടത്തിയിരുന്നവര്‍ യന്ജം കഴിയാതെ സൈകിളില്‍ നിന്നും ഇറങ്ങിയിരുനില്ല എന്ന് പഴമക്കാര്‍ പറയുന്നു .ഈ സൈകില്‍ യന്ജം ഒരാഴച്ചയോളം നിലനില്‍കും .കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അസ്വതിച്ചിരുന്ന ഒരു കലയായിരുന്നു ഇത് .അന്നത്തെ പ്രതാനപെട്ട വിനോദങ്ങളില്‍ ഒന്നായിരുന്നു ഇത് കാണുക എന്നുള്ളത് .ഉച്ചത്തിലുള്ള കൊരിതരിപികുന്ന അനൌന്‍സ്മെന്റും തകൃതിയായി നടക്കുന്നു .ഒപ്പം കച്ചവടവും .കണ്കെട്ടുകളി .കിടുക്ക് കളി എന്നിവ വേറെയും.
                            സൈകില്‍ യന്ജം കഴിഞ്ഞാല്‍ അവരുടെ വക തന്നെ വേറെയും പ്രകടനങ്ങള്‍ അതില്‍ പ്രതനപെട്ടവ ആയിരുന്നു നെഞ്ചില്‍ ഉരല് വെച്ച് നെല്ല് കുത്തുക .ആട്ടു കല്ല്‌ നെഞ്ചില്‍ കയറ്റി വെകുക .തലയില്‍ തീകൂട്ടി പര്പിടകം ചുടുക .ട്യുബ് തലയില്‍ അടിച്ചു പോട്ടികുക കുഴിയെടുത്തു മൂടി അതിനകത്ത് ഏഴു എട്ടു മണികൂര്‍ കിടക്കുക ഇങ്ങനെ നീളുന്നു അഭ്യാസങ്ങള്‍ അവസാനം കമ്പ കേട്ടോടുകൂടി യന്ജം അവസാനിക്കുന്നു .അടുത്തവര്‍ഷത്തെ യന്ജതിനായുള്ള കാത്തിരുപ്പ് പിന്നെ .കാലം മാറിയതനുസരിച്ചു നാടന്‍ വിനോദങ്ങളും അഭ്യസവുമെല്ലാം ഓര്‍മയായി അഭ്യാസത്തിനു ശേഷം തങ്ങളുടെ കയ്യിലുള്ള പോണി കുലുകുംപോള്‍ ഒരു പൈസ മുതല്‍ പത്തു പൈസ വരെ ആളുകള്‍ നല്‍കുന്നു .പകലുമുഴുവന്‍ ജീവന്‍ പണയം വെച്ചി ആളുകളെ സന്തോഷിപികുന്നതിനു കിട്ടുന്ന കൂലി ചിലപ്പോള്‍ മൂന്നോ നാലോ രൂപ ആയിരിക്കും .കാലത്തിന്റെ കുതോഴുകില്‍ പെട്ട് നമുക്ക് സ്വത്വവും സംസ്കാരവും സര്‍വതും നഷ്ടപ്പെട്ട് ,അതിനിവേശത്തിന്റെ നീരാളിപിടുതത്തില്‍ നിന്നും സൈകില്‍ യന്ജവും രക്ഷ നേടിയില്ല യന്ജം നടത്തിയവരെ പിന്നിലാകി കൊണ്ട് കടനുവന്നത് ലക്ഷങ്ങളുടെ സര്‍കാസ് കച്ചവടം .വിസ്മൃതിയിലായതോ നാട്യങ്ങള്‍ ഇല്ലാത്ത ഒരു സംസ്കാരം .          

23 November, 2011

മുല്ലപെരിയാര്‍ ഡാമും കേരളവും ചില ചിന്തകളും പ്രതികരിക്കു

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്   

നമ്മുടെ മൂന്ന് ജില്ലകള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര് ഡാം തകര്‍ന്നാലുള്ള ചര്‍ചകളാണ് എങ്ങും.തീര്‍ച്ചയായും ഡാം പൊട്ടീയാല്‍ നമ്മുടേ സഹോദരങ്ങളയ പതിനായിരങ്ങള്‍ കൊല്ലപ്പെടും.ശേഷം പകര്‍ച്ച വ്യാധികള്‍,പുനര്‍ നിര്‍മാണം മുതലായ വലിയ കടമ്പകള്‍ വേറേ. ..ഓരോ മലയാളിയും ഈ വിഷയത്തില്‍ പ്രതികരികെണ്ടിയിരികുന്നു .നമ്മുടെ സംസ്ഥാനത്തുള്ള ഡാം എന്ത് ചെയ്യണം എന്ന് തീരുമാനികേണ്ടത് നമ്മളാണ് തമിഴിനാട് അല്ല എന്ത് ന്യായമായ ആവശ്യവും കേരളം അന്ഗീകരികുമെന്നു മുഖ്യമന്ത്രി  പറഞ്ഞു കഴിഞ്ഞു ഇനിയും തമിഴ്നാട്‌ ഈ വിഷയത്തില്‍ അനുകൂല തീരുമാനം  കൈകൊണ്ടില്ലെങ്കില്‍ കേന്ദ്രവും കോടതികളും ഇടപെടെണ്ടിയിരികുന്നു .കാരണം നിലനില്കുന്ന സംവിദാനങ്ങള്‍ മനുഷ്യ നന്മക്കു വേണ്ടി ഉള്ളതാണ്

13 November, 2011

നവമ്പറ്‌ 14 ശിശുദിനം ഒരിക്കല്‍ കൂടികടന്നുവരുന്നു.

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്
 നവമ്പറ്‌ 14 ശിശുദിനം ഒരിക്കല്‍ കൂടികടന്നുവരുന്നു. എല്ല ദിവസവും കുട്ടികള്‍ക്കാവണമെന്നതാണ്‌ ഈ ശിശുദിനത്തിന്റെ സന്ദേശം.വിരിയുന്ന ഓരോ പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്‌.ആ സന്ദേശം കുഞ്ഞുങ്ങളുടെ ജീവിതത്തിലെ മയില്‍പ്പിലിത്തണ്ടുകളായും മഴവില്ലായും പരിണമിക്കട്ടെയെന്ന് ആത്മാറ്ത്ഥമായി നമുക്ക് ആശിക്കാം.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ...്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്‌ നാം ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്‌.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും പ്രയാസങളും മറന്നിരുന്നത് ‌ കുഞ്ഞുങ്ങളോടോപ്പം കളിച്ച് രസിച്ച് ഉല്ലസിക്കുമ്പോഴായിരുന്നു. ജീവിതാന്ത്യം വരെ ആ മഹാന്‍ ഇന്ത്യയിലെ 'വലിയ കുട്ടി ' തന്നെയായിരുന്നു. ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്ന് മനസ്സിന്ന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കിയിരുന്നത്‌ കുട്ടികളോടോപ്പം കളിച്ച് രസിച്ച് നടക്കുമ്പോഴായിരുന്നു.ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്നങള്‍ നിരവധിയാണ്‍ ‌ . ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ കുറവ്‌,സുരക്ഷിതത്വമില്ലായ്മ,വിദ്യാഭ്യാസത്തിന്റെ അപര്യപ്തത ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്‍ കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയണം

11 November, 2011

സ്ത്രീ സുരക്ഷിതയോ

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

സ്ത്രീകളെ ആദരിക്കുന്നതില്‍ മാതൃകാപരമായ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേതെങ്കിലും പില്‍ക്കാലത്ത് ആ സ്ഥിതിക്ക് വലിയ മാറ്റമുണ്ടായി എന്നത് ഖേദകരമായ വസ്തുതയാണ്.നിസ്സഹായത, ഭയം, സമ്മര്‍ദം, ഭീഷണി, അപമാനം തുടങ്ങിയ കാരണങ്ങളാല്‍ പീഡനശ്രമങ്ങളെ ചെറുക്കാനാവാതെ വിഷമിക്കുന്ന സ്ത്രീകള്‍ ധാരാളം ഉണ്ടാകാം. പരാതികള്‍ ഉണ്ടായാല്‍ത്തന്നെ നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടുന്നു.നിയമങ്ങളില്ലാത്തതല്ല നടപ്പാക്കുന്നതില്‍ വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും വീഴ്ചകളുമാണ്, പല മേഖലകളിലും ആശാസ്യമല്ലാത്ത സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പ്രധാനകാരണം. സ്ത്രീകളുടെ അന്തസ്സും വ്യക്തിത്വവും സംരക്ഷിക്കുന്നതിന് കൂടുതല്‍ നിയമങ്ങള്‍ അനിവാര്യമാകുന്ന സ്ഥിതിവിശേഷം പൊതുസമൂഹത്തിന് ആത്മപരിശോധനയ്ക്ക് പ്രേരകമാകണം. പൊതുവെ സ്ത്രീകള്‍ നേരിടുന്ന വിവേചനവും അവഗണനയും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നുണ്ട്.സൌമ്യ വധ കേസില്‍ ഇന്നലത്തെ വിധി കേരള പൊതുസമൂഹം ആഘോഷത്തോടെയാണ് സ്വീകരിച്ചത് .ഇത്തരം സംഭവങ്ങളില്‍ ഇത്ര സ്പീടായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത നീധി പീടതെയും കേസ്‌ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെയും എത്ര അഭിനന്തിചാലും  മതിയാവില്ല .ഈ ഒരു സമീപനം ഇത്തരം സംഭവങ്ങളില്‍ ഗൌരവത്തോടെ എടുത്താല്‍ നമ്മുടെ അമ്മ പെങ്ങന്മാര്ക് ഒരു പരിതിവരെ സ്വതത്ന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ കഴിയും ഈ വിധി അതിനൊരു മാതൃകയാകട്ടെ എന്ന് ആശിക്കാം ഒപ്പം സൌമ്യക് ഉണ്ടായ ഈ അനുഭവം മറ്റാര്കും ഉണ്ടാകല്ലേ എന്നും പ്രാര്‍ഥിക്കാം

23 October, 2011

മണ്‍ മറയുന്ന വയലേലകള്‍ വഴി മറക്കുന്ന മലയാളികള്‍...

1

സമ്പാദനം: മുഹമ്മദ്‌ സാദിര്ഷ പാലോട്

പരിദേവനം By Sunil Vettom



വരും തലമുറക്ക് ഒരുപക്ഷേ അന്ന്യമായേക്കാവുന്ന..ഒരു വലിയ കാഴ്ചയെ കുറിച്ചാണിത് ... വയലും പുഴയും നെല്‍കതിരും..കര്‍ഷകനും ...കാണാകാഴ്ച്ചകാളാകുന്ന.. വര്‍ത്തമാനത്തിന്റെ നേര്‍കാഴ്ച്കകളില്‍ ..വേദനയോടെ... പരിദേവനം.....


സ്വര്‍ണ്ണകതിരുകള്‍ പൂത്തു വിളയുന്ന
പുഞ്ച നെല്‍പാടങ്ങള്‍ കാണുന്നില്ല
പാടവരമ്പത്തു തെങ്ങോല തുംബത്തു
ഒലേഞ്ഞാലികൂടും കാണുന്നില്ല ...
ചാറുന്ന മഴയത്ത് കൂണ്‍ടംകുട ചൂടി
ഞാറ് നടുന്നോരാ കാഴ്ച്ചയില്ല ...
ഞാറുനടുന്നേരം ഒന്നിച്ചു പാടുന്ന
ഞാറ്റുവേല പാട്ടിന്‍ ഈണമില്ലാ ..
പൊന്‍വെയില്‍ നാളത്തില്‍ തലയാട്ടിടൂന്നോരാ
പൊന്‍മണി കതിരുകള്‍ കാണുന്നില്ലാ..
കതിര്‍മണി കൊത്തി പറന്ന് മറയുന്ന
പുഞ്ചക്കിളികളുമെങ്ങുമില്ലാ... ...
കറ്റകള്‍ എന്തി ,കൈ വീശി നടക്കുന്ന
കര്‍ഷക പെണ്ണുങ്ങള്‍ ഏങ്ങുമില്ലാ
കതിര്‍കൊയ്ത്ത് കൂട്ടി മെതിച്ചു നിറക്കുന്ന
പത്തായ പുരകളുമെങ്ങുമില്ലാ...
സ്വപനങ്ങള്‍ പൂത്തു വിളയുന്ന പാടത്ത്
സ്വര്‍ഗ്ഗം പണിയുവാനാരുമില്ലാ
കര്‍ഷകനില്ലാ വയലുമില്ലാ എന്ടെ
നാട്ടില് പൊങ്ങച്ച കൂട്ടം മാത്രം ..
പാടങ്ങള്‍ തൂര്‍ത്തവര്‍ നാടിന്റെ നെഞ്ചത്ത്
പൊങ്ങച്ച കൂടുകള്‍ പണിയുന്നുണ്ടെ
പൊങ്ങച്ച കൂട്ടിലെ കുളിരില്‍ അലിഞ്ഞവര്‍
പാടത്തിന്‍ നന്‍മ്മ മറക്കുന്നുണ്ടെ ..
ഗ്രാമത്തിന്‍ നന്‍മ്മകളെല്ലാം മറക്കുന്ന
പുത്തന്‍ പരിഷ്കാര കൂട്ടങ്ങളെ...
പാടങ്ങള്‍ തൂര്‍ത്തെന്‍റെ നാടിന്റെ നെഞ്ചത്ത്
പൊങ്ങച്ച കൂടാരം പണിയരുതെ..
പാടങ്ങള്‍ നാടിന്റെ നന്‍മ്മകളല്ലോ
നെല്‍കതിരുകള്‍ നമ്മുടെ ജീവനല്ലോ..

22 October, 2011

ഗൃഹാതുരതയുടെ മൂക സാക്ഷികള്‍ ..

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

തണുപ്പുള്ള ഒരു സായഹ്നം മഞ്ഞു മൂടി കിടക്കുന്ന പാതയോരത്തിലൂടെ .തണുത്ത കാറ്റ് ഏറ്റു നടന്നു നീങ്ങുകയായിരുന്നു ഞാന്‍ എന്റെ മനസിന്റെ മാസ്മരികതയില്‍ ശതകോടി റോസാ പുഷ്പങ്ങള്‍ വിടര്‍ന്നു മഞ്ഞു തുള്ളി ഏറ്റുവാങ്ങി എന്തിനോ വേണ്ടി കൊതിച്ചു നില്കുന്നത് പോലെ തോന്നി .വസന്തകാലത്തിലെ പ്രഭാതം നനുത്ത നാട്ടു വഴികള്‍ .ഹൃദയം തന്ത് വിറകുന്നതുപോലെ തോന്നി എന്റെ ഹൃദയം ചൂടിനു വേണ്ടി കൊതിച്ചു .തണുത്ത പകലുകള്‍ ഹൃദ്യമാണ്‌ ആകാശത്തിന്റെ അനന്ത വിഹായസിലെക് പറക്കാന്‍ തോന്നും .മഞ്ഞു തുള്ളികള്‍ നെറുകയില്‍ പതികുംപോള്‍ വല്ലാത്തൊരു അനുഭൂതിയാണ് .പൈന്‍ മരങ്ങള്‍ പ്രണയത്തിന്റെ പ്രതീകമാണ് എന്റെ ക്യാമ്പസിന്റെ നിശ്വാസമാണ് .ഓരോ നിശ്വാസവും സമ്മാനികുന്നത് പ്രണയത്തിന്റെ തീവ്രതയാണ് .കലാലയത്തിന്റെ വേലി കെട്ടുകള്‍കു അകത്തു പടര്‍ന്നു പന്തലിച്ചു നില്‍കുന്ന ഓരോ വൃക്ഷതിനും പറയാനുണ്ടാകും ഒരു പ്രണയത്തിന്റെ കഥ അത് ചിലപ്പോള്‍ അവന്റെയോ അവളുടെയോ നൊമ്പരങ്ങള്‍ ആകാം .കാലത്തിന്റെ മൂക സാക്ഷിയായി .കലാലയത്തിന്റെ ഹൃദയതുടിപുകള്‍ ഏറ്റുവാങ്ങി ആ വൃക്ഷ രാജക്ന്മാര്‍ അങ്ങനെ നിലനില്‍കുന്നു .ഗൃഹാതുരതയുടെ ഈ മൂക സാക്ഷികള്‍ എത്രയെത്ര വാക്ക് ദ്വോരണികള്‍ ഏറ്റു വാങ്ങിയിര്കുന്നു പക്ഷം പിടികാതെ നെഞ്ചകം കാട്ടി എത്ര ഏറുകള്‍ തടുതിരികുന്നു .ക്യാമ്പസുകളുടെ ഭംഗി ആവാഹിച്ചു നിലകൊള്ളുന്നത് വൃക്ഷ മുതക്ഷന്മാരിലൂടെയാണ് സ്വസ്ഥമായിരുന്നു സൊറ പറയാന്‍ ചെത്ത്‌ ഭാഷയില്‍ പറഞ്ഞാല്‍ ഒന്ന് സൊള്ളാന്‍ വൃക്ഷങ്ങള്‍ തണലെകിയില്ലെങ്കില്‍ പിന്നെ എന്ത് കലാലയം .വികസനത്തിന്റെ ബലിയാട് ആകാതിരിക്കാന്‍ ക്യാമ്പസുകള്‍ കോടി പിടികട്ടെ .ഗൃഹാതുരതയുടെ മൂക സാക്ഷികളെ നിലനിര്തട്ടെ                        

ഒരു വേദന

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

നിശബ്തതയില്‍ ഞാന്‍ അലിഞ്ഞു.
ഹൃദയം തണുത്തില്ല.
വേദന എന്നെ വല്ലാതെ കീറി മുറിച്ചു.
ചക്രവാളം ചുവന്നു തുടുത്തിരുന്നു.
അമ്പലമണി മുഴങ്ങി കെട്ടു .
ആകാശം ഇരുണ്ടു മൂടി .
മഴത്തുള്ളികള്‍ അടര്‍ന്നു വീണു .
വല്ലാത്ത വേദന .
ഹൃദയം തണുത്തില്ല .
നിശബ്തതയില്‍ ഞാന്‍ അലിഞ്ഞു .
നിലവിളികള്‍ ഉയര്‍ന്നു കേട്ടു.
   

പ്രവാസി

0

(മുഹമ്മദ്‌ സാദിര്‍ഷ അബുദാബി)
 
മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലില്‍ ചോര നീരാക്കി അയാള്‍ കാശുണ്ടാക്കി .നാട്ടിലുള്ളവരെയോകെ രക്ഷപെടുത്തി .അവസാനം അയാള്‍ വിമാനം കയറി സ്വന്തം നാട്ടില്‍ തിരിച്ചെത്തി .തളര്‍ന്നു അവശനായ അയാളില്‍ പ്രത്യാശ നാമ്പിട്ടു .ശിഷ്ട്ടകാലം സമാതാനത്തോടെ കഴിയണം .പാര്ടികാരും പിരിവുകാരും ആയിരങ്ങള്‍ ചോദിച്ചു .അയാള്‍ കൈമലര്‍ത്തി വാക് ദ്വോരണികള്‍ ഉയര്‍ന്നു പണമുണ്ടാക്കിയപ്പോള്‍ നാട്ടുകാരെ മറന്നു വീട്ടുകാരും കുറ്റപെടുത്തി .ഒരു നിശ്വാസത്തോടെ അയാള്‍ ഓര്‍ത്തു പ്രവാസം എത്ര നല്ലത് പിരിവില്ല പിഴിയലില്ല .യവ്വനം തകര്‍ത്തെറിഞ്ഞ അയാളുടെ ശരീരം അപ്പോള്‍ നന്നേ തളര്നിരുന്നു.    

18 October, 2011

മതവും മനുഷ്യനും...

1

മുഹമ്മദ്‌ സാദിര്ഷ അബുദാബി മതങ്ങള്‍ മനുഷ്യവര്‍ഗ്ഗമാകുന്ന തോട്ടത്തിലെ പുഷ്പങ്ങളെപ്പോലെയാണ്. തോട്ടത്തിലെ പുഷ്പങ്ങള്‍തുല്യമല്ലാത്തതു
പോലെ മതങ്ങളും വൈവിദ്ധ്യമാര്‍ന്നവയാണ് . റോസാ പുഷ്പത്തിന്റെ ഗന്ധമല്ല മുല്ലയുടേത്. താമരയുടെ സൗന്ദര്യമല്ല ആമ്പലിനുള്ളത്. അതുപോലെ ഓരോ മതത്തിനും അതിന്റേതായ തനിമയുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിദ്ധ്യങ്ങള്‍കണ്ടേക്കാം പക്ഷെ എല്ലാം അടിസ്ഥാനപരമായി ദൈവത്തിന്റെ പിതൃത്വത്തിലും മാതൃത്വത്തിലും മനുഷ്യരുടെ സാഹോദര്യത്തിലും ബന്ധപ്പെട്ടിരിക്കുന്നു. ദൈവം സ്‌നേഹമാകുന്നു എന്ന് എല്ലാമതങ്ങളും പഠിപ്പിക്കുന്നു. ദൈവസ്‌നേഹത്തിന്റെ പ്രകാശനമാണ് സൃഷ്ടി. ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടി മനുഷ്യനാണ്. അവിടുന്ന് മനുഷ്യരെ അളവില്ലാത്ത വിധം സ്‌നേഹിക്കുകയും തന്റെ സൗഭാഗ്യത്തില്‍ പങ്കുകാരാക്കുകയും ചെയ്യുന്നു. അതുപോലെ ദൈവത്തിന്റെ മക്കളായ മനുഷ്യരും പരസ്പരം സ്‌നേഹിക്കുകയും മറ്റുള്ളവര്‍ക്കായി സ്വയം ദാനം നല്‍കുകയും ചെയ്യണം

അനന്തപുരിയിലെ സ്വര്‍ണത്തിളക്കം .......

0



(മുഹമ്മദ്‌ സാടിര്‍ഷ അബുദാബി )

വാര്‍ത്തകളുടെ പിറകെ പായുന്ന മലയാളി .വളരെ അത്ഭുതതോട് കൂടിയാണ് .പദ്മനാഭ സ്വാമി ക്ഷേത്രം നിധി കുംഭാരത്തിന്റെ വാര്‍ത്ത ശ്രവിച്ചത്  .എന്തിനെയും അത്ഭുതത്തോടെ നോക്കി കാണുന്ന ലോക സമൂഹം ഞെട്ടിയ ഒരു സംഭവമായിരുന്നു അത് .ലോക സമൂഹത്തിന്റെ ശ്രതമുഴുവാന്‍  നമ്മുടെ കൊച്ചു തലസ്ഥാന നഗരിയെ വട്ടം ചുറ്റി നിന്നു . തലസ്ഥാന നഗരിയില്‍ ശ്രീ പധ്മാനാഭാസ്വമി ഇത്രയതികം നിധി കാത്തു സൂക്ഷിക്കുകയായിരുന്നു എന്നുവേണം പറയാന്‍ ..നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരം   രാജകീയമായ പ്രൌടിക്ക് ചരിത്ര സാക്ഷയം വഹിച്ചു. നന്മയുടെ വിശ്വാസത്തിന്റെ നിലനില്‍ക്കുന്ന പ്രധീകമായി അത് മാറി .കോടികള്‍ വിലമതിക്കുന്ന സോത്തു കണ്ടു കിട്ടിയപ്പോള്‍ അത് എങ്ങനെ സംരക്ഷിക്കാം എന്നാ ചിന്തയിലാണ് കേരള സര്‍ക്കാരും ക്ഷേത്രവുമായി ബെന്തപെട്ടവരും ഇത്രയതികം സോത്തിനെ എങ്ങനെ ഭാവിയില്‍ വിനിയോഗിക്കാം   എന്നാണ് ഇപ്പോള്‍ പൊതു സമൂഹം ചിന്തിക്കുന്നത് ക്ഷേത്രത്തില്‍ തന്നെ സുരക്ഷ ഏര്‍പെടുത്തി അതവിടെ തന്നെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം .120 കോടി ജനസന്ഘ്യ  ഉള്ള ഭാരതത്തില്‍ താഴെകിടയിലുള്ള ഇന്നും സമൂഹത്തിന്റെ മുഗ്യ ധാരയില്‍ എത്താന്‍ കഴിയാത്ത ഒരു സമൂഹം ഉണ്ടിവിടെ .ദാര്ദ്രയം കൊണ്ടും രോഗം കൊണ്ടും വീര്‍പ്പുമുട്ടുന്നവര്‍ .ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുതിമുട്ടുന്നവര്‍ .ഭാരതത്തില്‍ ഒരാളെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ ഈ സമ്പത്ത് കാലാകാലം സുരക്ഷ കൊടുത്തു അവിടെ സൂക്ഷിക്കുന്നതില്‍ യാതൊരു അര്‍ദ്ധവുമില്ല അത്തരം വാദം  നടത്തുന്നവരെ തള്ളിപറയാനെ   നിര്‍വഹാമുല്ല് .ഭാരതത്തില്‍ വികസനപരമായ കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം .ഈ സമ്പത്ത് കേരള സര്‍ക്കാര്‍ വിനിയോകിക്കണം എന്നാണ് പൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് അതാണ്‌ സത്യം .രാജ ഭരണം നിലന്നിന്നിരുന്ന കാലത്ത് സോരുകൂട്ടിയ അല്ലെങ്കില്‍ ശ്രീ പധ്മാനഭാണ് കാണിക്കയായി സംര്പിക്കപെട്ട അമൂല്യമായ ഈ സമ്പത്ത് പൊതു ജന നന്മക്കായി വിനിയോകിക്കുന്നതില്‍ ഒരു ദൈവത്തിനും ഇഷ്ട്ടകേട്‌ ഉണ്ടാവില്ല ഇത്രയതികം സോത്തു അവിടെ ഉണ്ടെന്നു പുറം ലോകം അറിഞ്ഞ സ്ഥിതിക്ക് സമീപഭാവിയില്‍ ദുഖകരംമായ   അനുഭവങ്ങള്‍ വന്നു ചേരാം അത് ഒഴുവാക്കാന്‍ വേണ്ടി പൊതു നന്മക്കായി രാജ്യ അഭിവൃത്തിക്കായി നീതിന്യായ വ്യവസ്ഥയുടെ  ഇടപെടലോടെ ഇത് വിനിയോകിക്കുകയാണ് വേണ്ടത് മതവികാരങ്ങളെ വ്രണപെടുത്തുന്ന  ഒരു നീക്കവും അത്തരം ഒരു നിലപ്പാട് എടുത്താല്‍ ആര്‍ക്കും ചൂണ്ടികാണിക്കാന്‍ കഴിയില്ല ആദ്യ പടിയെന്ന നിലയില്‍ ചരിത്ര വിദ്യാര്തികള്‍ക്കും പൊതു സമൂഹത്തിനും ചരിത്രത്തിന്റെ ഈ ശേഷിപ്പ് കാണാനുള്ള ഒരു അവസരം വേണ്ടപെട്ടവര്‍ ചെയ്യേണ്ടതുണ്ട് ,ഭക്ഷണം മുന്നിലുണ്ടായിട്ടു പട്ടിണി കിടക്കേണ്ട ഒരു സാഹചര്യം നമുക്ക് ഉണ്ടാകാതിരിക്കട്ടെ .ജന നന്മ ആഗ്രഹിക്കുന്ന ഒരു ദൈവവവും അതിനെതിരല്ല.ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് .