Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

07 September, 2013

എന്‍െറ നാട്ടിലൊരു ‘കുടിയനുണ്ടായിരുന്നു....’

0

കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍ ആരോ പറഞ്ഞാണറിഞ്ഞത് ആ മരണ വാര്‍ത്ത. അദ്ദേഹം നാട്ടിലെല്ലാര്‍ക്കും അറിയ്യപ്പെടുന്ന ഒരു കള്ളുകുടിയനായിരുന്നു. അതുമാത്രമല്ല കക്ഷി ഒരു കാഥികനും വിപ്ളവഗാനങ്ങള്‍ ഒക്കെ ചൊല്ലി നടക്കുന്ന ആളുമായിരുന്നു. അദ്ദേഹത്തിന്‍െറ യഥാര്‍ത്ഥപേര് ഇവിടെ കുറിക്കുന്നില്ല. അദ്ദേഹത്തെ നമുക്ക് ‘ദാസ് ’ എന്നുവിളിക്കാം. ദാസേട്ടന്‍ ഒരു നിരുപദ്രവ കക്ഷിയായിരുന്നു. കുടിച്ച് ലക്കുകെട്ട് നടക്കുമ്പോള്‍ ഒരു അസഭ്യംപോലും പറയില്ല. കുടിച്ച് കഴിഞ്ഞാല്‍ അസഭ്യം പറയാത്ത ഒരു കുടിയനും ഞങ്ങളുടെ നാട്ടില്‍ ഇല്ലായിരുന്നു. പക്ഷെ ദാസേട്ടന്‍ ആരുടെയും മെക്കിട്ടു കേറാനും പോകില്ല. ഇനി ആരെങ്കിലും ഇങ്ങോട്ട് വന്നാലും തല്ലിക്കോടാ..തല്ലി തല്ലി കൈ തളര്‍ന്ന് നീ താഴെ വീഴത്തെയുള്ളൂവെന്ന ഭാവത്തില്‍ നില്‍ക്കും. അതാണ് ദാസേട്ടന്‍. ഗ്രാമ പാതകളില്‍ അയ്യാള്‍ തന്‍െറ വെള്ള ജുബ്ബയും വെള്ള മുണ്ടും ധരിച്ച് അതിലാകെ ചെളിയും പറ്റിച്ച് വായിലെ മുറുക്കാന്‍ തുപ്പലും ഒലിപ്പിച്ച് നില്‍ക്കുമ്പോള്‍ ഒരു തടിയന്‍ മുയല്‍ രണ്ട് കൈയുമുയര്‍ത്തി നില്‍ക്കുന്നപോലെ തോന്നുമായിരുന്നു.‘ബലികുടീരങ്ങള്‍’ അതിമനോഹരമായി പാടുമായിരുന്നു. ആ പാട്ട്കേട്ട് ഞങ്ങളുടെ ഗ്രാമത്തിലെ കമ്യൂണിസ്റ്റ് വിരോധികള്‍ പോലും രോമാത്തോടെ നില്‍ക്കുമായിരുന്നു. കഥാപ്രസംഗം പറയുമ്പോള്‍ അദ്ദേഹത്തിന്‍െറ ഇഷ്ട കഥകള്‍ സാംബശിവന്‍ കൈകാര്യം ചെയ്യുന്ന പശ്ചാത്ത സാഹിത്യ കൃതികള്‍ ആയിരുന്നു. പച്ചവെള്ളം പോലെ ദാസേട്ടന്‍ യൂറോപ്പ്യന്‍മാരുടെ ഇതിഹാസങ്ങളും പ്രണയങ്ങളും ദുരന്തങ്ങളും എത്രയോവട്ടം ഞങ്ങളുടെ ഉല്‍സവ വേദികളില്‍ പറഞ്ഞിട്ടുണ്ട്.
സ്വന്തം ജീവിതം നശിപ്പിച്ച ആള്‍
ദാസേട്ടനെ കുറിച്ച് പറയുമ്പോള്‍ എല്ലാ കുടിയന്‍മാരെയും പോലെ സ്വന്തം ജീവിതവും കുടുംബവും നശിപ്പിച്ച ആള്‍ എന്ന് പറയേണ്ടിവരും. കാരണം ഓരോ മദ്യപാനിയും ഒരു കുടുംബത്തിന്‍െറ അപമാനത്തിന് കാരണമാണ്. അവര്‍ കുടിച്ച് സ്വബോധം നഷ്ടപ്പെട്ട് തെരുവില്‍ കൂത്താടുമ്പോള്‍ ഇല്ലാതാകുന്നത് അയ്യാളുടെ കുടുംബത്തിന്‍െറ ആത്മാഭിമാനങ്ങളാണ്. ഇവിടെയും അതുതന്നെ സംഭവിച്ചു. ദാസേട്ടന്‍ റെയില്‍വെയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അയ്യാളുടെ ജോലി അയ്യാള്‍ തന്നെ ഒടുക്കത്തെ കുടിമൂലം ഇല്ലാതാക്കുകയായിരുന്നുവത്രെ. അങ്ങനെ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തി അയ്യാള്‍ ഭാര്യയെയും രണ്ട് മക്കളെയും കൊണ്ട് ഞങ്ങളുടെ നാട്ടില്‍ വരികയായിരുന്നു. ഭാര്യ ട്യൂഷനെടുത്തായിരുന്നു കുടുംബത്തെ പോറ്റിയിരുന്നത്. ദാസേട്ടന്‍ മദ്യപിക്കാനുള്ള പണം കണ്ടത്തൊനായി ചില അല്ലറ ചില്ലറ ജോലികള്‍ ചെയ്തിരുന്നു. അതാകട്ടെ പഞ്ചായത്ത് ആഫീസിന്‍െറയും പോലീസ് സ്റ്റേഷന്‍െറയും മുമ്പിലിരുന്ന് പരാതികളും അപേക്ഷകളും എഴുതി കിട്ടുന്ന പണം കൊണ്ടായിരുന്നു. ഉച്ചയോടെ തന്നെ ഡ്യൂട്ടി അവസാനിപ്പിച്ച് അയ്യാള്‍ മദ്യപാനം തുടങ്ങും. തെരുവില്‍ കുടിച്ച് അയ്യാള്‍ ബലികുടീരങ്ങള്‍ പാടിത്തിമര്‍ക്കുമ്പോള്‍ റോഡിലുടെ പോയ പെണ്‍കുട്ടി അപമാനം കൊണ്ട് കരഞ്ഞുകൊണ്ട് പോകുന്നത് ഒരിക്കല്‍ കാണേണ്ടിവന്നിട്ടുണ്ട്. അതുകണ്ട് ചിലര്‍ രസംപിടിച്ച് കൂവി വിളിച്ചിട്ടുമുണ്ട്.
എന്നിട്ടും ആ കുടുംബം അതിജീവനത്തിനായി പൊരുതി
കുടുംബനാഥന്‍ കുടിച്ച് ലക്കുകെട്ട് എല്ലാം വിറ്റുതുലച്ച് ആടിപ്പാടി നടക്കുമ്പോള്‍ പക്ഷെ ആ കുടുംബം ജീവിതം പാതിയില്‍ മുറിച്ച് കളയാന്‍ ഒരുങ്ങിയില്ല. ഒരു കയര്‍ത്തുമ്പിലോ, അരളിക്കായ അരച്ച് കലക്കി കുടിച്ചോ എല്ലാം അവസാനിപ്പിക്കണമെന്ന് ആ കുടുംബം എത്രയോ പ്രാവശ്യം വിചാരിച്ച് കാണും. എന്നാല്‍ ദാസേട്ടന്‍െറ ഭാര്യ ഓടിനടന്ന് ട്യൂഷനെടുത്ത് മക്കള്‍ക്ക് ഭക്ഷണവും പഠിക്കാനുള്ള സാഹചര്യവുമുണ്ടാക്കി. കുട്ടികള്‍ നന്നായി പഠിച്ചു. എന്നിട്ടും ദാസേട്ടന് ഒരു മാറ്റവും ഉണ്ടായില്ല. അയ്യാള്‍ കൂടുതല്‍ സമയവും കുടിച്ച് സ്വയം മറന്ന് ഭൂമിയില്‍ തനിക്ക് അതിരില്ളെന്ന മട്ടില്‍ നടന്നു. ഒടുവില്‍ ബോധംകെടുമ്പോള്‍ അവിടെ കിടന്നുറങ്ങി. ഉണരുമ്പോള്‍ നായയോടും കാക്കയോടും മല്ലിട്ടു. പക്ഷെ കാലം പിന്നിട്ടപ്പോള്‍ ദാസേട്ടന്‍െറ മകളും മകനും ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ഉദ്യോഗം നേടി. അവര്‍ വീട് പുതുക്കി പണിഞ്ഞു. നല്ല കുപ്പായങ്ങള്‍ അണിഞ്ഞു. കാര്‍ വാങ്ങി. പിതാവ് കുടിയനാണെന്ന ഒറ്റ കുറവെയുള്ളൂ എന്ന ഇമേജില്‍ ഒരുവിധം മാന്യമായ കുടുംബങ്ങളില്‍ നിന്ന് വിവാഹം തരപ്പെടുത്തി. എന്നിട്ടും അയ്യാളൊരിക്കലും കുടി നിര്‍ത്തിയില്ല. ഒടുവില്‍ രോഗിയായി. ആശുപത്രിയിലായി. നരകിച്ച് മരിച്ചു.
നിങ്ങളുടെ നാട്ടിലും ഉണ്ടാകില്ളേ ഒരു കുടിയന്‍..?
എല്ലാ നാട്ടിലും ഉണ്ടാകും ഓരോ ദാസേട്ടന്‍മാര്‍. കുടിച്ച് ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയ മനുഷ്യന്‍മാര്‍. അവരെയോര്‍ത്ത് പേടിച്ച് വിറച്ച് രാത്രികള്‍ പിന്നിട്ട സ്ത്രീകള്‍. കുട്ടികള്‍. ഈ മദ്യപാനികളുടെ വംശത്തിന് എന്നാണ് ഒരു അറുതി വരിക..മദ്യാസക്തിയുടെ പിടിയിലമര്‍ന്ന കേരളത്തില്‍ ഈ ചോദ്യം രാകി കൂര്‍പ്പിച്ച ഒരു ചാട്ടുളി പോലെ ഉയരുകയാണ്. മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ പിന്നിടുന്ന കേരളം ഇത്തരത്തിലെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം പറയേണ്ടി വരും.

08 June, 2012

മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക...

0

ഈ സംഭവം നടന്നത് TAM എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ ആണ്. അമ്പതു വയസിനടുത്തു പ്രായമുള്ള ഒരു സ്ത്രീ തന്റെ സീറ്റിന്റെ അരികില്‍ എത്തിയപ്പോള്‍ തന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ പോകുന്നത് ഒരു കറുത്ത വര്‍ഗക്കാരന്‍ ആണെന്ന് മനസിലായി. ക്രുദ്ധയായ അവര്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു.

എന്താണ് പ്രശ്നം മാഡം ? എയര്‍ഹോസ്റ്റസ് ചോദിച്ചു

നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലേ ? എനിക്ക് ഒരു കറുത്ത വര്‍ഗക്കാരന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എനിക്ക് അയാളുടെ അടുത്തിരിക്കാന്‍ പറ്റില്ല, നിങ്ങള്‍ എനിക്ക് വേറെ സീറ്റ് തരണം.

മാഡം ദയവായി സംയമനം പാലിക്കൂ - എയര്‍ഹോസ്റ്റസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സീറ്റുകളില്‍ ഒന്ന് പോലും ഒഴിവില്ല. ഞാന്‍ ഏതായാലും ഒന്ന് നോക്കിയിട്ട് വരാം.

ഇത്രയും പറഞ്ഞു സീറ്റ് നോക്കാന്‍ പോയ എയര്‍ ഹോസ്റ്റസ് സ്വല്പസമയം കഴിഞ്ഞു മടങ്ങി വന്നു.

"മാഡം, ഞാന്‍ പറഞ്ഞത് പോലെ ഈ ക്ലാസില്‍ (ഇക്കോണമി ക്ലാസ്)ഒഴിവുള്ള സീറ്റുകള്‍ ഇല്ല, എങ്കിലും ഞാന്‍ ക്യാപ്റ്റനോട് സംസാരിച്ചു. അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ ഒഴിവില്ല, എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ ഒഴിവുള്ള സീറ്റുകള്‍ ഉണ്ട്. ഒരു യാത്രക്കാരനെ ഒരിക്കലും ഇക്കോണമി ക്ലാസില്‍ നിന്നും ഫസ്റ്റ് ക്ലാസിലേക്ക് മാറ്റാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല, എങ്കിലും ഈ സാഹചര്യത്തില്‍ ഒരു അസന്തുഷ്ടയായ യാത്രക്കാരിയുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ഇദ്ദേഹത്തെ ഞങ്ങള്‍ നിര്‍ബന്ധികുന്നില്ല "

കറുത്ത വര്‍ഗക്കാരനായ യാത്രക്കാരന് നേരെ തിരിഞ്ഞു എയര്‍ഹോസ്റ്റസ് പറഞ്ഞു

അതായത്,

"സര്‍ , താങ്കളുടെ ഹാന്‍ഡ്ബാഗ് എടുത്തു ഫസ്റ്റ് ക്ലാസിലേക്ക് വന്നാലും, അവിടെ ഞങ്ങള്‍ താങ്കള്‍ക്കുള്ള സീറ്റ് തയ്യാറാക്കിയിട്ടുണ്ട്.‌ "

ഈ സംഭവം അത്രയും കണ്ടു കൊണ്ടിരുന്ന മറ്റു യാത്രക്കാര്‍ ഇത് കണ്ടു കയ്യടിച്ചു, ചിലര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
-------------------------------------------------------------------------------------


"ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും രൂപ ഭംഗിയും സമ്പന്നതയും ഒന്നുമല്ല കാര്യം; മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക..."

22 April, 2012

വട്ടിപ്പലിശയും മീറ്റര്‍ പലിശയും നിരോധിച്ച്‌ ഓര്‍ഡിനന്‍സ്‌

1


സംസ്‌ഥാനത്ത്‌ വട്ടിപ്പലിശയും മീറ്റര്‍ പലിശയും ഈടാക്കുന്നത്‌ നിരോധിച്ച്‌ ഓര്‍ഡിനന്‍സ്‌ തയാറായി.

സംസ്‌ഥാനത്ത്‌ വട്ടിപ്പലിശയും മീറ്റര്‍ പലിശയും ഈടാക്കുന്നത്‌ നിരോധിച്ച്‌ ഓര്‍ഡിനന്‍സ്‌ തയാറായി.നിരോധനം ലംഘിച്ചാല്‍ മൂന്നു വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ. മുതലും പലിശയും തിരിച്ചടച്ചിട്ടും അമിത തുക ഈടാക്കുകയും കടമെടുത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. പീഡനത്തെ തുടര്‍ന്ന്‌ കടമെടുത്ത വ്യക്‌തികള്‍ ജീവനൊടുക്കുകയോ ജീവനൊടുക്കാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ പണം കടം കൊടുത്തവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. വട്ടിപ്പലിശയ്ക്ക്‌ പണം കടമെടുത്തശേഷം തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ ജീവനൊടുക്കുന്ന സംഭവങ്ങള്‍ കൂടുതലായ സാഹചര്യത്തിലാണ്‌ കര്‍ശന വ്യവസ്‌ഥകളോടെ ഓര്‍ഡിനന്‍സ്‌ തയാറാക്കല്‍.

ഓര്‍ഡിനന്‍സ്‌ പ്രാബല്യത്തില്‍ വന്നാല്‍ പലിശയ്ക്ക്‌ പണം കൊടുക്കുന്ന സ്‌ഥാപനങ്ങളും വ്യക്‌തികളും മുന്‍സിഫ്‌ കോടതിയില്‍ അപേക്ഷ നല്‍കണം. ഒരു മാസത്തിനുള്ളിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പലിശയില്‍ കൂടുതല്‍ ഈടാക്കില്ലെന്ന്‌ അപേക്ഷയില്‍ വ്യക്‌തമാക്കണം. അമിതമായി ഈടാക്കിയ പലിശ, പണം കടമായി നല്‍കിയ ഇനത്തില്‍ വകകൊള്ളിക്കുമെന്നുള്ള ഉറപ്പോടെ കോടതിയുടെ മുന്‍കൂര്‍ അനുമതിയും വാങ്ങണം. പണം കടമെടുത്തിട്ടുള്ളവര്‍ ഓര്‍ഡിനന്‍സ്‌ പ്രാബല്യത്തില്‍ വരുന്ന സമയത്ത്‌ സര്‍ക്കാര്‍ നിര്‍ദേശിച്ച പലിശ കണക്കാക്കി തുക തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ കടമെടുത്ത തുക അടച്ചു തീര്‍ത്തതായി കണക്കാക്കും.ഈടായി വാങ്ങിയ സ്‌ഥാവര ജംഗമ വസ്‌തുക്കള്‍, സ്വര്‍ണം, വസ്‌തുവിന്റെ ആധാരം എന്നിവ പണം കടമെടുത്തവര്‍ക്ക്‌ തിരികെ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌.

07 December, 2011

പ്രണയ ഭരണം

0

നസീം പാലോട്

           അവള്‍ - പ്രിയപ്പെടതെല്ലാം എനിക്കുവേണ്ടി മറക്കാന്‍ ശ്രേമിച്ചവല്‍ .......
..
ഞാന്‍ - മറന്നുപോയ പ്രിയപ്പെട്ടതിനെയോക്കേ ഓര്‍ത്തെടുത്തു , കൂട്ടുകൂടി
അവരോടു യാചിക്കുന്നു അവളെയും അവള്‍ക്കു പ്രിയപ്പെട്ടതിനെയും
വേര്പെടുതരുത് ....
മറ്റുള്ളവര്‍ - (ദൈവങ്ങള്‍ ,വേദങ്ങള്‍ , മന്ധ്രങ്ങള്‍ ,ഭരിക്കുന്നു നമ്മുടെ പ്രണയത്തെയും )­ ­

01 November, 2011

നാടിന്റെ പ്രതിഭകള്‍

2

സിറാഷ് പാലോട്

ഓരോ നാടിനും അഭിമാനത്തോടെ ഉയര്‍ത്തികാട്ടാന്‍ ഒത്തിരി പ്രതിഭകള്‍ കാണും അത് പോലെ നമ്മുടെ നാടിനുമുണ്ട് ഒത്തിരി പ്രതിഭകള്‍ . മറ്റു ദേശക്കാരുടെ മുന്നില്‍ സ്വന്തം നാടിനെ അഭിമാനത്തോടെ ഉയര്‍ത്തി കാട്ടുന്നതില്‍ വഹിച്ച പങ്കു ചെറുതല്ല.   ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍; പ്രകൃതി ഭംഗി കൊണ്ട്   അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ്‌ പാലോട് .പൊന്മുടി മലയുടെ അടിവാരത്തില്‍ തിരുവനന്തപുരത്ത് നിന്നും തെങ്കാശി റൂട്ടില്‍ ഏകദേശം മുപ്പത്തി ഏഴു കിലോ മീറ്റെര്‍ ഉള്ളിലായിട്ടാണ് പാലോട് സ്ഥിതി ചെയ്യുന്നത് .ഒരു നര്‍ത്തകിയുടെ ലാസ്യ ഭാവത്തോടെ നിറഞ്ഞൊഴുകുന്ന വാമനപുരം നദി പലോടിന്റെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു .അനുദിനം വികസന മുന്നേറ്റം നടത്തുന്ന പലോട്ട് ആയിരങ്ങളാണ് വന്നു പോകുന്നത് .എല്ലാ വിഭാഗം ജനങ്ങളും പാലോട് വസിക്കുന്നു . സാംസ്‌കാരിക രംഗത്ത് ഒട്ടേറെ വളര്‍ച്ച കൈവരിക്കാന്‍ പലോടിനു കഴിഞ്ഞു . എല്ലാ വര്‍ഷവും ഫെബ്രുവരി ഏഴു മുതല്‍ പാതി നാല് വരെ നീണ്ടു നില്‍കുന്ന പാലോട് മേള ഇതിനോടകം തന്നെ പേരെടുത്തു കഴിഞ്ഞു . എല്ലാവിധ സൌകര്യങ്ങളും ഇന്ന് പലോടിനു സ്വന്തം . സാംസ്‌കാരിക-രാഷ്ട്രീയ കേരളത്തിന്‌ പാലോട് ഒട്ടനവധി പ്രതിഭകളെ സമ്മാനിച്ചു.....അവരെ നമുക്കൊന്നു പരിചയപ്പെടാം....പാലോട് രവി(എം എല്‍ .എ )സാലി പാലോട്   ജയകൃഷ്ണന്‍ (ഫിലിം സ്റ്റാര്‍ ),മനോജ്‌ പലോടന്‍ (ഫിലിം),ശ്യാം പാലോട് (ഫോട്ടോഗ്രാഫര്‍),കൃഷ്ണരാജ് (അമൃത ടീവി ന്യൂസ്‌),ഹിദായത്ത് (സീരിയല്‍ അര്ടിസ്റ്റ്‌),മുഹമ്മദ് സാദിര്‍ഷ പാലോട് (എഴുത്തുകാരന്‍))...അങ്ങിനെ നീളുന്നു നിര .ഇനി എത്ര പ്രതിഭകള്‍ വരാനിരിക്കുന്നു

ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ കൂട്ടി ചേര്‍ക്കാന്‍ പലോടിന്റെ അണിയറ പ്രവര്തകരോടെ അപേക്ഷിക്കുന്നു  

25 October, 2011

നന്മയുടെ പുതു വെളിച്ചം

0

-ഷാനൂസ്‌ ദോഹ


എല്ലാ മനുഷ്യര്‍ക്കും നന്മയുടെ പുതു വെളിച്ചം നല്‍കാന്‍ ഒരു ദീപാവലി കൂടി കടന്നു വരുന്നു.. ഉള്ളിലുള്ള സ്നേഹമെന്ന വിളക്കിന് തിരിവെച്ചും സാഹോദര്യത്തിന്റെ ഒരായിരം പൂത്തിരികള്‍ കത്തിച്ചും നമുക്കൊന്ന്നായി ഒരു മനസ്സോടെ കൊണ്ടാടാം .. ഏവര്‍ക്കും ഐശ്വര്യ പൂര്‍ണമായ ദീപാവലി ആശംസകള്‍ ...............

19 October, 2011

101 സലീംകുമാര്‍ വിറ്റുകള്‍

0


Facebook Collection


സമ്പദനം: അഡ്മിനിസ്ട്രേറ്റര്‍



1. അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന് .. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങള്ക്കാണ്.. ഹുഹുഹു
2. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !!
3. അച്ഛന് ആണത്രേ അച്ഛന്.!!
4. അതാ, അങ്ങോട്ടു നോക്കൂ. അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
5. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
6. അവന്റെ ശരിക്കുള്ള പേര് മായിന്കുട്ടി വി. എന്നായിരുന്നു..
7. ആരും പേടിക്കണ്ട ഓടിക്കോ
8. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ
9. ആഹാ… എന്നാ കാതല്….. ടൈറ്റാനിക് മാതിരിയെ ഇരുന്തത്
10. ഇത് പുതിയ ലിപി ആയിപ്പോയി പഴയതായിരുന്നെങ്കില് ഞാന് തകര്ത്തെനെ
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി
12. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി
13. ഇതാ ലഡ്ഡു.. ലിലേഫി..
14. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍….അപ്പോള്‍ ഈ ജോസെഫേട്ടന്‍ ഏതാ ?
15. ഇന്നാ പിടിച്ചോ തന്റെയൊരു ധവള
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ..
17. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
18. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍
19. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ?
20. ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു
21. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ
22. ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന് …
23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ
24. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്
25. എന്റെ അച്ഛന്‍ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ .എന്താ ചെയ്യക അച്ഛന്റെ ഒരു കാര്യം
26. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ…
27. എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !
28. എന്റെ ആറ്റുകാല്‍ ഭാസ്കര ..ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും
29. എനിക് വിശപിന്റെ അസുഖം ഉണ്ടേ
30. എനിക്കെല്ലാമായി തിരുപ്പതിയായി….
31. ഇല്ല വിരലും വച്ച് മുദ്ര ഇട്ടോ..പടക്കത്തിന്റെ പണി അല്ലെ…ഇതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം
32. ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ്
33. ഐ ആള്സോ ഫെയില്ഡ് ഓഫ് യു
34. ഒട്ടകത്തെ തൊട്ടു കളിക്കരുത് …ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി …
35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു …
36. ഓ മൈ ഇന്ദുലേഖ ….ഞാനത് ചെയ്യാന് പാടില്ലായിരുന്നു
37. ഓള് ദ ബ്യൂട്ടിഫുള് പീപ്പിള്
38. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം…..
39. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ
40. കന്നിമാസം വന്നോ എന്നറിയാന് പശുവിനു കലണ്ടര് നോക്കേണ്ട ആവശ്യം ഇല്ല
41. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം
42. കള്ളവണ്ടി കേറാന് പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരം
43. കഴുത് വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി
44. കീപ്‌ ഇറ്റ്‌ അപ്പ്‌ …കീപായി ഇരിക്കാന്‍ താത്പര്യം ഉണ്ടല്ലേ ?
45. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ…
46. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു
47. കൊതുകിനുമില്ലേ ക്രിമികടി
48. ചത്ത കിളിക്ക് എന്തിനാ കൂട്
49. ഛെ ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു
50. ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന്‍ ഗുണ്ട അപ്പുപ്പന്‍ ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി …..”
51. ഞങ്ങള്‍ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്…കാഷ്യുല്‍ ടോക്ക്സ്
52. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി….. ദാ കോട്ട്
53. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?
54. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും
55. ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല.. ഇനി അനുവദിക്കുകയും ഇല്ല
56. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ.. ഞാന് ആരാ മൊതല്
57. ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്‍ അല്ലെ പുറകില്‍ നില്കുന്നത് …
58. ഡോണ്ടു ഡോണ്ടു
59. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്‍ ദി ലിങ്ക്..നോ….. നോ….. നോ…യു ആര്‍ ദി ലിങ്ക്ഓഫ് ദി ലിങ്ക് . ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ്‌ ആന്‍ഡ്‌ അക്കൊമോടെഷന്‍
60. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്
61. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!
62. ധാരാളം മുദ്ര പത്രങ്ങള്‍ വേണ്ടി വരും ..നമക്ക് ഡോകുമെന്ററി തയ്യാര്‍ ആക്കണ്ടേ …
63. ധിധക്ക എന്ത്!
64. നന്ദി മാത്രമേ ഉള്ളു അല്ലെ
65. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ .?
66. നമ്മള്‍ നാലു പേരല്ലാതെ മൂന്നാമതൊരാള്‍ ഇതു അറിയരുത്
67. നാട്ടില്‍ ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്‍ ആന്‍ഡ്‌ സോന്‍സ് എന്നാ ഈ ബോര്‍ഡും ..ഈ ഞാനും പിന്നെ ഈ പൈപ്പും
68. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ്.. എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്
69. നിങ്ങള്ക്ക് ഞാന്‍ കാശ് തന്നിട്ടുള്ളതിനു എനിക്കൊരു ഉറപ്പ് വേണ്ടേ .ഞാന്‍ ആരാ മോന്‍
70. നിന്റെ വിഷമം പറയെടാ ….ഞങ്ങളൊന്നു സന്തോഷിക്കട്ടെ ….
71. നീ സഹകരികുകയനെങ്ങില് ഈ കലവറ നമുകൊരു മണിയറ ആക്കം
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും…
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്‍ …
74. പടക്കങ്ങള് എന്റെ വീക്നെസ്സാണ്
75. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
76. പണി എപ്പോഴെ തീര്‍ന്നു ..ഇന്നലെ പന്ത്രണ്ടു മണിക്ക് .. ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു …
77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്‍
78. പുതിയ ലിപി ആയതു കൊണ്ടാ … പഴയ ലിപി ആയിരുന്നെങ്ങില് ഞാന് കലക്കിയേനെ
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ
80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ.. പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് .പേര് ശശി
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ
83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്
84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ
85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു. എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു .
86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല…. ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു
87. മൈക്കേല് ഏലിയാസ് ജാക്ക്സണ് ഏലിയാസ് വിക്രം ഏലിയാസ്
88. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല….
89. മോഹിനിയാട്ടി മോഹിനിയാട്ടി ഞങ്ങളുടെ രമണനെ കണ്ടോ
90. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില് പോയതാണ് ’
91. ലവന് പാടുന്നു… നീ പാട് പെടും !
92. വയറിന്റെ വലത് ഭാഗത്ത്‌ കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി
93. വാട്ട് ഡു യു മീന്‍ … ഓ അങ്ങനൊന്നും ഇല്ല …. നെയ്മീന്‍ …..ചാളമീന്‍ ……ഐലമീന്‍ …..സിലോപിമീന്‍
94. പുവര്‍ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്‍ വന്നിരിക്കുന്നു
95. വേര്‍ ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍?
96. സവാള ഗിരിഗിരിഗിരി
97. സാറിന്റെ പേര് പപ്പന്‍ എന്നാണോ എന്റെ പേരും പപ്പന്‍ എന്നാണ് .നൈസ് ടു മീറ്റ്‌ യു
98. സുരേഷ് ………..!!!!!!!
99. ഹു..കൊച്ചി എത്തീ #
100. ഒരു നായരെകൊണ്ട് ഞാന് സല്യൂട്ടടിപ്പിച്ചു
101. ഹോ ഞാന് വിചാരിച്ചു എന്റെ തല ചോറ് പുറത്തു വന്നതാണെന്ന് ...



18 October, 2011

മതവും മനുഷ്യനും...

1

മുഹമ്മദ്‌ സാദിര്ഷ അബുദാബി മതങ്ങള്‍ മനുഷ്യവര്‍ഗ്ഗമാകുന്ന തോട്ടത്തിലെ പുഷ്പങ്ങളെപ്പോലെയാണ്. തോട്ടത്തിലെ പുഷ്പങ്ങള്‍തുല്യമല്ലാത്തതു
പോലെ മതങ്ങളും വൈവിദ്ധ്യമാര്‍ന്നവയാണ് . റോസാ പുഷ്പത്തിന്റെ ഗന്ധമല്ല മുല്ലയുടേത്. താമരയുടെ സൗന്ദര്യമല്ല ആമ്പലിനുള്ളത്. അതുപോലെ ഓരോ മതത്തിനും അതിന്റേതായ തനിമയുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിദ്ധ്യങ്ങള്‍കണ്ടേക്കാം പക്ഷെ എല്ലാം അടിസ്ഥാനപരമായി ദൈവത്തിന്റെ പിതൃത്വത്തിലും മാതൃത്വത്തിലും മനുഷ്യരുടെ സാഹോദര്യത്തിലും ബന്ധപ്പെട്ടിരിക്കുന്നു. ദൈവം സ്‌നേഹമാകുന്നു എന്ന് എല്ലാമതങ്ങളും പഠിപ്പിക്കുന്നു. ദൈവസ്‌നേഹത്തിന്റെ പ്രകാശനമാണ് സൃഷ്ടി. ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടി മനുഷ്യനാണ്. അവിടുന്ന് മനുഷ്യരെ അളവില്ലാത്ത വിധം സ്‌നേഹിക്കുകയും തന്റെ സൗഭാഗ്യത്തില്‍ പങ്കുകാരാക്കുകയും ചെയ്യുന്നു. അതുപോലെ ദൈവത്തിന്റെ മക്കളായ മനുഷ്യരും പരസ്പരം സ്‌നേഹിക്കുകയും മറ്റുള്ളവര്‍ക്കായി സ്വയം ദാനം നല്‍കുകയും ചെയ്യണം