10 October, 2011

എന്റെ ഗ്രാമം ......

0

-മുഹമ്മദ്‌ സാദിര്‍ഷ (അബുദാബി )



തിരുവനതപുരം ജില്ലയിലെ പാലോട് എന്ന കൊച്ചുനാട് ആണ് എന്റെ ഗ്രാമം .നിറയെ പുഞ്ചപാടങ്ങളും വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകുന്ന വമാനാപുരം നദിയും ചെറു തോടുകളും നീരുറവകളും എന്റെ നാടിന്റെ മാത്രം സൌന്ദര്യദ്രശ്യം. വര്‍ഷകാലത്തും കര്‍ക്കടതിലും നിറഞ്ഞു പൊങ്ങുന്ന വയല്‍ പാടങ്ങല്‍ക്കൊപ്പം നടന്നു പോകുന്ന വഴികള്‍ വരെ വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കാണുവാന്‍ കണ്ണിനു കുളിര്‍മയാണ്.



എന്റെ നാട്ടിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് എന്നും നിദാനമായിട്ടുളള ഒരുപാട് സൌഹൃതങ്ങള്‍ നഗരജീവിതത്തില്‍ കിട്ടാത്ത ഒരു ഹ്യദയതുടിപ്പ് തന്നെയാണ് എന്റെ ഗ്രാമത്തിലൂടെ ഞാന്‍ കാണുന്നത് . നമ്മള്‍ ചെറുപ്പക്കാര്‍ വൈകുന്നേരങ്ങളില്‍ സമയം കളയാന്‍ ഒന്നിച്ചു കൂടുന്നു .രാത്രി വരെ നീളുന്ന സംസാരവും രസമുള്ള ജീവിതം തന്നെയാണ് അത് .അതിരാവിലെ അമ്പലങ്ങളില്‍ നിന്നും കേള്‍ക്കുന്ന സുപ്രഭാതവും ,ഇടുങ്ങിയ റോഡുകളും ,പുഞ്ചപടങ്ങളും ,പച്ച അമ്പലത്തിലെ ആറാട്ടും ,ഉത്സവങ്ങളും ,പറയെടുപ്പും ,ഉറിയടിയും,കാര്‍ത്തികയും എല്ലാം എല്ലാം എന്റെ നാട്ടിന്റെ പ്രത്യേകതകള്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത് .ഇങ്ങനെ ഉള്ള പാലോട് എന്ന ഹരിത സുന്ദരമായ ഗ്രാമത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു .അത് കൊണ്ട് തന്നെ എനിക്ക് ആ നാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് ഓടിയെത്താന്‍ കൊതിയാകുന്നു .കാലത്തോടൊപ്പം നടക്കാന്‍ മോഹിച്ചിട്ടും കാലം വഴിയിലുപേക്ഷിച്ച് പോയ പഴമകള്‍ ഏറെ ഇഷ്ട്പ്പെടുന്ന ഒരു പ്രവാസി.നമ്മളുടെ മനസ്സ് തിരയടങ്ങാത്ത സാഗരം പോലെയാണ്‌. അതൊന്നടക്കുവാന്‍ വാളിനേക്കാള്‍ മൂര്‍ച്ചയേറിയ അക്ഷരങ്ങളെ നമുക്ക് വാക്കുകളിലൂടെ ഇവിടെ കെട്ടഴിച്ച് വിടാം ഞാന്‍ നടന്ന വഴികള്‍, ഞാന്‍ കണ്ട കാഴ്ചകള്‍....... നമ്മുടെ നാടിനെ കുറിച്ച് നിങ്ങളുടെ ഇഷ്ടങ്ങളും, സ്വപ്നങ്ങളും, അനുഭവങ്ങളും, എല്ലാമെല്ലാം ഇവിടെ പങ്കുവെക്കാം......പാലോട് നിവാസികളുടെ ഈ കൂട്ടായ്മക്ക് എല്ലാവിത ആശംസകളും നേരുന്നു 

0 comments:

Post a Comment