- അനുജ പ്രദീപ്
മൌന മേഘങ്ങളേ നിങ്ങളെന്‍ നെഞ്ചിലെ
മധുര സ്വരങ്ങളേ പങ്കുവെച്ചു..
മധുരമായ് മൊഴിയുന്ന വാക്കുകളാലേ...
മാരിയെ മധുരമായ് മാറ്റിയെന്നോ...
മറയാത്ത ഓര്‍മകള്‍ കൊണ്ടു ഞാനെന്നും
ക്കോര്‍ക്കുന്ന മാല്യമായ് തീര്‍ന്നു ജന്‍മം.
മറയരുതെന്നു ഞാന്‍ ആശിച്ചപോലെ..
മറയാതിരിക്കുവാന്‍ കഴിയുകില്ലേ..??
അറിയില്ല പറയുവാന്‍ എങ്കിലും ഞാന്‍ നിന്നെ
അറിയാതെ ഒരുപാട് സ്നേഹിച്ചുപോയ്.
അകതാരിലെവിടെയോ ഒരു നേര്‍ത്ത വിങ്ങലായ്
അറിയുന്നു ഞാന്‍ നിന്‍റെ പരഭാവങ്ങള്‍..
പറയുവാനേറെ കൊതിച്ചു വന്നെങ്കിലും
പറയരുതെന്ന് വിലക്കി മൌനം
പലനാളുമെന്നിലെ നിനവായി മാറി നീ
പാതിവഴിക്കെന്തേ പോയ് മറഞ്ഞു
പകലൊളി വിതറിയ നെയ്തിരി ഇന്നലെ
കരിന്തിരി കത്തിയണഞ്ഞുപോയി.
കാലമേ നീ ഏറെ സംതൃപതനെങ്കിലും
പ്രത്യാശയൊടെ ഞാന്‍ കാത്തിരിപ്പൂ....
ഒരു നല്ലേ നാളെയക്കായ്..കാത്തിരിപ്പൂ....
മൌന മേഘങ്ങളേ നിങ്ങളെന്‍ നെഞ്ചിലെ
മധുര സ്വരങ്ങളേ പങ്കുവെച്ചു..
മധുരമായ് മൊഴിയുന്ന വാക്കുകളാലേ...
മാരിയെ മധുരമായ് മാറ്റിയെന്നോ...
മറയാത്ത ഓര്‍മകള്‍ കൊണ്ടു ഞാനെന്നും
ക്കോര്‍ക്കുന്ന മാല്യമായ് തീര്‍ന്നു ജന്‍മം.
മറയരുതെന്നു ഞാന്‍ ആശിച്ചപോലെ..
മറയാതിരിക്കുവാന്‍ കഴിയുകില്ലേ..??
അറിയില്ല പറയുവാന്‍ എങ്കിലും ഞാന്‍ നിന്നെ
അറിയാതെ ഒരുപാട് സ്നേഹിച്ചുപോയ്.
അകതാരിലെവിടെയോ ഒരു നേര്‍ത്ത വിങ്ങലായ്
അറിയുന്നു ഞാന്‍ നിന്‍റെ പരഭാവങ്ങള്‍..
പറയുവാനേറെ കൊതിച്ചു വന്നെങ്കിലും
പറയരുതെന്ന് വിലക്കി മൌനം
പലനാളുമെന്നിലെ നിനവായി മാറി നീ
പാതിവഴിക്കെന്തേ പോയ് മറഞ്ഞു
പകലൊളി വിതറിയ നെയ്തിരി ഇന്നലെ
കരിന്തിരി കത്തിയണഞ്ഞുപോയി.
കാലമേ നീ ഏറെ സംതൃപതനെങ്കിലും
പ്രത്യാശയൊടെ ഞാന്‍ കാത്തിരിപ്പൂ....
ഒരു നല്ലേ നാളെയക്കായ്..കാത്തിരിപ്പൂ....
0 comments:
Post a Comment