ചിരിക്കു ചിരിച്ചു കൊണ്ടേ ഇരിക്കു .......
മനസറിഞ്ഞു ഒന്ന് ചിരിക്കാന്‍ .സന്തോഷം അല്ലെങ്കില്‍ സങ്കടം മറ്റുള്ളവരുമായി പങ്കു വെക്കാന്‍ ആരും ശ്രമിക്കാറില്ല .ജീവിതം കെട്ടി പടുക്കാനുള്ള നെട്ടോട്ടത്തില്‍ .തന്റെ സഹജീവികളെ കാണാന്‍ പലരും ശ്രമികാറില്ല .ചിലരുടെ മുഖം കണ്ടാല്‍ അവര്‍ ജീവിതത്തില്‍ ചിരിക്കില്ല എന്ന് ശപഥം എടുതതുപോലെ തോന്നും .മറ്റു ചിലര്‍ ഇയാള്‍ നമുക്ക് പറ്റിയ ആള്‍ അല്ല എന്നാ മട്ടില്‍ പേരുമാറും
തലക്കനം വെച്ച് നടക്കും .എന്‍റെ സുഹൃത്തുക്കളെ ഞാന്‍ ഓര്‍മിപിക്കട്ടെ ആരും ആരെക്കാളും മുകളിലല്ല .എന്തിനാ നിങ്ങള്‍ക്ക് തലക്കനം ദൈവം ചിലപ്പോള്‍ നിങ്ങള്ക്ക് കൂടുതല്‍ കഴിവും പണവും ഓക്കേ തന്നേക്കാം മറ്റുള്ളവര്‍ക്ക് മുകളിലാവം നിങ്ങള്‍ ഉയരും തോറും എത്രയും താഴാമോ അത്രയും എളിമ കൊണ്ട് വരാന്‍ ശ്രമിക്കുക .ചിരിച്ചു പെരുമാറുന്നവനെ എല്ലാവരും ഇഷട്ടപെടും എന്നറിയുക .നിങ്ങള്‍ എത്രത്തോളം മറ്റുള്ളവരുമായി ചിരിച്ചിടപഴകുന്നുവോ അത്രത്തോളം വിലമതിക്കാനാവാത്ത ഒരു സൌഹൃത വലയം നിങ്ങള്ക്ക് സ്വന്തം .ആ സുഹ്രതുക്കളില്‍ നിങ്ങള്ക്ക് എല്ലാ തരാം ആളുകളെയും കാണാന്‍ കഴിയും .ജീവിത സത്യങ്ങളെ കുറിച്ച് നന്നായി മനസിലാക്കാന്‍ കഴിയും ......ചിരിക്കു ചിരിച്ചു കൊണ്ടേ ഇരിക്കു നിങ്ങളെ ഈ ലോകത്തിനു ആവശ്യമുണ്ട്
kollaaaamm.....