23 October, 2011

മണ്‍ മറയുന്ന വയലേലകള്‍ വഴി മറക്കുന്ന മലയാളികള്‍...

1

സമ്പാദനം: മുഹമ്മദ്‌ സാദിര്ഷ പാലോട്

പരിദേവനം By Sunil Vettom



വരും തലമുറക്ക് ഒരുപക്ഷേ അന്ന്യമായേക്കാവുന്ന..ഒരു വലിയ കാഴ്ചയെ കുറിച്ചാണിത് ... വയലും പുഴയും നെല്‍കതിരും..കര്‍ഷകനും ...കാണാകാഴ്ച്ചകാളാകുന്ന.. വര്‍ത്തമാനത്തിന്റെ നേര്‍കാഴ്ച്കകളില്‍ ..വേദനയോടെ... പരിദേവനം.....


സ്വര്‍ണ്ണകതിരുകള്‍ പൂത്തു വിളയുന്ന
പുഞ്ച നെല്‍പാടങ്ങള്‍ കാണുന്നില്ല
പാടവരമ്പത്തു തെങ്ങോല തുംബത്തു
ഒലേഞ്ഞാലികൂടും കാണുന്നില്ല ...
ചാറുന്ന മഴയത്ത് കൂണ്‍ടംകുട ചൂടി
ഞാറ് നടുന്നോരാ കാഴ്ച്ചയില്ല ...
ഞാറുനടുന്നേരം ഒന്നിച്ചു പാടുന്ന
ഞാറ്റുവേല പാട്ടിന്‍ ഈണമില്ലാ ..
പൊന്‍വെയില്‍ നാളത്തില്‍ തലയാട്ടിടൂന്നോരാ
പൊന്‍മണി കതിരുകള്‍ കാണുന്നില്ലാ..
കതിര്‍മണി കൊത്തി പറന്ന് മറയുന്ന
പുഞ്ചക്കിളികളുമെങ്ങുമില്ലാ... ...
കറ്റകള്‍ എന്തി ,കൈ വീശി നടക്കുന്ന
കര്‍ഷക പെണ്ണുങ്ങള്‍ ഏങ്ങുമില്ലാ
കതിര്‍കൊയ്ത്ത് കൂട്ടി മെതിച്ചു നിറക്കുന്ന
പത്തായ പുരകളുമെങ്ങുമില്ലാ...
സ്വപനങ്ങള്‍ പൂത്തു വിളയുന്ന പാടത്ത്
സ്വര്‍ഗ്ഗം പണിയുവാനാരുമില്ലാ
കര്‍ഷകനില്ലാ വയലുമില്ലാ എന്ടെ
നാട്ടില് പൊങ്ങച്ച കൂട്ടം മാത്രം ..
പാടങ്ങള്‍ തൂര്‍ത്തവര്‍ നാടിന്റെ നെഞ്ചത്ത്
പൊങ്ങച്ച കൂടുകള്‍ പണിയുന്നുണ്ടെ
പൊങ്ങച്ച കൂട്ടിലെ കുളിരില്‍ അലിഞ്ഞവര്‍
പാടത്തിന്‍ നന്‍മ്മ മറക്കുന്നുണ്ടെ ..
ഗ്രാമത്തിന്‍ നന്‍മ്മകളെല്ലാം മറക്കുന്ന
പുത്തന്‍ പരിഷ്കാര കൂട്ടങ്ങളെ...
പാടങ്ങള്‍ തൂര്‍ത്തെന്‍റെ നാടിന്റെ നെഞ്ചത്ത്
പൊങ്ങച്ച കൂടാരം പണിയരുതെ..
പാടങ്ങള്‍ നാടിന്റെ നന്‍മ്മകളല്ലോ
നെല്‍കതിരുകള്‍ നമ്മുടെ ജീവനല്ലോ..

1 comments:

Post a Comment