മുഹമ്മദ് സാദിര്ഷ അബുദാബി മതങ്ങള്‍ മനുഷ്യവര്‍ഗ്ഗമാകുന്ന തോട്ടത്തിലെ പുഷ്പങ്ങളെപ്പോലെയാണ്. തോട്ടത്തിലെ പുഷ്പങ്ങള്‍തുല്യമല്ലാത്തതു
പോലെ മതങ്ങളും വൈവിദ്ധ്യമാര്‍ന്നവയാണ് . റോസാ പുഷ്പത്തിന്റെ ഗന്ധമല്ല മുല്ലയുടേത്. താമരയുടെ സൗന്ദര്യമല്ല ആമ്പലിനുള്ളത്. അതുപോലെ ഓരോ മതത്തിനും അതിന്റേതായ തനിമയുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിദ്ധ്യങ്ങള്‍കണ്ടേക്കാം പക്ഷെ എല്ലാം അടിസ്ഥാനപരമായി ദൈവത്തിന്റെ പിതൃത്വത്തിലും മാതൃത്വത്തിലും മനുഷ്യരുടെ സാഹോദര്യത്തിലും ബന്ധപ്പെട്ടിരിക്കുന്നു. ദൈവം സ്‌നേഹമാകുന്നു എന്ന് എല്ലാമതങ്ങളും പഠിപ്പിക്കുന്നു. ദൈവസ്‌നേഹത്തിന്റെ പ്രകാശനമാണ് സൃഷ്ടി. ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടി മനുഷ്യനാണ്. അവിടുന്ന് മനുഷ്യരെ അളവില്ലാത്ത വിധം സ്‌നേഹിക്കുകയും തന്റെ സൗഭാഗ്യത്തില്‍ പങ്കുകാരാക്കുകയും ചെയ്യുന്നു. അതുപോലെ ദൈവത്തിന്റെ മക്കളായ മനുഷ്യരും പരസ്പരം സ്‌നേഹിക്കുകയും മറ്റുള്ളവര്‍ക്കായി സ്വയം ദാനം നല്‍കുകയും ചെയ്യണം
മതങ്ങള്‍ മനുഷ്യനുവേണ്ടിയാണു ....... സഹോദരനെ അരിയാത്തവന്‍ ദൈവത്തെയും അറിയുന്നില്ല...നല്ല സന്ദേശം സാദിര്‍ഷാ