19 October, 2011

അന്നത്തെ ട്രെയിന്‍ യാത്ര ..

2


- അജിന്‍ . പാപ്പനംകോട്


കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തിലെക്കുള്ള ഒരു ട്രെയിന്‍ യാത്ര. രാവിലത്തെ കേരള എക്സ് പ്രസില്‍ 2-nd classil ആയിരുന്നു കയറിയത്. ട്രെയിന്‍ പോകുന്ന
ഇരു വശങ്ങളിലും മനോഹരമായ കേരള കാഴ്ചകള്‍ ആയതിനാല്‍ ഡോറില്‍ തന്നെ ഞാന്‍ നിന്നു. Kollam കഴിഞ്ഞപ്പോള്‍ പഴകിയ വസ്ത്രങ്ങള്‍ ഉടുത്ത് ആഹാരം കഴിച്ചിട്ട് 2 ദിവസ്സമായി എന്ന് തോന്നുന്ന ഒരാള്‍ കയ്യില്‍ കുറച്ചു ലോട്ടറി ടിക്കറ്റ്‌ ഉം ആയി എന്റെ അടുക്കലേക്കു വന്നു.

"സാറേ ലോട്ടറി വേണോ നാളത്തെ കേരള" .... അയാളുടെ അവസ്ഥ കണ്ടപ്പോള്‍ ഞാന്‍ അയാള്ക്ക്ം‌ വേണ്ടി ഒരു ടിക്കറ്റ്‌ എടുത്തു. അതിനു ശേഷം അയാള്‍ അവിടെ ഡോറിനു അടുത്തുള്ള തറയില്‍
എന്തോ വിഷമത്തോടെ ഗാഡമായി ചിന്തിച്ചിരുന്നു.

"എന്താണാവോ അയാളുടെ പ്രശ്നം?" ഞാന്‍ ആലോചിച്ചു നില്ക്കുാന്നതിനിടയില്‍ ഒരു പോലീസ് കാരന്‍ അവിടേക്ക് വന്നു."എത്രയ കളക്ഷന്‍ ? എനിക്കുള്ളത് എടുക്ക്". പോലീസ് കാരന്‍ അയാളോട് ചോദിച്ചു
"പടച്ചോനെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുന്നവന്‍ " എപ്പോലോക്കെയോ കേട്ടിട്ടുള്ള ആ പ്രയോഗം ഞാനിതാ ഇവിടെ കാണുന്നു.
ആ ലോട്ടറി ക്കാരന്‍ ദയനീയമായി അയാളെ നോക്കി. "സാറേ ഇന്ന് ഒന്നും കിട്ടിയില്ല 3 ടിക്കറ്റ്‌ മാത്രമേ വിറ്റ് ഉള്ളു".
"കള്ളം ..നിന്റെ സഞ്ചി നോക്കെട്ടെടാ" ... ആ പോലീസ് കാരന്‍
അയാളുടെ കയ്യില്‍ നിന്നും സഞ്ചി പിടിച്ചു വാങ്ങി .കുറെ പരിശോധിച്ചു .ഒന്നും കിട്ടിയില്ല, കുറെ ടിക്കറ്റ്‌ അല്ലാതെ."ഹും ദരിദ്രവാസ്സി" ഒന്നും ഇല്ലാതെ വന്നിരിക്കുന്നു.കൊണ്ട് പോടാ..' അയാള്‍ അത് ലോട്ടറി
കാരന്റെക മുഖത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് അയാള്‍ വേഗത്തില്‍ ഉള്ളിലേക്ക് നടന്നു പോയി.

കഷ്ടം എനിക്ക് വല്ലാത്ത വിഷമം തോന്നി . മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാത്ത നിമിഷങ്ങള്‍ .. ചിന്തിച്ചിട്ട് കാര്യമില്ല. ആ Lottery -കാരന്‍ താഴെ വലിച്ചെറിഞ്ഞ ആ ലോട്ടറി സഞ്ചി യും എടുത്തു
നെഞ്ചില്‍ ചേര്ത്ത് പിടിച്ചു കൊണ്ട് എന്തോ ചിന്തിച്ചിരുന്നു.
വണ്ടി അപ്പോള്‍ വര്ക്കോല റെയില്വേ് സ്റ്റേഷന്‍ നു അടുതെത്തി കാണും . എന്റെ ശ്രദ്ധ വീണ്ടും അയാളിലേക്ക് തിരിഞ്ഞു.അപ്പോളാണ് ഞാന്‍ കണ്ടത് .
അതാ അയാള്‍ ശരീരത്തില്‍ എവിടെയോ ഒളിപ്പിച്ചിരുന്ന നോട്ട് കള്‍ എടുത്തു രസിച്ചു എണ്ണുന്നു.
"ഹമ്പട വീരാ !! നല്ല കളക്ഷന്‍ ഉണ്ടല്ലോ?!!" എന്തായാലും ഉള്ളു കൊണ്ട് എനിക്ക് സന്തോഷമായി.
നോട്ട് എണ്ണുന്നുതിനു ഇടയ്ക്കു അയാള്‍ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു കാണിച്ചു. ഞാനും ചെറുതായി ചിരിച്ചു. അയാള്‍ എണ്ണിതീര്ന്ന ശേഷം എന്നോട് പറഞ്ഞു ,
" മോന്‍ ആശുപത്രിയില്‍ വയ്യാണ്ടായി കിടക്കുവാ.. ചികിത്സക്കുള്ള പണം ഉണ്ടാക്കാന്‍ ഇന്നലെ തൊട്ടെ പട്ടിണി കിടക്കുവാ , അപ്പോളാ അയാള്ക്ക് ‌ ബ്രാണ്ടി വാങ്ങിക്കാന്‍ അയാളുടെ ഒരു പിരിവു..എന്താ ചെയ്ക.."

മനസ്സില്‍ എന്തൊക്കെയോ കൂടുതല്‍ പൊട്ടി മുളക്കും പോലെ എനിക്ക് തോന്നി.ആ മകന്‍ കഴിഞ്ഞ ജന്മത്തില്‍ എന്തോ പുണ്യം ചെയ്തിട്ടുണ്ട് മക്കള്ക്ക് വേണ്ടി കഷ്ടപ്പെടുന്ന നല്ലവരായ മാതാപിതാക്കള്ക്ക് വേണ്ടി ഈ അനുഭവ കഥ ഞാന്‍ സമര്പ്പി ക്കുന്നു.

2 comments:

  • October 19, 2011 at 9:01 AM

    സമകാലീന സംഭവങ്ങളുടെ അത്മാര്‍ത്ഥമായ ആവിഷ്കാരം..നല്ല രചന....

  • March 16, 2012 at 2:38 AM

    Education supplements intelligence but does not supply it. The policeman in the story is evidently more educated than the lottery ticket seller. Otherwise he would not have come to this job. But he is a person with a lower intelligence, possibly with an intelligence only slightly higher than an animal. What education he got in his miserable and wayward life did not raise his character and did not save his soul. He is a lowly beggar inside the police department. In every government department there would be some such animals, remaining a shame to all the others in those departments. We know that many people who sell lottery tickets are not beggars but those who are determined to make a living out of decent work. Therefore in this sense, the ticket seller is far refined in character than the policeman in the story who is unqualified for his job. A thought-provoking story. Reflects well one of the evils of abused authority.

Post a Comment