13 October, 2011

കത്തുന്ന മണ്ണില്‍ കടലിനക്കരെ കണ്ണും നട്ടു......

0


(മുഹമ്മദ്‌ സാദിര്‍ഷ)

സ്വദേശതയാലും വിദേശത്തായാലും സാദാരണ കാരനായ പ്രവാസിയുടെ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതാണ്‌ .രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവാസ ജീവിതതിനോടുവില്‍ അല്പം വിശ്രമത്തിനായി നാട്ടില്‍ വരുന്ന മലയാളിക്ക് ഗതി കേടുകള്‍ മാത്രം .നാട്ടില്‍ പോയി വരുമ്പോഴേക്കും പപ്പരാകും വീണ്ടും വട്ട പൂജ്യം .അക്ഷരാര്‍ഥത്തില്‍ പ്രവാസിയുടെ ജീവിതം എരിഞ്ഞടങ്ങുന്നു .വേണ്ടപെട്ടവരെയും സുഹ്ര്തുക്കളെയും മറ്റും പിരിഞ്ഞു ലോഞ്ചില്‍ കയറി അറബി നാടിന്‍റെ തീരങ്ങളില്‍ എവിടേയോ വന്നിറങ്ങിയ ആദ്യ മലയാളിയുടെ കാല്പാടുകള്‍ ഇവിടെ ഓരോ മണല്‍ തരിക്കും സുപരിചിതം .പിന്നീട് മലയാളിയുടെ ഒരു പ്രവാഹമായിരുന്നു പ്രവാസതിലെക്കുള്ള വരവിനോടുവില്‍ കേരളത്തിലെ ഒരുപാട് കുടുബങ്ങള്‍ വളരെ ഏറെ മുന്നേറ്റം നടത്തി.രക്ഷപെട്ടവര്‍ മറ്റുള്ളവരെയും ഇവിടേയ്ക്ക് കൊണ്ട് വന്നു .സ്വന്തമായി നാട്ടില്‍ ജോലി ഉള്ളവര്‍ പോലും കിടപ്പാടം വിട്ടു ഇവിടേയ്ക്ക് പറക്കാന്‍ തുടങ്ങി .ഗള്‍ഫ്‌ രാജ്യങ്ങളുടെ വളര്‍ച്ചയിലും മലയാളിയുടെ പങ്കു വളരെ വലുതാണ്‌ .ഇത്രയതികം നേട്ടങ്ങള്‍ക്കിടയിലും ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഗീകരിക്കുന്ന ഒരു പ്രവാസി സമൂഹം ഇവിടെ ഉണ്ട് അവരെ തിരിച്ചറിയേണ്ടിയിരിക്കുന്നു .പ്രവാസത്തിന്റെ പാതയില്‍ രക്ഷപെട്ടവര്‍ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് ചെക്കെരുമ്പോള്‍ താഴെകിടയിലുള്ളവന് ദുരിതങ്ങള്‍ മാത്രമാണ് മിച്ചം .നാട്ടില്‍ പ്രകടന പത്രികയും വാഗ്ദാനങ്ങളും നല്‍കി പുതിയ രാഷ്ട്രീയ അന്ഗത്തിന് കച്ച കെട്ടുന്ന രാഷ്ട്രീയക്കാര്‍ പ്രവാസികളെ ഓര്‍ക്കാറില്ല .കല്ലും മുള്ളും നിറഞ്ഞ യാത്രയില്‍ പ്രവസിക്കുമുണ്ട് സ്വപ്നങ്ങള്‍ എന്ന് ആരെങ്കിലും ഒര്തെങ്കില്‍

0 comments:

Post a Comment