Showing posts with label ജിജോ പാലോട്. Show all posts
Showing posts with label ജിജോ പാലോട്. Show all posts

01 December, 2012

മഞ്ഞണിയും രാവില്‍

0

-Jijo Palode

 

മഞ്ഞണിയും രാവില്‍ തുയിലുണര്ത്തും
പാല്നിയലാവിന്‍ കിരണങ്ങളേ
വിണ്ണവര്‍ രാജന്‍ മഹിതലത്തില്‍
ജാതനാകും ശുഭദിനത്തില്‍
ഞങ്ങള്‍ പാടുന്നു ക്രിസ്മസ് മംഗളം
മണ്ണും വിണ്ണും ആറാടുന്നു....


ഇടയനെ തേടി ഇടയഗണം വന്നു
ബെദ്ലഹേമിന്‍ താഴ്വരയില്‍
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുംടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

അരജനെ തേടി രാജക്കന്മാനര്‍
അരമനകള്‍ തിരഞ്ഞു..
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുിടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

29 November, 2011

പൈങ്കിളി കഥ

1

-ജിജോ പാലോട്
നിലക്കാത്ത പരമ്പരകളും, പ്രണയ വർണ്ണങ്ങളിൽ ചാലിച്ച ചലച്ചിത്രങ്ങളും അവനെ ഒരു സ്വപ്നാടകനാക്കി.

സ്വപ്നം കണ്ടു കണ്ടു മടുത്തു.. ഇനിയെങ്കിലും ഇതൊക്കെ ഒന്നു യാഥർത്ഥ്യമായെങ്കിൽ എന്നയാൾ ആശിച്ചു...

പണ്ടു വായിച്ചുപേക്ഷിച്ച ബാലരമയും, ബാലഭൂമിയും തപ്പിയെടുത്ത്‌ അയാൾ അതിനു ഒരു ഉപായവും കണ്ടെത്തി....

വെള്ളമടിയും പുകവലിയും ഉപെക്ഷിചുകൊണ്ടുള്ള കൊടിയ തപസ്സിന്റെ ഒടുവിൽ...പഴയ എതോ ദേവത പ്രസാദിച്ചു.....വരുവും നൽകി...ആഗ്രഹ പൂർത്തീകരണത്തിനുള്ള വരം....

അങ്ങനെ ഒരു നാൾ വെള്ളിത്തിരയിൽ തൊഴിമാരൊത്തു ആടിപ്പാടി നടന്ന സുന്ദരിയായ കഥാപാത്രത്തെ അയാൾ പ്രേമിച്ചു ...കഥ... കാര്യമയി...സുന്ദരിയായ...നായികയും തോഴിമാരും എല്ലം യഥാർഥ്യമായി.. ആ സുന്ദരി അയാളുടെ...സ്വന്തമായി.. തിരക്കഥ പോലെ തന്നെ അവർ പാട്ടും പാടി പ്രണയിച്ചൂല്ലസിച്ചു....ഇടയ്ക്കിടെ...സംഘ നൃത്തക്കാരുടെയെല്ലാം കണ്ണുവെട്ടിച്ചു അയാൾ തന്റെ നായികയെ..ചുംബിച്ചു....രസിച്ചു..

അങ്ങനെ ഒരുനാൾ പാതവക്കിൽ സല്ലപിച്ചു നടന്ന ആ കമിതാക്കളുടെ..അരുകിൽ അപ്രതീക്ഷിതമായി ഒരു ജീപ്പ്‌ വന്നു നിന്നു...പ്രതീക്ഷിക്കത...അതിൽ നിന്നും...ചാടിയിറങ്ങിയ...മല്ലന്മാരയ... വില്ലന്മാർ..നായകനെ വളഞ്ഞിട്ടു..തല്ലി....
തന്റെ കാമുകിയുടെ സഹോദരന്മാരായ..ആ പരമ്പരയിലെ വില്ലൻ കഥാപാത്രങ്ങളാണു അവരെന്നു മനസ്സിലാക്കും മുൻപെ തന്നെ അയാളെ അവർ തല്ലിക്കൊന്നു കൊക്കയിലെറിഞ്ഞു...

തിരക്കഥാകൃത്തിന്റെ മനസറിയാനുള്ള വരം കൂടെ നേടാത്തതു പാവത്തിനു വിനയായി... പതിവുപൊലെ നമ്മുടെ നായിക അത്മഹത്യ ചെയ്തു പ്രതികാര ദാഹിയായ യക്ഷിയായി ഇന്നും അലഞ്ഞു തിരിയുന്നു....

21 November, 2011

അളവില്ലാ ഗ്രാമ ഭംഗി

0

ജിജോ പാലോട്
ഞാനെന്റെ ഗ്രാമത്തിന്‍ ഭംഗി വര്‍ണ്ണിക്കാന്‍
വാക്കുകള്‍ തിരയുകയാണിവിടെ...
ഉപമകള്‍ പരതുകയണിവിടെ..
ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

സഹ്യസനുവില്‍ പൊന്മുടി മുത്തശ്ശി
തഴുകിവളര്‍ത്തിയ സുന്ദരി നീ..
നിന്റെ സൌന്ദര്യം എന്നും
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....

ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

കാമുകനം കല്ലാറിന്‍ ഓളങ്ങള്‍
ചുമ്പിച്ചുണര്‍ത്തും കാമുകി നീ...
നിന്റെ ഗുണഗണങ്ങള്‍ നിത്യം
പാടി വാഴ്തീടും.....അരാധകന്‍ നിന്‍
അരാധകന്‍ ഞന്‍.....അരാധകന്‍ നിന്‍
അരാധകന്‍‍.....


ഉള്ളത് ചൊന്നാല്‍ സ്വര്‍ഗ്ഗം‌പോലെ
ഉണ്മയാണെന്‍ ഗ്രാമ ഭംഗി...

04 November, 2011

വ്രതശുദ്ധിതന്‍ നിലാവില്‍

0

ജിജോ പാലോട്
ഹൃദയമാം നീലവാനില്‍
വ്രതശുദ്ധിതന്‍ നിലാവില്‍
അണിചേരുന്ന സമൂഹമേ
സ്രഷ്ടാവിന്‍ മഹിമകള്‍ വാഴ്തുവിന്‍.

പരമ കാരുണ്യവാന്‍
ആലം പടച്ച തമ്പുരാന്‍
അല്ലാഹുവിന്‍ മഹിമയ്ക്കായ്
മുടങ്ങാതഞ്ച് നമസ്കാരം

 അനഘദാനങ്ങളാല്‍
 നമ്മെ നയിക്കും തമ്പുരാന്‍
അല്ലാഹുവിന്‍ മഹിമയ്ക്കായ്
പാവങ്ങള്‍ക്കേകും സക്കാത്ത്

19 October, 2011

ഒരു മരം നിറയെ കവിതയാണ്

0

- ജിജോ പാലോട്

ഒരു മരം നിറയെ കവിതയാണ്;
വിത്തായി മണ്ണില്‍ പൊട്ടിവീണു,
മൃദുലമാമണ്ണിന്‍റെ ഉദരത്തിലായന്ന്
മഴ കാത്തിരൊന്നൊരു ഗര്‍ഭകാലം.


ഒരു മരം നിറയെ കവിതയാണ്;
മണ്ണിന്‍ കിലുകിലെ സംഗീതവും
അമ്മമരത്തിന്‍റെ ചില്ല കൊട്ടും
ഉള്ളിന്‍റെയുള്ളില്‍ കവിതയാകാം..


ഒരു മരം നിറയെ കവിതയാണ്;
മഴമേഘജാലം കനിവായ് നനയ്ക്കേ,
മുളപൊട്ടി മിഴിനീട്ടി വിണ്ണില്‍ നോക്കീ
സൂര്യദര്‍ശനം നേടിയ ശൈശവവും


ഒരു മരം നിറയെ കവിതയാണ്;
മഴ നനഞ്ഞൂ മണ്ണിന്‍ മണമറിഞ്ഞൂ
കാറ്റിന്‍ സുഗന്ധമന്നേറെയുണ്‍ടു,
സൂര്യനൂര്‍ജ്ജം പകര്‍ന്നതും കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
കുളിരുമാക്കാറ്റിന്‍റെ താളം പിടി-
ച്ചിലക്കൈകള്‍ തനിയേയിളക്കിയാടി,
ആദ്യ ചുവടുകള്‍ വച്ചൊരു ബാല്യകാലം


ഒരു മരം നിറയെ കവിതയാണ്;
വീശുന്ന കാറ്റിനോടൈക്യം പറ-
ഞ്ഞിളകിയാടുന്ന പച്ചിലക്കൂട്ടങ്ങളിന്‍,
ദലമര്‍മ്മരം പോലും കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ നീര്‍ത്തി വളര്‍ന്ന നാളില്‍,
കൂടുകൂട്ടി കിളികള്‍ കൂട്ടുകൂടി,
ഏറെ സ്വപ്നം മെനഞ്ഞ കൌമാരകാലം


ഒരു മരം നിറയെ കവിതയാണ്;
കൂട്ടിലെ പക്ഷികള്‍ മുട്ടയിട്ടു മെല്ലെ
മുട്ടകള്‍ക്കടയിരുന്നൂവിരിഞ്ഞ
ചെറു കിളികള്‍തന്‍ കലപില കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
മൂളുന്ന വണ്ടിന്‍റെ പാട്ടുകേട്ടു
നാണിച്ചു പൂവിതള്‍ കൂമ്പി നില്ക്കും
മധുരോന്മാദമാ യൌവ്വനവും.


ഒരു മരം നിറയെ കവിതയാണ്;
വര്‍ണ്ണാഭമാം മൃദു ദളങ്ങള്‍ തഴുകി
പ്രണയാര്‍ദ്രനായരുകില്‍ മൂളിപ്പറക്കും,
മധുപന്‍റെ പാട്ടും കവിതയാകാം


ഒരു മരം നിറയെ കവിതയാണ്;
പ്രണയപരാഗിതപ്പൂക്കള്‍ കൊഴിഞ്ഞ്
കായ്കളായുള്ളില്‍ പുതുജീവനായ്
വിത്തുകള്‍ പൊട്ടും മാതൃത്വകാലം


ഒരു മരം നിറയെ കവിതയാണ്;
പൂവായ് വിരിഞ്ഞു കൊഴിഞ്ഞു വീണു,
കായായ് വിളഞ്ഞതില്‍ തുടികൊട്ടുമാ,
ജീവന്‍റെ സ്പന്ദനം കവിതയാകാം.


ഒരു മരം നിറയെ കവിതയാണ്;
ചില്ലകള്‍ ഏറെയും ചാഞ്ഞുണങ്ങി,
വേരു ദ്രവിച്ചു മരമുണങ്ങി;
മരണം മണക്കുന്ന വാര്‍ദ്ധക്യവും


ഒരു മരം നിറയെ കവിതയാണ്;
ഇലകള്‍ക്കൊഴിഞ്ഞും ചില്ലകള്‍ ചാഞ്ഞും
ബലഹീനമായൊരാ വേരുകള്‍ താങ്ങും
മരത്തിന്‍റെ ദീനത കവിതയാകാം...

11 October, 2011

എന്‍റെ വീട്

0

- ജിജോ പാലോട് (ചെന്നൈ)
വീടൊന്ന് വേണം 'ലാണും' വേണം

സ്വപനങ്ങളനവധി നെയ്തുകൂട്ടി.

വീടൊന്ന് ലാഭത്തില്‍ വേണമെന്നാകില്‍

അത് സ്വപ്നത്തിലാകുന്നതഭികാമ്യമേ.


അങ്ങനെ വീടുപണിഞ്ഞത് കാടായി

'ലാണിനു' പകരം 'ലോണുമായി'.

സ്വപ്നത്തില്കെട്ടിയ മണിമാളികക്ക്

നികുതിയില്ലാത്തത് ലാഭമായി.


വീടെന്ന സ്വപ്നം ബാക്കിയാക്കി
ബി.പി കേറി എന്‍റെ ബീവി പോയി

എന്‍റെ കടലാസുവീടിന്നുറങ്ങുന്നു സുഖമായ്

ധനമില്ലാ ലോക്കറില്‍ സുരക്ഷിതമായ്.