Showing posts with label അനുജ പ്രദീപ്. Show all posts
Showing posts with label അനുജ പ്രദീപ്. Show all posts

03 November, 2011

പാട്ട് നല്ല പാട്ട്

0




അനുജ പ്രദീപ്














പതിയെ ഞാന്‍ പാടും പാട്ടിലെ വരികളില്‍
പതിവായി നീയും വന്നെത്താറുണ്ട്
പകുതിയില്‍ നിര്‍ത്തി ഞനോര്‍ത്തു നിന്‍ വാക്കുകള്‍
പരിഭവിച്ചെന്തിനോ വേണ്ടി,

പകലിലെ വെയിലില്‍ നീ എന്നെ തിരഞ്ഞപ്പോള്‍
രാവിന്‍ കരങ്ങളില്‍ ഞാനൊളിച്ചു.
താരങ്ങളെന്നോടു ചൊല്ലി നിന്‍ വാര്‍ത്തകള്‍
മധുരമായ് ഒഴുകും സ്വരത്തില്‍....

എവിടെയെന്നറിയാത്ത ലോകത്തു ഞാന്നിന്നു
നിന്നെ പ്രതീക്ഷിച്ചു നില്‍പ്പൂ....
അകലെയാണെങ്കിലും ഇന്നു വരില്ലെ നീ
അഴലോടെ ഞാന്‍ നോക്കി നില്‍പ്പൂ....

രാവില്‍ നിന്നായിരം താരങ്ങള്‍ വാങ്ങി ഞാന്‍
നിന്‍ വാര്‍ത്ത നിത്യം ശ്രവിക്കാന്‍,
കരയുന്ന കവിത തന്‍ കരളിലെ നോവിനു
കാലം തന്ന കൈനീട്ടം

22 October, 2011

മൌന മേഘങ്ങളേ

0

- അനുജ പ്രദീപ്


മൌന മേഘങ്ങളേ നിങ്ങളെന്‍ നെഞ്ചിലെ

മധുര സ്വരങ്ങളേ പങ്കുവെച്ചു..

മധുരമായ് മൊഴിയുന്ന വാക്കുകളാലേ...

മാരിയെ മധുരമായ് മാറ്റിയെന്നോ...

മറയാത്ത ഓര്‍മകള്‍ കൊണ്ടു ഞാനെന്നും

ക്കോര്‍ക്കുന്ന മാല്യമായ്‌ തീര്‍ന്നു ജന്‍മം.


മറയരുതെന്നു ഞാന്‍ ആശിച്ചപോലെ..

മറയാതിരിക്കുവാന്‍ കഴിയുകില്ലേ..??

അറിയില്ല പറയുവാന്‍ എങ്കിലും ഞാന്‍ നിന്നെ

അറിയാതെ ഒരുപാട് സ്നേഹിച്ചുപോയ്.

അകതാരിലെവിടെയോ ഒരു നേര്‍ത്ത വിങ്ങലായ്

അറിയുന്നു ഞാന്‍ നിന്‍റെ പരഭാവങ്ങള്‍..


പറയുവാനേറെ കൊതിച്ചു വന്നെങ്കിലും

പറയരുതെന്ന് വിലക്കി മൌനം

പലനാളുമെന്നിലെ നിനവായി മാറി നീ

പാതിവഴിക്കെന്തേ പോയ് മറഞ്ഞു

പകലൊളി വിതറിയ നെയ്തിരി ഇന്നലെ

കരിന്തിരി കത്തിയണഞ്ഞുപോയി.



കാലമേ നീ ഏറെ സംതൃപതനെങ്കിലും

പ്രത്യാശയൊടെ ഞാന്‍ കാത്തിരിപ്പൂ....

ഒരു നല്ലേ നാളെയക്കായ്..കാത്തിരിപ്പൂ....