മുഹമ്മദ് സാദിര്‍ഷ പാലോട്
ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരത്തിന്റെ ചരിത്രം പരിശോദിച്ചാല്‍ .കേരളം ഒരുപാട് വിസ്മയങ്ങളുടെയും വൈരുദ്യങ്ങളുടെയും നാടാണെന്ന് കാണാന്‍ കഴിയും അതില്‍ പ്രതാനപെട്ട ഒരു വിസ്മയമായിരുന്നു നമ്മുടെ നാടിന്റെ പഴയ സര്‍കസ് സംസ്കാരം .പഴയകാലത്തെ അഭ്യാസ ഇനങ്ങളിലെ പ്രതാനപെട്ട ഒരു ഇനമായിരുന്നു സൈകില്‍ യന്ജം .മുന്‍പ് ആണ്ടിലൊരിക്കല്‍ സമൃതിയുടെ നാളുകളില്‍ ഗ്രാമങ്ങളില്‍ സര്‍കസ് യന്ജം നടത്തിയിരുന്നു കൊയ്തു കഴിഞ്ഞ പാടങ്ങള്‍ വെട്ടി തെളിച്ചു കളമൊരുക്കി അവിടെയാണ് സൈകില്‍ യന്ജം നടത്തിയിരുന്നത് .മൈക്ക് അനൌന്‍സ്മെന്റ് ഓടു കൂടി നടത്തിയിരുന്ന യന്ജം കാണാന്‍ ധാരാളം ആളുകള്‍ കാലത്തിനു ചുറ്റും കൂടിയിരുന്നു .
അലങ്കരിച്ചു മനോഹരമാകിയ സൈകിളുകളില്‍ അഭ്യാസികള്‍ പ്രകടനം ആരംഭിക്കുന്നു .ആളുകള്‍ ശ്വാസം അടകിപിടിച്ചു ആകാംഷയോടെ നോകി നില്‍കുന്നു സൈകിളുകളില്‍ റോന്തു ചുറ്റുന്ന അഭ്യസി പെട്ടെന്ന് സൈകിലിനു മുകളില്‍ കിടന്നു യാത്ര ചെയ്യുന്നു അത് കഴിഞ്ഞു സൈകിളിനു മുകളില്‍ ചമ്രം പടഞ്ഞിരുന്നു യാത്ര ചെയ്യുന്നു ശരീരം കൊണ്ട് സൈകില്‍ നിയന്ത്രിക്കുന്നു കൂടാതെ സൈകില്‍ ഒറ്റ ടയറില്‍ നിര്‍ത്തുക സൈകില്‍ മിനിട്ടുകളോളം ബാലന്‍സ് ചെയ്തു നിര്‍ത്തുക അങ്ങനെ നീളുന്നു അഭ്യാസ പ്രകടനങ്ങള്‍ .സൈകില്‍ യന്ജം നടത്തിയിരുന്നവര്‍ യന്ജം കഴിയാതെ സൈകിളില്‍ നിന്നും ഇറങ്ങിയിരുനില്ല എന്ന് പഴമക്കാര്‍ പറയുന്നു .ഈ സൈകില്‍ യന്ജം ഒരാഴച്ചയോളം നിലനില്‍കും .കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അസ്വതിച്ചിരുന്ന ഒരു കലയായിരുന്നു ഇത് .അന്നത്തെ പ്രതാനപെട്ട വിനോദങ്ങളില്‍ ഒന്നായിരുന്നു ഇത് കാണുക എന്നുള്ളത് .ഉച്ചത്തിലുള്ള കൊരിതരിപികുന്ന അനൌന്‍സ്മെന്റും തകൃതിയായി നടക്കുന്നു .ഒപ്പം കച്ചവടവും .കണ്കെട്ടുകളി .കിടുക്ക് കളി എന്നിവ വേറെയും.
സൈകില്‍ യന്ജം കഴിഞ്ഞാല്‍ അവരുടെ വക തന്നെ വേറെയും പ്രകടനങ്ങള്‍ അതില്‍ പ്രതനപെട്ടവ ആയിരുന്നു നെഞ്ചില്‍ ഉരല് വെച്ച് നെല്ല് കുത്തുക .ആട്ടു കല്ല് നെഞ്ചില്‍ കയറ്റി വെകുക .തലയില്‍ തീകൂട്ടി പര്പിടകം ചുടുക .ട്യുബ് തലയില്‍ അടിച്ചു പോട്ടികുക കുഴിയെടുത്തു മൂടി അതിനകത്ത് ഏഴു എട്ടു മണികൂര്‍ കിടക്കുക ഇങ്ങനെ നീളുന്നു അഭ്യാസങ്ങള്‍ അവസാനം കമ്പ കേട്ടോടുകൂടി യന്ജം അവസാനിക്കുന്നു .അടുത്തവര്‍ഷത്തെ യന്ജതിനായുള്ള കാത്തിരുപ്പ് പിന്നെ .കാലം മാറിയതനുസരിച്ചു നാടന്‍ വിനോദങ്ങളും അഭ്യസവുമെല്ലാം ഓര്‍മയായി അഭ്യാസത്തിനു ശേഷം തങ്ങളുടെ കയ്യിലുള്ള പോണി കുലുകുംപോള്‍ ഒരു പൈസ മുതല്‍ പത്തു പൈസ വരെ ആളുകള്‍ നല്‍കുന്നു .പകലുമുഴുവന്‍ ജീവന്‍ പണയം വെച്ചി ആളുകളെ സന്തോഷിപികുന്നതിനു കിട്ടുന്ന കൂലി ചിലപ്പോള്‍ മൂന്നോ നാലോ രൂപ ആയിരിക്കും .കാലത്തിന്റെ കുതോഴുകില്‍ പെട്ട് നമുക്ക് സ്വത്വവും സംസ്കാരവും സര്‍വതും നഷ്ടപ്പെട്ട് ,അതിനിവേശത്തിന്റെ നീരാളിപിടുതത്തില്‍ നിന്നും സൈകില്‍ യന്ജവും രക്ഷ നേടിയില്ല യന്ജം നടത്തിയവരെ പിന്നിലാകി കൊണ്ട് കടനുവന്നത് ലക്ഷങ്ങളുടെ സര്‍കാസ് കച്ചവടം .വിസ്മൃതിയിലായതോ നാട്യങ്ങള്‍ ഇല്ലാത്ത ഒരു സംസ്കാരം .
NOstalgia