18 November, 2011

പിച്ചവയ്ക്കുന്നിതാ വൃശ്ചികം.

1

പിച്ചവയ്ക്കുന്നിതാ, 
കൊച്ചിളം തൊങ്ങലുകള്‍ തത്തിക്കളിക്കുന്നിതാ.
വൃശ്ചികമേ നിന്‍റെ ആദ്യ സ്പര്‍ശത്താല്‍ 
മനം എത്ര തുടിക്കുന്നിതാ.
രണ്ടാം കുടിതന്നെ ഓണം, മനസ്സില്‍
എന്നും സൗരഭ്യം നിനക്കല്ലോ. 
ആദ്യ പാതത്തില്‍ ചുണ്ടുകള്‍ ഊറ്റി നീ
ആകെ അസ്വസ്ഥമാക്കുമെങ്കിലും,
ആത്മ ദുഃഖങ്ങള്‍ പോലും മറക്കും നിന്‍ 
ആത്മീയതയില്‍ മുഴുകിയെന്നാല്‍.
ആദ്യ സ്പര്‍ശത്താല്‍ തൊടിയിലെ ചെടികള്‍
ആടിക്കളിച്ചിടും നേരം
ആഹ്ളാദമോലുന്ന മനസുമായ് ഞാന്‍ ഇതാ
അങ്കണോദ്യാനത്തില്‍ നില്പൂ.
തൊടിയിലെന്നും നിന്‍ പ്രിയമാം മാവിന്‍റെ
ഹരിതാഭയെ ക്ഷുഭിതമാക്കി.
തൊടി തൊട്ടു തഴുകി കൊഴിഞ്ഞ പഴുത്തിലകള്‍ 
ധരണിയെ വര്‍ണ്ണപ്പൊലിമയാക്കി.
അല്‍പ്പം ചിണ്‌ങ്ങിന ഭാവമോലും 
കൊച്ചു പിണക്കങ്ങള്‍ എല്ലാം.
മുഗ്ദ്ധ സൗന്ദര്യമായ് ആസ്വദിക്കും
എന്‍ ഹൃദ്‌പുഷ്പ വേദിക എന്നും.
മനസ്സില്‍ ആലസ്യം സടകുടഞ്ഞേതോ
മറവിയിലേക്ക് മടങ്ങുന്നിതാ,
വൃശ്ചികമേ നിന്‍റെ  കൊച്ചിളം പാദങ്ങള്‍
ചുറ്റിലും നൃത്തമേകുമ്പോള്‍.



KARNAN.S
Madathara


1 comments:

Post a Comment