15 November, 2011

ഏകാന്ത ചിന്തനം.

0

രാവൊഴുകുന്നു സസ്യ ശ്യാമള വനികയില്‍
ഞാന്‍ തനിച്ചൊരു രാപ്പാട്ടിന്‍റെ തോണ്ണിയേറവേ.
നിലാവിന്‍ ചിരി മുത്തുകള്‍ തുളിക്കുന്നു,
രാവിന്‍റെ സൗഭാഗ്യമേ ഞാന്‍ എന്ന ഭാവേ.

ശ്യാമ സന്ധ്യ മാഞ്ഞതില്‍ മനം നൊന്തപോല്‍
ചീവ്വീടുകള്‍ നിലവിളിക്കുന്നു.
ചീവ്വീടുകള്‍ നിലവിളിക്കുന്നു, അകാലത്തില്‍ 
പോലിഞ്ഞുപോയ് ആരോ...
അരുമയായ് ഉള്ളവരാരോ...

വളര്‍ന്നപ്പോള്‍ ചെറുതായതൊക്കെ കുടഞ്ഞിട്ട്,
അമ്മിയില്‍ അരച്ച് ചതച്ചിട്ട്.
നിലവിളി വിഴുങ്ങിയ ഖണ്ടത്തിലേയ്ക്കല്‍പ്പം 
ഗദ്ഗദം പിഴിഞ്ഞിട്ട്‌,
ഞാനിരിക്കുന്നു...
ഞാനിരിക്കുന്നു, മറ്റൊരാളറിയുന്ന -
ആലസ്യമാല്ലെനിക്കെപ്പൊഴും.

ഞാനിരിക്കുന്നു...

വളരുവാന്‍ ആശിച്ചു വളര്‍ന്നുപോയ്‌.
വളര്‍ച്ച എന്നതൊരകല്‍ച്ചയായ്.
മനസും ശരീരവും തമ്മില്‍.

കരളുരുകും കാഴ്ച്ചയില്‍ കരഞ്ഞെന്നാല്‍
വളര്‍ന്നവനെന്നാര് പറഞ്ഞിടും.
നങ്ങള്‍ കണ്ണില്‍ തെളിഞ്ഞെന്നാല്‍ 
കരളുറപ്പില്ലെന്ന് മൊഴിഞ്ഞിടും.

വാക്കുകള്‍ വരയ്ക്കും ചിത്രത്തിന്‍റെ
നേര്‍ക്ക്‌ നില്‍ക്കും മുഖങ്ങള്‍.
വാക്ക് തെറ്റി വാളെടുപ്പിന്‍റെ ധ്വനി -
കേട്ടു നില്‍ക്കുന്നവര്‍.
കായമേറെ വളര്‍ന്നു പോയതിന്‍ 
കയ്പ്പിറക്കുന്നവര്‍.

തനിച്ചിരിക്കുമ്പോള്‍ നിനച്ചതൊക്കെയും
തിരക്കില്‍ മറവി തിന്നുമ്പോള്‍.
ഒഴുക്കില്‍ നാമെങ്ങോ കുതിക്കയാണ്,
ഒടുക്കം വന്നു ചേരുംവരെ.

മനസെത്തിയോ നിന്‍റെ മഹസോളം
എന്നെടുത്ത് ചിന്തിച്ചിടും വരെ.
വളര്‍ച്ച എത്താത്ത മനസുമായ് 
തനിച്ചിരിക്കുകയാണ്.

തനിച്ചിരിക്കുകയാണ്, 
ആദ്യ താങ്ങായ് നടത്തിയ കൈ തട്ടി.
സ്മ്രിതിക്കുള്ളില്‍ തലോടലുകള്‍ കുഴികുത്തി.
മനസോ ആഭിചാരം ചെയ്യുന്ന മഹഷിയെപോലെ,
ഘന ഗംഭീര മന്ത്രങ്ങള്‍ ഉരുവിട്ട്,
അര്‍ഥംമറിയാതെ ഇതേതു പുസ്തകത്തിലേ-
തെനൂളിയിട്ട്
ഹൃദയ ശൂന്യ സൗധങ്ങള്‍ തീര്‍ക്കുന്നു.

വളര്‍ന്നുപോയ്‌, 
വളര്‍ന്നുപോയ്‌ ഞാനും.

എങ്കിലും, കണ്ണില്‍ തട്ടിയ തീ പന്തതിന്‍ 
ചൂട് നെഞ്ചിലേറ്റി ഞാനിരിക്കുന്നു.
സത്യമോ, രാവൊഴുകും വനിവിട്ട്
കര്‍മ്മ ബന്ധത്തിന്‍ കുരുക്കെന്നുമൊരു കര്‍മ്മിയായ്
ജന്മമൊഴുക്കുന്നു.
വൃഥാ തെന്നിയകലുന്നു.

--


KARNAN.S
Madathara


0 comments:

Post a Comment