അനുജ പ്രദീപ്
പതിയെ ഞാന്‍ പാടും പാട്ടിലെ വരികളില്‍
പതിവായി നീയും വന്നെത്താറുണ്ട്
പകുതിയില്‍ നിര്‍ത്തി ഞനോര്‍ത്തു നിന്‍ വാക്കുകള്‍
പരിഭവിച്ചെന്തിനോ വേണ്ടി,
പകലിലെ വെയിലില്‍ നീ എന്നെ തിരഞ്ഞപ്പോള്‍
രാവിന്‍ കരങ്ങളില്‍ ഞാനൊളിച്ചു.
താരങ്ങളെന്നോടു ചൊല്ലി നിന്‍ വാര്‍ത്തകള്‍
മധുരമായ് ഒഴുകും സ്വരത്തില്‍....
എവിടെയെന്നറിയാത്ത ലോകത്തു ഞാന്നിന്നു
നിന്നെ പ്രതീക്ഷിച്ചു നില്‍പ്പൂ....
അകലെയാണെങ്കിലും ഇന്നു വരില്ലെ നീ
അഴലോടെ ഞാന്‍ നോക്കി നില്‍പ്പൂ....
രാവില്‍ നിന്നായിരം താരങ്ങള്‍ വാങ്ങി ഞാന്‍
നിന്‍ വാര്‍ത്ത നിത്യം ശ്രവിക്കാന്‍,
കരയുന്ന കവിത തന്‍ കരളിലെ നോവിനു
കാലം തന്ന കൈനീട്ടം
0 comments:
Post a Comment