07 February, 2014

കാര്‍ഷികവൃത്തിയുടെ ഗതകാല സ്‌മരണകളുണര്‍ത്തി വീണ്ടും പാലോട് മേള

0


കാര്‍ഷികവൃത്തിയുടെ ഗതകാല സ്‌മരണകളുണര്‍ത്തി പാലോട്ട്‌ മേളയുടെ താളമെത്തുന്നു പാലോട് മേള 51 ന്റ്റെ നിറവിൽ 
*************************************************

പാലോട്‌: അരനൂറ്റാണ്ടിന്റെ ചരിത്രം പേറി കൃഷിയുടെയും കാലി വളര്ത്തലിന്റെയും ഗതകാല സ്മരണകളുടെ തേരില്‍ പാലോട് വീണ്ടും മേളയുടെ താളമേത്തുന്നു .കൃഷിയും കര്‍ഷകനും ഒരു സംസ്കാരത്തിന്റെ ഭാഗം ആകുമ്പോള്‍ പാലോട് മേള ആ കര്‍ഷക സംസ്കൃതിയുടെ നേര്‍കാഴ്ച ആകുന്നു.പഴമക്കാര്‍ കൊളുത്തിയ കാള ചന്ത എന്നാ കൃഷി ദീപം ആധുനികതയിലും ഒരു വര്ഷം പോലും മുടങ്ങാതെ അമ്പത്തി ഒന്നാമത് വർഷത്തിലേക്ക് കടക്കുമ്പോൾ പലോടിന്റെ അഭിമാനം ആയി അത് മാറുന്നു .ഗ്രാമ തനിമയുടെ കൃഷിയും കാലി വളര്‍ത്തലും ഉപ ജീവനതിന്റെതായിരുന്ന വയലേലകളും ജലാശയങ്ങളും നിറ സാനിധ്യമായിരുന്ന 1963 ലാണ് ഒരു കൂട്ടം സാമൂഹിക പ്രധിബധതയുള്ള പൗര പ്രമുഖരും കര്‍ഷകരും ചേര്‍ന്ന് കൃഷി വിളകളുടെയും കാലികളുടെയും ക്രയ വിക്രയതിനായി 'കാള ചന്ത' എന്നാ ആശയത്തിന് വിത്ത് പാകിയത്‌. .ചിങ്ങകൊയ്‌ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ ഉഴവുമാടുകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കാളച്ചന്തയെന്ന പേരില്‍ തുടങ്ങിയ കമ്പോളമാണ്‌ കാര്‍ഷിക - കലാ - വ്യാപാരമേളയായി വളര്‍ന്നത്‌. പഴയ അഞ്ചലോട്ടക്കാരനുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന പ്രദേശമാണ്‌് പാലോട് .പകലോടിയ നാട്‌ എന്നാണ്‌ പൂര്‍ണമായ നാമം. ഈ കാനന ഭൂമിയുടെ ഹൃദയ ഭാഗത്ത്‌ ഒരു സംസ്‌കാരത്തിന്റെ വിത്തു പാകിയത്‌ ഒരുകൂട്ടം കുശവന്മാരായിരുന്നു.ഇവര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ത്ഥ്യമാക്കിയ നെല്‍വയലുകളിലാണ്‌ ആദ്യകാലങ്ങളില്‍ കാളച്ചന്ത അരങ്ങേറിയത്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തമിഴ്‌്്നാട്ടില്‍ നിന്നും ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷിക വിളകളുടെ ക്രയവിക്രയത്തിനുമായി ജനം ഒഴുകിയെത്തിയതോടെ തെക്കന്‍കേരളത്തിലെ ഏറ്റവും വലിയ ജനകീയ കാര്‍ഷിക മാമാങ്കമായി മാറുകയായിരുന്നു.മകരം രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന കാര്‍ഷികമേള ഒരാഴ്ചക്കാലം മലയോര ജനതയെ ആഹ്ളാദത്തിന്റെ കൊടുമുടിയേറ്റും. എട്ടുകൊല്ലം മുമ്പ് പാലോട്ടൂ മേളയെ സർക്കാർ ടൂറിസം വാരാഘോഷമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ മേളയുടെ പ്രാധാന്യമേറി.മക്രകൊയ്‌ത്തു കഴിഞ്ഞ പാടങ്ങളായിരുന്നു തുടക്കത്തില്‍ ചന്തയുടെ സ്‌ഥിരം വേദി . മകരം രണ്ടാം വാരത്തിലെ ആദ്യ മൂന്നു ദിനങ്ങളിലായിരുന്നു ചന്ത. കര്‍ഷകര്‍ക്കു പുറമെ, തൊഴിലാളികളും കച്ചവടക്കാരും കൂടി ഭാഗമായതോടെ ഉത്സവമായി. ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ ലക്ഷണമൊത്ത കാളക്കൂറ്റന്മാരെതേടി വിവിധ ദേശങ്ങളില്‍ നിന്നും ആളുകളെത്തി. വിപണനത്തിനു ശേഷം ഉല്ലാസത്തിനായി കലാപരിപാടികളും ഒരുങ്ങിയതോടെ മേള കലാസ്വാദനത്തിന്റേതു കൂടിയായി.
മണ്‍മറഞ്ഞുപോയ വി.ഗോവിന്ദന്‍കുട്ടിനായര്‍,വേലംവെട്ടി ജനാര്‍ദ്ദനന്‍ പിള്ള, എസ്‌.മാധവന്‍പിളള, സി.വി. പ്രേംരാജ്‌, കുളങ്ങരവാസുദേവന്‍, എം.വിക്രമന്‍നാവയര്‍, എം.രാമയ്യന്‍പിള്ള, എസ്‌. അജയകുമാര്‍, എം.എ റഹിം, എം. ശ്രീധരന്‍ നായര്‍ തുടങ്ങിയ ആദ്യകാല പൗരപ്രമുഖരുടെ മനസ്സുലുദിച്ചതാണ്‌ കാളച്ചന്ത എന്ന ആശയം.കൃഷി നഷ്ട്ട ക്കച്ചവടമാവുകയും അന്യമാവുകയും ചെയ്യുന്ന അവസ്‌ഥയിലും തങ്ങളുടെ മേളയെ കൈവിടാന്‍ പാലോടുകാര്‍ തയ്യാറാല്ലെന്നതിന്റെ ഉദാഹരണമാണ്‌ ഓരോ മേളയുടെയും വലിയ വിജയം
(പാലോട് മേള 2014 ഫെബ്രുവരി 7 മുതൽ 16 വരെ 

0 comments:

Post a Comment