വട്ടിപ്പലിശയും മീറ്റര്‍ പലിശയും നിരോധിച്ച് ഓര്‍ഡിനന്‍സ്
സംസ്‌ഥാനത്ത് വട്ടിപ്പലിശയും മീറ്റര്‍ പലിശയും ഈടാക്കുന്നത് നിരോധിച്ച് ഓര്‍ഡിനന്‍സ് തയാറായി.
സംസ്‌ഥാനത്ത് വട്ടിപ്പലിശയും മീറ്റര്‍ പലിശയും ഈടാക്കുന്നത് നിരോധിച്ച് ഓര്‍ഡിനന്‍സ് തയാറായി.നിരോധനം ലംഘിച്ചാല്‍ മൂന്നു വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മുതലും പലിശയും തിരിച്ചടച്ചിട്ടും അമിത തുക ഈടാക്കുകയും കടമെടുത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. പീഡനത്തെ തുടര്‍ന്ന് കടമെടുത്ത വ്യക്‌തികള്‍ ജീവനൊടുക്കുകയോ ജീവനൊടുക്കാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ പണം കടം കൊടുത്തവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. വട്ടിപ്പലിശയ്ക്ക് പണം കടമെടുത്തശേഷം തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ ജീവനൊടുക്കുന്ന സംഭവങ്ങള്‍ കൂടുതലായ സാഹചര്യത്തിലാണ് കര്‍ശന വ്യവസ്‌ഥകളോടെ ഓര്‍ഡിനന്‍സ് തയാറാക്കല്‍.
ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നാല്‍ പലിശയ്ക്ക് പണം കൊടുക്കുന്ന സ്‌ഥാപനങ്ങളും വ്യക്‌തികളും മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കണം. ഒരു മാസത്തിനുള്ളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പലിശയില്‍ കൂടുതല്‍ ഈടാക്കില്ലെന്ന് അപേക്ഷയില്‍ വ്യക്‌തമാക്കണം. അമിതമായി ഈടാക്കിയ പലിശ, പണം കടമായി നല്‍കിയ ഇനത്തില്‍ വകകൊള്ളിക്കുമെന്നുള്ള ഉറപ്പോടെ കോടതിയുടെ മുന്‍കൂര്‍ അനുമതിയും വാങ്ങണം. പണം കടമെടുത്തിട്ടുള്ളവര്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്ന സമയത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച പലിശ കണക്കാക്കി തുക തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ കടമെടുത്ത തുക അടച്ചു തീര്‍ത്തതായി കണക്കാക്കും.ഈടായി വാങ്ങിയ സ്‌ഥാവര ജംഗമ വസ്‌തുക്കള്‍, സ്വര്‍ണം, വസ്‌തുവിന്റെ ആധാരം എന്നിവ പണം കടമെടുത്തവര്‍ക്ക് തിരികെ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്.
very good things .but we know its a political game .and it will not be success. because the political PimPS need help from these guys