-കെ.എസ്. സുജിലാല്‍
വിതുര: ഇതൊരു ചരിത്ര സ്മാരകമാണ്. നൂറ്റാണ്ടുകളുടെ കഥകളൊന്നും ഇതിന് പറയാനുണ്ടാവില്ല. എന്നാല്‍, അറിവും വിനോദവും ആഗ്രഹിμിരുന്ന പഴയകാല ഗ്രാമീ
ണന്റെ ചിന്തയ്ക്ക് തീപിടിപ്പിμ വിവര വിനിമയകേന്ദ്രങ്ങളായിരുന്നു ഒരു കാലത്ത് ഇത്തരം മന്ദിര
ങ്ങള്‍. ഇതിന് പേര് 'റേഡിയോ കിയോസ്ക്' . മുതിര്‍ന്ന തലമുറയില്‍പ്പെട്ടവരുടെ ഗൃഹാതുരമായ
സ്മരണകളില്‍ ഈ മന്ദിരം ഇന്നും തെളിഞ്ഞു നില്‍ക്കുന്നു.
പത്രങ്ങള്‍ വന്നെത്താതിരുന്ന, ടെലിവിഷനും ചാനലുകളും വിദൂരസ്വപ്നം പോലുമല്ലാതി
രുന്ന ഗ്രാമങ്ങളില്‍ ഒരുകാലത്ത് വാര്‍ത്തകളും വിവരങ്ങളും അറിയാനുള്ള ഏക മാര്‍ഗ്ഗമായിരുന്നു റേഡിയോ കിയോസ്ക്. പത്രങ്ങളുടെ പ്രചാരം വര്‍ദ്ധിക്കുകയും വീടുകളില്‍ ട്രാന്‍സിസ്റ്റര്‍ റേഡി
യോകള്‍ എത്തുകയും ചെയ്തതോടെ കിയോസ്കുകളുടെ പ്രതാപകാലം നഷ്ടപ്പെട്ടു. പിന്നീട് പുരോഗമനാശയക്കാരായ യുവാക്കള്‍ മാത്രമായി ശ്രോതാക്കളുടെ എണ്ണം ചുരുങ്ങി.
റേഡിയോ കിയോസ്കുകളുടെ ഉപോല്‍പ്പന്നങ്ങളായി കലാസമിതികളും രൂപപ്പെട്ടു. ഇവിടെ ഒത്തുകൂടി ആശയങ്ങളും ചിന്തകളും പങ്കുവμ ചെറുപ്പക്കാര്‍ നാടിന്റെ സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ടെലിവിഷനും ചാനലുകളും സജീവമായതോടെ റേഡിയോകിയോസ്കുകള്‍ പൂര്‍ണ്ണമായും വിസ്മൃതിയിലായി. പലേടങ്ങളിലും ഉണ്ടായിരുന്നവ അപ്രത്യക്ഷമായി. ചിലയിടങ്ങളില്‍ അനാഥമായി പോയ ഇത്തരം മന്ദിരങ്ങളെ സമീപ
വസ്തു ഉടമകള്‍ പൊളിμു നീക്കി ഭൂമി സ്വന്തമാക്കി. ചില സ്ഥലങ്ങളില്‍ ജീര്‍ണ്ണിμ് കാടുകയറി നാശോന്മുഖമായി. രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും പോസ്റ്റര്‍ പതിക്കാ
നുള്ള ചുവരായി അവശേഷിμ കിയോസ്കുകള്‍ മാറി. ഗ്രാമീണരുടെ സാംസ്കാരിക മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതില്‍ നിസ്തുല പങ്കുവഹിμ ഇത്തരം സ്മാരകങ്ങള്‍ പുരാവസ്തുവായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
വരുംതലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഒരു മാതൃക എവിടെയെങ്കിലും ശേഷിക്കണം. അതിന്
അധികൃതരുടെ കണ്ണുതുറക്കണമെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യം.
ഉഴമലയ്ക്കല്‍ അയ്യപ്പന്‍കുഴിയിലെ നാശോന്മുഖമായ റേഡിയോ കിയോ
സ്ക്
0 comments:
Post a Comment