Bharathannoor Shameer,
ഇന്ന് മാതൃദിനം..ഓര്‍ത്ത്പോകുന്നു ആ അമ്മയെ. അവര്‍ പറഞ്ഞ വാചകത്തെ., ഇടുക്കി തൊടുപുഴക്ക് അടുത്തെ വൃദ്ധ സദനത്തില്‍ ഒരുപാട് അമ്മമാര്‍ക്കിടയില്‍, ഒരാള്‍. മൂന്നുമക്കളും അവരെ നിര്‍ദയം അവരെ ഉപേക്ഷിച്ച് കളഞ്ഞു. അവര്‍ക്കിഷ്ടം, ഏറ്റവും ഇളയ മകനോടായിരുന്നു. കാരണം അവനെ ഗര്‍ഭം ധരിച്ചപ്പോഴും പ്രസവിച്ചപ്പോഴുമായിരുന്നു, അവര്‍ ഏറ്റവും കൂടുതല്‍ വേദന തിന്നത്. അവരുടെ വാക്കുകള്‍ ഇവിടെ കുറിക്കുന്നു..'അടിയന്തിരാവസ്ഥ, പ്രഖ്യാപിച്ച കാലമായിരുന്നു അത്. ഗര്‍ഭിണിയായിരിക്കെ എന്റെ കുഞ്ഞ് ഗര്‍ഭപാത്രം പൊട്ടി പുറത്ത്വന്നു. ആ അവസ്ഥയില്‍ അമ്മയും കുട്ടിയും രക്ഷപ്പെടില്ല എന്നാരക്കയോ പറയുന്നത് ബോധം മറയുന്നതിനുമുമ്പ് ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥച്ചതാകട്ടെ എന്നെയെടുത്ത ശേഷം കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്നായിരുന്നു. പക്ഷെ ദൈവം ഞങ്ങളെ രണ്ടുപേരെയും രക്ഷപ്പെടുത്തി., ആ മകനാണ് എന്നെ നിര്‍ദയം മറ്റ്മക്കളോടൊപ്പം ചേര്‍ന്ന് എന്നെ അവരുടെ വീടുകളില്‍നിന്ന് തല്ലിയോടിച്ചത്....
0 comments:
Post a Comment