21 April, 2012

ശ്വാസം.....വിശ്വാസം

0

കാണാത്തതിനെ എങ്ങനെ വിശ്വസിക്കും?

ബാലന്റെ‍ പട്ടം അങ്ങ് വിദൂരതയില്‍ എത്തി. ഇപ്പോള്‍ ഒരു പൊട്ടുപോലെ മാത്രം കാണാം. പട്ടം പിന്നെയും ഉയര്‍ന്നു. ഇപ്പോള്‍ തീര്‍ത്തും കാണാനില്ല.
അപ്പോഴാണ് ഒരു വൃദ്ധന്റെ‍ വരവ്.

“നീ എന്തെടുക്കുവാ?” വൃദ്ധന്‍ തിരക്കി.

“പട്ടം പറപ്പിക്കുവാ…” ബാലന്റെ‍ മറുപടി കേട്ട് വ‍ൃദ്ധന്‍ ആകാശത്തേക്കു നോക്കി. പിന്നീടു പറഞ്ഞു.

“എവിടെ പട്ടം? എനിക്ക് കാണാനാവുന്നില്ല. നീ കള്ളം പറയുന്നു.”

“അല്ലപ്പൂപ്പാ… സത്യമാണ്. അവിടെ എവിടെയോ ഉണ്ട്. ഇപ്പോള്‍ എനിക്കും കാണാനാവുന്നില്ല. പക്ഷേ ഈ നൂലിന്റെ‍ വലിവ് കണ്ടില്ലേ? ആ വലിവ് പട്ടം അവിടെ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെടുത്തുന്നു. അതുകൊണ്ട് പട്ടം അങ്ങ് മുകളില്‍ത്തന്നെ ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഈ നൂലില്‍ പിടിച്ചുനോക്കൂ. അതിന്റെ‍ വലിവ് ശ്രദ്ധിക്കൂ. അപ്പോള്‍ അങ്ങേക്കും അനുഭവമാകും. അതോടെ പട്ടം അവിടെ ഉണ്ടെന്ന് ഉറപ്പാകുകയും ചെയ്യും.”

ദൃഢവിശ്വാസമാകുന്ന നൂലില്‍ പിടിച്ചു നോക്കൂ. അപ്പോള്‍ അഗോചരമായിത്തോന്നുന്ന ആ മഹാശക്തി അനുഭവപ്പെടും. പക്ഷേ അതിന് ആദ്യം വിശ്വാസമാകുന്ന നൂലില്‍ പിടിക്കുകതന്നെ വേണം.

=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-

0 comments:

Post a Comment