21 December, 2011

ക്രിസ്മസ്‌കാലം സമാധാനത്തിന്റെ ഉള്‍ക്കാഴ്ച നല്‍കുന്നു-മുഖ്യമന്ത്രി

0



തിരുവനന്തപുരം: ക്രിസ്മസ്‌കാലം ലോകമെങ്ങും ശാന്തിയുടെയും സമാധാനത്തിന്റെയും ഉള്‍ക്കാഴ്ച നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാളയം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന 'ശാന്തിദൂത് ക്രിസ്മസ് സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ നമ്മെ ഏറ്റവുമധികം അലട്ടുന്നത് മുല്ലപ്പെരിയാര്‍ ആണ്. ഈ പ്രശ്‌നത്തിന് എത്രയും വേഗം ഒരു നല്ല പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനനന്തപുരം മേജര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട മൗലവി, പി. എസ്. സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് നഗരത്തിലെ വിവിധ പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടീമുകളവതരിപ്പിച്ച കരോള്‍ ഗാനമത്സരവും അരങ്ങേറി.

ക്രിസ്മസിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുക, സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്നതാണ് ശാന്തിദൂതിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു
Courtesy: http://www.mathrubhumi.com

0 comments:

Post a Comment