05 December, 2011

മിന്നല്‍ പ്രളയങ്ങള്‍ ഒഴിവാക്കാം

0


മുല്ലപ്പെരിയാറില്‍ രണ്ട് ഏടാകൂടങ്ങള്‍ ഉണ്ട്. ഒന്ന് അണക്കെട്ടു തന്നെ. രണ്ട്, രാഷ്ട്രീയം. രണ്ടാമത്തെ കാര്യത്തില്‍ എന്തുചെയ്യാമെന്ന് അതേപ്പറ്റി അറിവുള്ളവര്‍ തീരുമാനിക്കട്ടെ. അണ ഒരുക്കുന്ന കെണി എങ്ങനെ മറികടക്കാമെന്നു കാണാന്‍ സാമാന്യമായ ശാസ്ത്രീയവീക്ഷണം ധാരാളം മതി.

ഭൂകമ്പങ്ങള്‍ തടയാനോ മെരുക്കാനോ പ്രവചിക്കാനോ പറ്റില്ല. പക്ഷേ, ഏറെക്കാലത്തെ പരിചയംകൊണ്ട് അവയുടെ സാധ്യതയും സ്വഭാവവും തരാതരവും മനുഷ്യന് അറിയാം. കേരളം 'ഭൂകമ്പ മേഖലയില്‍ അല്ല. എന്നുവച്ചാല്‍, ഇവിടെ ഭൂകമ്പങ്ങളേ ഉണ്ടാവില്ലെന്നല്ല. വന്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകില്ലെന്നു മാത്രം. ഏറെ ആഴങ്ങളില്‍ നിന്നു വരുന്നവയാണു വന്‍ കുലുക്കങ്ങള്‍. ചെറിയ വിറയലുകള്‍ അടിപ്പാറയുടെ മുകളടുക്കുകളില്‍ നിന്നു പുറപ്പെടുന്നു. ഇവ ഏറെ നാശം വിതയ്ക്കില്ല.

അണക്കെട്ടുകളുടെ ജലസംഭരണിയില്‍ ഉയരം കൂടുമ്പോള്‍ ഇൌ ചെറുകുലുക്കങ്ങള്‍ ഉണ്ടാകാറുണ്ട്. (മഹാരാഷ്ട്രയിലെ കൊയ്ന ഡാം ഉണ്ടായകാലത്ത് ഇത്തരം ചലനങ്ങള്‍ പൂണെയിലെ സൈസ്മോളജി സെന്ററില്‍ അപഗ്രഥിക്കാന്‍ എനിക്ക് അവസരമുണ്ടായത് ഒാര്‍മയുണ്ട്). ചെറിയ പാറയടരുകളാണു ഞെരിയുകയും നിരങ്ങുകയും ചെയ്യുന്നത്. വെള്ളം നിറയുന്നതിനും ഒഴിയുന്നതിനും അനുസരിച്ച് ആണ്ടോടാണ്ട് ആവര്‍ത്തിച്ച് മുന്‍-പിന്‍ നിരങ്ങുന്ന പാടയടരുകളുമുണ്ട്. കുലുക്കത്തിന്റെ പ്രഭവസ്ഥാനം എത്ര ആഴത്തിലെന്ന് അപഗ്രഥിച്ചറിഞ്ഞാല്‍ തുടര്‍ന്നുവരാവുന്ന അപകടത്തിന്റെ  ആഴമറിയാമെന്നര്‍ഥം. ഇവിടെ ഇപ്പോഴുണ്ടായത് 'ഉപരിതല ചലനങ്ങള്‍ മാത്രമാണെന്നാണു സാഹചര്യങ്ങളില്‍ നിന്ന് ഉൌഹിക്കാവുന്നത്.

എന്നാല്‍, ഇതുപോരേ അണ തകരാന്‍? തീര്‍ച്ചയായും മതി. അന്യഥാ ദുര്‍ബലവും പഴയതും ആണെങ്കില്‍ ഇത്രപോലും വേണ്ട; ഒരു തുമ്പി പാറിവന്ന് അതിന്മേല്‍ ഇരുന്നാലും മതി! അപ്പോള്‍, ഒരു വഴിയും ഇല്ലെന്നോ? അല്ല, വഴിയുണ്ട്. പക്ഷേ, ബഹളം നിര്‍ത്തി ശാന്തമായി ചിന്തിക്കണം. ആദ്യം വേണ്ടത് അണയുടെ ആരോഗ്യം പരീക്ഷിച്ചറിയുകയാണ്. അതിന് 'അവിനാശകാരി പരീക്ഷണം (nഗ്നn ദ്ധ്രന്ഥന്ധത്സഗ്മ്യന്ധദ്ധത്മനPadma_chandrakkala ന്ധനPadma_chandrakkalaന്ഥന്ധദ്ധnദ്ദ) ഉപയോഗിക്കാം. എളുപ്പവും കാര്യക്ഷമവുമാണത്.

അണയുടെ വിവിധ ഭാഗങ്ങളില്‍ മുന്‍ നിര്‍ണയപ്രകാരം പോര്‍ട്ടബിള്‍ സൈസ്മോ മീറ്ററുകള്‍ വയ്ക്കുന്നു. പിന്നെ അണയുടെ അകത്തും പുറത്തും പ്രതലത്തില്‍ ആവശ്യാനുസരണം ചെറുസ്ഫോടനങ്ങള്‍ നടത്തുന്നു. ഇൌ പടക്കംപൊട്ടലുകളുളവാക്കുന്ന തരംഗങ്ങള്‍ അണയുടെ ഉടലിലൂടെ സഞ്ചരിക്കുകയും വശങ്ങളില്‍ നിന്നു പ്രതിഫലിക്കുകയും ചെയ്യുന്നതും വിള്ളലും പൊള്ളപ്പുകളും പൊട്ടലുകളും ഉണ്ടെങ്കില്‍ അവയെ തരണം ചെയ്യുന്നതും സൈസ്മോ മീറ്ററുകള്‍ വഴി രേഖപ്പെട്ടുകിട്ടും. ഇത്രയും വിവരങ്ങള്‍ കംപ്യൂട്ടറിലൂടെ വിശകലനം ചെയ്ത്  അണയുടെ എല്ലാ ഉള്ളുകള്ളികളും കാണാം. ഒരു മായവും മറിമായവും വേറെ വേണ്ട. ലോകത്തുള്ള വലിയ അണക്കെട്ടുകളിലൊക്കെ അവിടങ്ങളിലെ അധികാരികള്‍ ഇതു കാലാകാലങ്ങളില്‍ ചെയ്യുന്നുണ്ട്. സ്പെയ്സിലേക്കു കുതിക്കുന്നതോടൊപ്പം നമുക്കും ഇതൊക്കെ ആകാവുന്നതേയുള്ളൂ. ചെലവു തുച്ഛം. അനേകലക്ഷം മനുഷ്യന്‍ ജീവന്‍ മെച്ചം!

ആകട്ടെ, കേടുപാടുകളുണ്ടെങ്കിലോ? വഴിയുണ്ട്, പക്ഷേ, രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നതിനു പകരം ഇക്കാര്യം പ്രഗത്ഭരായ ശ്രീധരനെപ്പോലെയുള്ള സാങ്കേതിക വിദഗ്ധരുടെ തീരുമാനത്തിനു വിടണം. അണ റിപ്പയര്‍ ചെയ്യാം. ജലവിതാനം കുറയ്ക്കാം, ജലസംഭരണിയില്‍ കരുതലായി അറയണകള്‍ പണിയാം. അണയ്ക്കു താങ്ങായി മണ്‍ പിന്തുണ (ണ്ഡഗ്മ ്വന്റ്യkദ്ധnദ്ദ) വയ്ക്കാം. (വെറും മണ്ണ് ആവശ്യമായ അളവില്‍ കോരിക്കൂട്ടുക തന്നെ).

നാട്ടിലുള്ള ഏതണയും പണിയും മുന്‍പുതന്നെ ആലോചിക്കേണ്ട കാര്യമാണ് അത്. അഥവാ തകര്‍ന്നാല്‍ എന്തെന്നു രക്ഷാ നടപടികള്‍ വേണ്ടിവരും എന്നത്. അതിവിടെ പതിവില്ല. ശാസ്ത്രീയമായി വേണം അതും ആസൂത്രണം ചെയ്യാനെന്നതിനാല്‍ അക്കാര്യവും ഒരു വിദഗ്ധസമിതിക്കു വിടുന്നതാവും ശരി. പറഞ്ഞാലറിയാത്ത ഉണ്ണി ചൊറിയുമ്പഴേ അറിയൂ എന്ന ചൊല്ല് സര്‍ക്കാര്‍ അന്വര്‍ഥമാക്കരുത്. ഇപ്പോഴേ പാഴായി, വിലയേറിയ ഏറെ സമയം.

ഇത്രയൊക്കെ ചെയ്യാമെങ്കില്‍ നമുക്കു മിന്നല്‍ പ്രളയങ്ങളെ പേടിക്കാതെ ഉറങ്ങാം. ഇതു ചെയ്യാനുള്ള അന്തരീക്ഷമൊരുക്കുന്നതിനു സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഏതാണ്ടൊക്കെ ചെയ്യാതിരിക്കയുമാകാം. ശകാരവും കോലമെരിക്കലും നിര്‍ത്താം. പ്രസ്താവനകളും മുദ്രാവാക്യങ്ങളും റോക്കറ്റുകളായി കൊടുത്തുവിടാതിരിക്കാം. ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പ്ലക്കാര്‍ഡും പിടിപ്പിച്ച് പട്ടിണിക്കിരുത്താതിരിക്കാം. കവലകളില്‍ ശബ്ദമലിനീകരണം ഉണ്ടാക്കാതിരിക്കാം. ഭീതിയുടെ മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും ശ്രദ്ധിക്കാം.

0 comments:

Post a Comment