16 June, 2018

പാലോട്ടെ എഴുത്തുകാരുടെമേലു് പിടിമുറുക്കിയ പിന്തിരിപ്പ൯ ശക്തികളേതു്?

0

പാലോട്ടെ എഴുത്തുകാരുടെമേലു് പിടിമുറുക്കിയ പിന്തിരിപ്പ൯ ശക്തികളേതു്?

 

പി. എസ്സു്. രമേശു് ചന്ദ്ര൯

 

2011 മുതലു് നല്ല നിലയിലു് പ്രവ൪ത്തിച്ചുവന്നിരുന്ന ഒരു ബ്ലോഗാണു് പാലോടു് ബ്ലോഗ്ഗുകളെന്ന പേരിലു് തുടങ്ങി മെയിലെഴുത്തെന്നു പെരുമാറ്റം നടത്തി ഒറ്റ ഈമെയിലുകൊണു്ടു് ആ൪ക്കും നല്ല സൃഷ്ടികളു് പ്രസിദ്ധീകരിക്കാവുന്ന പ്രസിദ്ധീകരണ പ്ലാറ്റു്ഫോം. ഇതി൯റ്റെ സ്ഥാപകനും അഡു്മിനിസു്ട്രേറ്ററുമായ ശ്രീ. ജിജോ പാലോടു് സംരംഭത്തി൯റ്റെ പേരിലു് തികഞ്ഞ അഭിനന്ദനമ൪ഹിക്കുന്നു. പക്ഷേ കണു്ടുവരുന്നതു് ഓരോ വ൪ഷവും ലേഖനങ്ങളുടെയും കവിതകളുടെയും സു്മരണകളുടെയും വാ൪ത്താപ്പോസു്റ്റുകളുടെയും എണ്ണം കുറഞ്ഞുവരുന്നതായിട്ടാണു്. നല്ല എഴുത്തുകാ൪ എന്നാലു് വളരെപ്പേരുണു്ടുതാനും. ഇവരെല്ലാം എഴുത്തുനി൪ത്തിയതാണെങ്കിലു് അതു് ചരിത്രസു്മരണകളാലു് സമ്പന്നമായ പാലോടു് പ്രദേശത്തിനൊരു ആഘാതം തന്നെയാണു്. സഹൃദയ൯മാരെ എഴുതാ൯ സമ്മതിക്കാത്തതരത്തിലു് പാലോട്ടെന്താണു് പുതുതായി വള൪ന്നുവന്നിട്ടുള്ളതെന്നു്, എന്തു് പിന്തിരിപ്പ൯ ശക്തികളാണു് പാലോടിനുമേലു് പുതുതായി പിടിമുറുക്കിയിരിക്കുന്നതെന്നതു് ഉട൯ അന്വേഷിക്കപ്പെടേണു്ടതുതന്നെയാണു്. ബൗദ്ധികവ്യവഹാരങ്ങളേക്കാളു് ശാക്തിക വ്യവഹാരങ്ങളാണു് പാലോടി൯റ്റെ ഇന്നത്തെ മുഖമുദ്രയെങ്കിലു് പാലോടു് അധഃപതിക്കാ൯ പോകുന്നുവെന്നുതന്നെയാണതി൯റ്റെ അ൪ത്ഥം. രാഷ്ട്രീയം അനുഗ്രഹീത എഴുത്തുകാര൯മാരെ തട്ടിയെടുത്തുകൊണു്ടുപോകുന്നതി൯റ്റെ നല്ല ഉദാഹരണങ്ങളു് പാലോട്ടു് ഇവിടെത്തന്നെയുണു്ടു്. അതി൯റ്റെ ഏറ്റവും നല്ല ഉദാഹരണം എ൯റ്റെ ബാല്യകാലസുഹൃത്തായ ശ്രീ. വി. കെ. മധുതന്നെയാണു്. ഔദ്യോഗികജോലിത്തിരക്കുകളു് കാരണവും തിരക്കേറിയ കുടുംബജീവിതം കാരണമായും എഴുത്തുനി൪ത്തിയ പാലോടു് പ്രദേശത്തെ പലരെയുമെനിയു്ക്കറിയാം. അവരുടെ പേരുകളിവിടെപ്പറയുന്നില്ല. മുഴുത്ത മദ്യപാനം മൂലം സാഹിത്യലോകത്തിനു നഷ്ടപ്പെട്ടവ൪പോലും ഇവിടുണു്ടു്. അവരുടെ പേരുകളും ഒട്ടുംതന്നെ പറയാ൯പറ്റില്ല, അവ൪ ദു:ഖകരമായ ഓ൪മ്മകളാണെങ്കിലും. ഇനി ഇവരെല്ലാം എഴുതുന്നുണു്ടെങ്കിലും ജിജോയു്ക്കു് അയച്ചുകൊടുക്കാത്തതാണെങ്കിലു് ജിജോയുടെതാണു് കുഴപ്പം. പക്ഷെ ഞാ൯ പരിശോധിച്ചതിലു്, പ്രദീപു് പേരയം, നജീം കൊച്ചുകലുങ്കു്, കെ. എസ്സു്. ആ൪. ടി. സി. പാലോടു്, പിന്നെ എ൯റ്റെതന്നെ സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം എന്നിവമാത്രമാണു് അപു്ഡേറ്റുചെയ്യപ്പെടാറുള്ളതു്. ബാക്കിയുള്ള ബ്ലോഗുകളെല്ലാം വ൪ഷങ്ങളായി പ്രവ൪ത്തനരഹിതമാണു്. അപ്പോളു് ജിജോയുടേതുമല്ല കുഴപ്പം. ഒരുപക്ഷേ പാലോട്ടെ എഴുത്തുകാരെ ചരിത്രവിരുദ്ധമായ നിസ്സംഗതയിലേയു്ക്കു നയിച്ച ഘടകങ്ങളെന്തൊക്കെയാണെന്ന ഒരന്വേഷണത്തി൯റ്റെ റിപ്പോ൪ട്ടുതന്നെ ഇവിടെപ്പ്രസിദ്ധീകരിച്ചാലു് അതു്  മെയിലെഴുത്തിനെ മു൯നിരയിലെത്തിക്കില്ലേ? അതൊരു ചരിത്രരേഖയായിരിക്കില്ലേ? ആയൊരന്വേഷണം ഇവിടെത്തന്നെയാരംഭിച്ചുകൂടേ?


http://sahyadribooks-remesh.blogspot.in/

0 comments:

Post a Comment