13 June, 2013

കെട്ടവയറിന്റെ മതി ഭ്രമം

1


എം ഷിറാസ് ഖാൻ പാലോട്   

കെട്ടവയറിനു മതിഭ്രമം....
എന്തോ ദഹികാതെ കിടപുണ്ട്...
കൊതിയാണ് എന്ന് ആരോ  പറഞ്ഞു...
ഞാൻ തന്നെയാണ് വലിയ കൊതിയൻ
ഒന്നുകിൽ ഒരു ബോംബു..
അല്ലെങ്കിൽ ഒരു വെടിയുണ്ട...
ഏതായാലും  ദഹികുന്നില്ല...
വീരത വയറിന്റെ നിസഹായത....
പിന്നെയാണ് ഞാൻ മനസിലാകിയത്...
വലിയ ഒരു കല്കരിപാടം....
കുറച്ചതികം  സ്പെക്ട്രം...
പിന്നെ കുറെ ഹെലികോപ്ടറുകൾ...
ഇനിയും കുറെ വിഴുങ്ങിയിട്ടുണ്ട്...
ദഹികുമോ?
കെട്ടവയറിന്റെ  മതിഭ്രമം.......

1 comments:

  • June 18, 2013 at 3:48 AM

    ഒരു ഇട്ടാവട്ടത്തില്‍ ഒതുങ്ങിക്കൂടിയിരുന്ന മനുഷ്യനെ, ദുരാസക്തി ഇങ്ങനെയൊക്കെയാക്കി.... ദഹിക്കാത്ത കാര്യങ്ങള്‍ കണ്ടും കേട്ടും പാവപ്പെട്ടവനും തുടങ്ങി ദഹനക്കേട്

Post a Comment