എടപ്പാള്‍: അവസാനം ചൈനീസ് കൊന്നപ്പൂവും. വിഷു അടുത്തെത്തിയതോടെയാണ് വിപണിയില്‍ ചൈനയില്‍നിന്നെത്തിയ കൊന്നപ്പൂവിന്റെ തരംഗം തുടങ്ങിയത്.
എടപ്പാളിലെ വിഷുവിപണിയില്‍ വന്‍തോതിലാണ് ഇത്തവണ റെഡിമെയ്ഡ് കൊന്നപ്പൂക്കള്‍ എത്തിയിട്ടുള്ളത്. വിദേശ നിര്‍മിത സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും സ്റ്റേഷനറി കടകളിലും മഞ്ഞപ്പൂക്കളും കൊന്നയുടെ ഇലകളുമടങ്ങിയ മനോഹരമായ കുലകള്‍ തൂങ്ങിക്കിടക്കുമ്പോള്‍ യഥാര്‍ത്തില്‍ മരത്തില്‍നിന്ന് പൊട്ടിച്ച് തൂക്കിയതാണെന്നേ തോന്നൂ.
ഒരു കുലയ്ക്ക് 60 രൂപയാണ് വില. തിരൂരിലെയും എറണാകുളത്തെയും ഗള്‍ഫ് മാര്‍ക്കറ്റുകളില്‍നിന്നുമെത്തുന്ന ഇവയ്ക്ക് സാമാന്യം നല്ല ചെലവുമുണ്ടെന്ന് എടപ്പാളിലെ ടി.കെ സ്റ്റോര്‍ ഉടമ കുഞ്ഞന്‍ പറഞ്ഞു.
ഇനി കണി വെയ്ക്കുവാനുള്ള മാങ്ങയും വെള്ളരിയുമൊക്കെ റെഡിമെയ്ഡ് ആകുന്ന കാലം ദൂരെയല്ല.
0 comments:
Post a Comment