21 January, 2012

ഇന്‍റര്‍നെറ്റ് വേണ്ടാത്ത രജനി സൈറ്റ്!

0



ചെന്നൈ: ഇന്‍റര്‍നെറ്റ് ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റോ? അവിശ്വസനീയമെന്ന് തീര്‍ത്തുപറയും മുന്‍പ് ഇത്രകൂടി അറിയുക. അഭ്രപാളിയില്‍ അമാനുഷികതയുടെ പര്യായമായി മാറിയ സ്റ്റൈല്‍മന്നന്‍ രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റാണിത്. അസാധ്യതകളുടെ അവസാനവാക്കെന്ന നിലയില്‍ ഇന്ത്യന്‍ ചലച്ചിത്രലോകം നെഞ്ചേറ്റിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സൈബര്‍ലോകമേകുന്ന അത്യപൂര്‍വമായ സ്‌നേഹോപഹാരം.

ലോകമെങ്ങുമുള്ള രജനി ആരാധകര്‍ക്കായി സമര്‍പ്പിച്ച www.allaboutrajini.com എന്ന വെബ്‌സൈറ്റിനെ നിര്‍മാണ സംരംഭകരായ ദേശിമാര്‍ട്ടിനി ഡോട്ട് കോം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ഇന്‍റര്‍നെറ്റിന്റെ സഹായമില്ലാതെ സാക്ഷാല്‍ 'രജനിശക്തി'കൊണ്ട് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ്. അതെ www.allaboutrajni.com ലേക്ക് ലോഗ്ഓണ്‍ ചെയ്ത് നോക്കൂ, ആദ്യം വരുന്ന നിര്‍ദേശം ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഓഫാക്കൂ എന്നായിരിക്കും. ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്ന ഉടനെ തനി രജനിസ്റ്റൈലില്‍ 'എയ് മച്ചാ, വണക്ക'മെന്ന സ്വാഗതവാക്യത്തോടെ വൈബ്‌സൈറ്റിന്റെ ഹോം പേജ് മുന്നില്‍ തെളിയും. സൂപ്പര്‍താരത്തിന്റെ ജീവിതരേഖ അടങ്ങുന്ന ദ മാന്‍, ചലച്ചിത്ര ചരിത്രം പറയുന്ന ദ സ്റ്റാര്‍, അവിശ്വസനീയതയുടെ മേമ്പൊടിചേര്‍ത്ത് പ്രചാരംനേടിയ രജനി തമാശകളുടെ ശേഖരമായ ദ ലജന്‍ഡ് എന്നിങ്ങനെയാണ് സൈറ്റിന്റെ സംവിധാനം.

''ചലച്ചിത്ര ജീവിതത്തിലുടനീളം അമാനുഷികതയുടെ പരിവേഷം ചൂഴ്ന്നു നില്‍ക്കുന്ന രജനീകാന്തിനെക്കുറിച്ചുള്ള വെബ്‌സൈറ്റ് ഇങ്ങനെ അസാധാരണമാകാതിരുന്നലല്ലേ അത്ഭുതപ്പടേണ്ടത്''? ദേശിമാര്‍ട്ടിനി ഡോട്ട് കോമിനുവേണ്ടി 'ഓള്‍ ഏബൗട്ട് രജനി'യുടെ രൂപകല്പന നിര്‍വഹിച്ച 'വെബ്ചട്‌നി'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഗുര്‍ബക്ഷ് സിങ്ങിന്‍േറതാണ് ചോദ്യം. ഉത്തരമെന്തായാലും ശരി, ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിന് സന്ദര്‍ശകര്‍ കൗതുകത്തോടെ പരതിക്കഴിഞ്ഞ 'ഓള്‍ ഏബൗട്ട് രജനി' സൈബര്‍ലോകത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ രജനി ഹിറ്റാകുമെന്ന് തീര്‍ച്ച. ഒപ്പം ഇന്‍റര്‍നെറ്റിന്റെ തുണയില്ലാത്ത വെബ്‌സൈറ്റിനു പിന്നിലുള്ള 'ഗുട്ടന്‍സ്' എന്തെന്നറിയാനുള്ള ചൂടുപിടിച്ച അന്വേഷണവും മുറുകുന്നുണ്ട്. സൈറ്റിലേക്ക് ലോഗ്ഓണ്‍ ചെയ്ത് പ്രവേശിച്ച ശേഷം ഇന്‍ര്‍നെറ്റ് ബന്ധം വിച്ഛേദിക്കും മുന്‍പേ സൈറ്റ് പൂര്‍ണമായും കംപ്യുട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുവെന്നതാണ് 'ഓള്‍ ഏബൗട്ട് രജനി'യുടെ വിസ്മയരഹസ്യമെന്ന് അനുരാഗ് ഭടേജ വിശദീകരിക്കുന്നു. അതിവേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ് ഉള്ളടക്കമാണ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പിന്നീട് സന്ദര്‍ശകനുമുന്നില്‍ തുറന്നുവരുന്നത്. 

0 comments:

Post a Comment