തിരുവനന്തപുരം: കുടമുല്ലപ്പൂവിനോടു മല്‍സരിച്ച് സ്വര്‍ണം തോറ്റു. സ്വര്‍ണ വില ഇരുന്നൂറോളം രൂപ കുറഞ്ഞപ്പോള്‍ കുടമുല്ലപ്പൂവിന്റെ വില രണ്ടായിരം കവിഞ്ഞു. വിവാഹ സീസണ്‍ അടുത്തപ്പോള്‍ പൂവിന്റെ വില ക്രമാതീതമായി കൂടുന്നതു രക്ഷിതാക്കളുടെ ബിപി കൂട്ടുകയാണ്.
ചാലയിലേക്ക് പൂവുകള്‍ എത്തുന്നതു പ്രധാനമായും തോവാള മാര്‍ക്കറ്റില്‍ നിന്നാണ്. അവിടത്തെ വിലയ്ക്കനുസരിച്ചാണു ചാലയിലെ പൂ വിപണി സജീവമാകുന്നത്. തോവാളയില്‍ ജനുവരി 18ന് കുടമുല്ലപ്പൂവിനു രണ്ടായിരം രൂപ വരെയെത്തി. അതില്‍നിന്ന് അല്‍പ്പം വ്യത്യാസത്തിലാണു ചാലയില്‍ വിപണനം നടത്തിയതെന്നു വ്യാപാരികള്‍ പറഞ്ഞു.
പിച്ചിപ്പൂവിന് അഞ്ഞൂറും, ടൂബ്റോസിന് 350 രൂപയും വരെയായി. പക്ഷേ പിച്ചിപ്പൂ ചാലയില്‍ കിലോയ്ക്ക് 1100 രൂപയ്ക്കാണ് ജനുവരി 18ന് വിറ്റതെന്നു വ്യപാരികള്‍ പറഞ്ഞു. വിവാഹ സീസണ്‍ അടുത്തതാണു പൂവിനു വില കൂടാന്‍ ഒരു കാരണമത്രെ. ശക്തമായ മഞ്ഞു വീഴ്ച കാരണം പൂവിന്റെ ഉല്‍പാദനം കുറഞ്ഞതാണു വില കൂടാന്‍ കാരണമെന്നു തോവാളയിലെ വ്യാപാരികള്‍ പറഞ്ഞു.
0 comments:
Post a Comment