രാമപ്പഴം
സീതപ്പഴം പോലുള്ളകായ്കളുണ്ടാകുന്നവൃക്ഷം. മധ്യഅമേരിക്ക, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ ഉത്ഭവിച്ച ഒരു ഫലവൃക്ഷമാണിത്. കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നു. 8-10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ചെറുമരമാണിത്. കായ്കള്‍ക്ക് 15 സെ.മീറ്ററോളം വലുപ്പമുണ്ടാവും. വിളയുമ്പോള്‍ ഇവയ്ക്കു മഞ്ഞകലര്‍ന്ന ചുവപ്പു നിറമായിരിക്കും. കായുടെ തടിച്ച തണ്ട് കായ്ക്കുള്ളിലേക്കു നീണ്ടുണ്ടാകുന്ന കാമ്പിന്റെ ചുറ്റുമായി ധാരാളം ചെറുപഴങ്ങള്‍ കാണാം. ഒാരോന്നിലും കറുപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള ഒാരോ വിത്തുണ്ടായിരിക്കും. വിത്തുകളെ പൊതിഞ്ഞും കട്ടി കുറഞ്ഞപുറന്തൊലിക്കകത്തുമായി കാണുന്ന വെണ്ണ നിറത്തിലുള്ള, തരുതരുപ്പുള്ള മാംസളഭാഗത്തിനു നേരിയ പുളിപ്പു കലര്‍ന്ന മധുരമാണ്.
ഭക്ഷ്യയോഗ്യമായ കായ്കള്‍ക്കുവേണ്ടിയാണ് ഇൌ മരം നട്ടുവളര്‍ത്തുന്നത്. പഴുത്ത കായ്കള്‍ക്കുള്ളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, ഭക്ഷ്യനാരുകള്‍, വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി, ഇരുമ്പ്, കാല്‍സ്യം എന്നിവയുണ്ട്. ചെറിയ പുളിപ്പു കലര്‍ന്ന മധുരമുള്ള ഇത് നേരിട്ടോ പാനീയമാക്കിയോ കഴിക്കാം.
സീതപ്പഴം
ശാസ്ത്രനാമം: അനോനാ സ്ക്വാമോസ
കേരളത്തിലെ നാട്ടിന്‍ പുറങ്ങളിലും പട്ടണങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഒരു ചെറുമരം. (ഇംഗീഷ് പേര് കസ്റ്റാഡ് ആപ്പിള്‍) 16-ാം നൂറ്റാണ്ടില്‍ പോര്‍ചുഗീസുകാരാണ് ആത്തമരം എന്നു പേരുകൂടിയുള്ള ഇൌ മരം ഇന്ത്യയില്‍ എത്തിച്ചത്. ഇവ ഉഷ്ണമേഖലയിലാണു സമൃദ്ധമായി വളരുന്നത്.
മാങ്ങയോളം വലുപ്പമുള്ള ഫലം പച്ച നിറത്തിലാണു കാണപ്പെടുന്നത്. പഴുക്കുമ്പോള്‍ നിറവ്യത്യാസമുണ്ടാകും.അനേകം മുന്തിരിപ്പഴങ്ങള്‍ ഞെക്കിഞെരുക്കി ചേര്‍ത്ത പോലെയാണ് ഇതിന്റെ ബാഹ്യരൂപം. കാമ്പില്‍ ഇരുമ്പ്, മാംസ്യം, കൊഴുപ്പ്, കാല്‍സ്യം, റൈബോഫ്ലേവിന്‍, തയാമിന്‍, വൈറ്റമിനുകള്‍, ജലം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതി
നു നേര്‍ത്ത ചുവപ്പു കലര്‍ന്ന മഞ്ഞ നിറമാണ്. വിത്തിനു കറുപ്പു കലര്‍ന്ന തവിട്ടു നിറം. ഫലവും ഇലയുമാണ് ഒൌഷധയോഗ്യമായ ഭാഗങ്ങള്‍. ഹൃദ്രോഗികളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സീതപ്പഴം ഉപയോഗിക്കുന്നുണ്ട്. കൂടാതെ പനി, ആസ്മ എന്നിവയ്ക്കും ഇത് ഉത്തമമാണ്
0 comments:
Post a Comment