02 October, 2012

നേന്ത്രക്കലവറ കിലോയ്ക്ക് 25 രൂപ

0

മാതൃഭൂമി

ഏത്തക്കായ വില കുതിച്ചുയരുന്നത് കണ്ട് വിഷമിക്കേണ്ട. ഉപഭോക്താക്കള്‍ക്ക് സഹായഹസ്തവുമായി ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന നേന്ത്രക്കലവറ തലസ്ഥാനത്തെ നിരത്തുകളിലിറങ്ങി.

ഇടുക്കി, വയനാട് ജില്ലകളില്‍ നേന്ത്രവാഴ കൃഷിയിലുണ്ടായ അമിതോല്പാദനം കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് ന്യായവില നല്‍കി ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച ഏത്തവാഴയ്ക്കയാണ് തിരുവനന്തപുരത്ത് വിതരണം ചെയ്യുന്നത്. വയനാട് ജില്ലയിലെ മീനങ്ങാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഇടുക്കി ജില്ലയിലെ രാജക്കാട്, തോപ്രാംകുടി, കാമാക്ഷി എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി നേന്ത്രന്‍ കൃഷി ചെയ്തിട്ടുള്ളത്. ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് ഇടനിലക്കാരുടെ ചൂഷണം പൂര്‍ണമായി ഒഴിവാക്കിയാണ് വിതരണം. ഇതിന്റെ ഭാഗമായിട്ടാണ് 'നേന്ത്ര കലവറ' എന്ന പേരില്‍ നാല് സഞ്ചരിക്കുന്ന വില്പനശാലകള്‍ തിങ്കളാഴ്ച മുതല്‍ യാത്ര തുടങ്ങിയത്.

തിരക്കേറിയ സ്ഥലങ്ങളിലും ഓഫീസുകളുടെ പരിസരത്തുമാണ് ഇപ്പോള്‍ ഈ നേന്ത്രക്കലവറ എത്തുന്നത്. പൊതുവിപണിയില്‍ 36 മുതല്‍ 42 രൂപ വരെ വിലയുള്ളപ്പോഴാണ് കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് ഏത്തക്കായ വില്‍ക്കുന്നത്. വില ഇനിയും കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ മനോജ് കുറുപ്പ് പറഞ്ഞു.

0 comments:

Post a Comment