• fw: put ranks down for any website

    negative seo that works http://www.liftmyrank.co/negative-seo-services/index.html
  • Understanding Water Softeners for Well Water

    Having well water comes with its own set of unique challenges, one of which is hard water. Hard water contains high levels of dissolved minerals like calcium and magnesium, which can cause a variety of problems in your home, from mineral buildup in pipes and appliances to dry skin and hair. Water...
  • fw: put ranks down for any website

    negative seo that works http://www.liftmyrank.co/negative-seo-services/index.html
  • Understanding Water Softeners for Well Water

    Having well water comes with its own set of unique challenges, one of which is hard water. Hard water contains high levels of dissolved minerals like calcium and magnesium, which can cause a variety of problems in your home, from mineral buildup in pipes and appliances to dry skin and hair. Water...
Previous Next

15 March, 2012

ആനക്കൊമ്പ് മോഷണം: അന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച് ..

0

പാലോട്: പാലോട് റേഞ്ച് ഓഫീസില്‍നിന്നും ആനക്കൊമ്പ് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കേസന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധര്‍, സയന്റിഫിക് അനലൈസ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. ഓഫീസിന്റെ സ്റ്റോര്‍മുറിയില്‍ സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകളില്‍ ഒരെണ്ണമാണ് മോഷണം പോയത്. മൂന്നു ലക്ഷമാണ് മതിപ്പുവില.

ജനല്‍കമ്പി വളച്ചാണ് ആനക്കൊമ്പ് കടത്തിയതെന്ന് വനംവകുപ്പ് ജീവനക്കാര്‍ പോലീസിന് നല്‍കിയ മൊഴി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വളച്ചെടുത്ത കമ്പിയ്ക്കകത്തുകൂടി ഒരാള്‍ക്ക് അകത്തു കയറാന്‍ ആവില്ല. നാലു കൊമ്പില്‍ ഒരെണ്ണം മാത്രം മോഷണം പോയതിലും ദുരൂഹതയേറുന്നു.

ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍, ഡ്രൈവര്‍, കരാര്‍പണിക്കെത്തിയ തൊഴിലാളികള്‍ എന്നിവരെ ബുധനാഴ്ച ചോദ്യംചെയ്തു. പാലോട് സി.ഐ. പ്രദീപ്കുമാറിനാണ് കേസന്വേഷണ ചുമതല.

ആറ്റിങ്ങല്‍ വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ കൃഷ്ണന്‍പോറ്റിയുടെ ആന ചരിഞ്ഞപ്പോള്‍ വനംവകുപ്പ് നിയമപരമായി ഏറ്റെടുത്ത കൊമ്പുകളില്‍ ഒന്നാണ് തിങ്കളാഴ്ച ഇവിടെനിന്നും കടത്തിക്കൊണ്ടുപോയത്.

സ്റ്റോറില്‍ സൂക്ഷിച്ചിട്ടുള്ള നാല് കൊമ്പുകള്‍ക്കിടയില്‍നിന്നാണ് ഒരെണ്ണം മാത്രം മോഷണം പോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്ത ദിവസം കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിനൊപ്പം ശാസ്ത്രീയ തെളിവുള്‍കൂടി പരിശോധിക്കുമെന്ന് പാലോട് സി.ഐ. പ്രദീപ്കുമാര്‍ പറഞ്ഞു.

13 March, 2012

പ്രവാസി മലയാളിയും കേരളത്തിലെ അന്യഭാഷക്കാരും

1

മുഹമ്മദ്‌ സാദിര്‍ഷ പാലോട് 

ചെറു പ്രായത്തില്‍ കരഞ്ഞു ബഹളം വെക്കുന്ന സമയത്ത് .ദെ അണ്ണാച്ചി വരുന്നു പിടിച്ചു കൊണ്ട് പോകും എന്ന് കേട്ട് വളര്നത് കൊണ്ട് .തമിഴ്നാട്ടില്‍ നിന്ന് വരുന്നവരെ .തട്ടിപ്പുകാരന്‍ ആയിട്ടോ ,പിടിച്ചു പരിക്കാരന്‍ ആയിട്ടോ കുഞ്ഞു മനസ്സില്‍ പ്രതിഷ്ട്ടിച്ചിരുന്നു .സമൂഹത്തില്‍ കുറഞ്ഞ വേതനത്തിന് പണി എടുത്തു കഴിയുന്ന അന്യ ഭാഷ തൊഴിലാളികള്‍ അനുദിനം വര്‍ദിച്ചു വരുന്നു .നാട്ടിലൊരു പ്രശ്നമുണ്ടായാല്‍ സദാചാര പോലിസ് ചമയുന്നവര്‍ സത്യമെന്ത് എന്ന് ചോദിക്കപോലും ചെയ്യാതെ അന്യ നാട്ടുകരനാനെങ്കില്‍ ക്രൂരമായി മര്‍ദിക്കുന്ന സ്ഥിതി വിശേഷവും നമ്മുടെ നാട്ടില്‍ പരക്കെ കാണുന്നു .റോഡരികില്‍ തല ചായ്കുന്ന നാടോടിയുടെ മാനം പോലും അത് കൊച്ചു കുട്ടി ആകട്ടെ സ്ത്രീ ആകട്ടെ പിച്ചി ചീന്തി എറിയപെടുന്നു.കുളികാത്തവര്‍ എന്നും മറ്റും പറഞ്ഞു അകറ്റി നിര്‍ത്തുന്ന പകല്‍ മാന്യന്മാര്‍ ഈ സ്ത്രീകളെ കാമാവെരിയോടെ ആക്രമികുന്നതും നിത്യ വാര്‍ത്തയാകുന്നു . കേരളത്തിലെ അഴുക് ചാലുകളും മലയാളി ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ വരെ യാതൊരു മടിയും കൂടാതെ ചെയ്യുന്ന തമിഴ് സഹോദരങ്ങളും .നാട്ടില്‍ കാറും കാശുമായി ചെത്തി നടക്കുന്ന സാധാരണ പ്രവാസിയുടെ ജീവിതവും .കൂട്ടി വായികാവുന്നതാണ് .വിദേശത്ത് പണി എടുക്കുന്ന മിക്ക മലയാളികളും  തന്റെ മുകളില്‍ നില്‍കുന്ന വരെ മനസിലെങ്കിലും ചില സമയത്ത് ചീത്ത പറയാറുണ്ട്‌ .അത്ര മോശമായ സമീപനങ്ങള്‍ ആണ് ചിലപ്പോള്‍ നേരിടേണ്ടി വരുന്നത് .നാട്ടില്‍ മുതലാളിമാരുടെ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന അന്യഭാഷാ തൊഴിലാളികളുടെ വേദന ഒരു പക്ഷെ പ്രവാസി സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയും .തൊഴിലാളികളോടുള്ള അവരുടെ പെരുമാറ്റം മുതല്‍ സാമ്പത്തിക സദാചാര കുടുമ്പ വിഷയങ്ങള്‍ വരെ പ്രാവാസിക് തിരിച്ചറിയാന്‍ കഴിയും .അതുകൊണ്ട് തന്നെ നാട്ടില്‍ നിന്ന് വിമാനം കയറി വരുന്ന മലയാളികള്‍ക്ക് അന്യ ഭാഷ തൊഴിലാളികളെ വിമര്‍ശിക്കാന്‍ കഴിയില്ല കാരണം നാട്ടില്‍ ഈ വിഭാഗം അനുഭവിക്കുന്ന വേദനയും ഒട്ടപെടുതലും സാധാരണ പ്രവാസി സമൂഹവും ഇവിടെ നേരിടേണ്ടി വരുന്നു   ആദിതെയത്വതിനു പേരുകേട്ട നമ്മുടെ നാട്ടില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ശുഭാചിന്തയല്ല പ്രവാസികള്‍ക്ക് സമ്മാനികുന്നത്

01 March, 2012

തേനീച്ചകള്‍ ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നു

0

Photo : Anwar shan പാലോട്. മടത്തറ റോഡില്‍ ഒഴുകുപാറ ജംക്ഷനിലെ മരത്തില്‍ കൂടൊരുക്കിയ തേനീച്ചകള്‍ ശല്യക്കാരായി ഗ്രാമത്തിന്റെ ഉറക്കം കെടു...

ആത്മവിശ്വാസം കൈവെടിയാത്തവന്‍ അഥവാ "അംഗഹീനത ഒരിക്കലും ഒരു ബാധ്യത അല്ലന്നു തെളിയിച്ചയാള്‍

0


ഇരിപ്പിടം  കഥാ മത്സരത്തിലേക്ക് അയച്ച എന്റ കഥ.  എ. പി. കൊച്ചുബാബു                                                                                 

അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു... ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ....

നീണ്ട പതിറ്റാണ്ടുകളിലെ രാജ്യ സേവനം, അഥവാ കാവല്‍ ഭടനെന്ന മറു ലേബലില്‍ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പണിയെടുത്ത ആള്‍.   കൊടും ചൂടിലും തണുപ്പിലും രാജ്യത്തിനായി സേവനം ചെയ്യുമ്പോള്‍ എന്തോരാവേശമായിരുന്നു, ഇന്നതെല്ലാം എവിടെക്കോ ചോര്‍ന്നൊലിച്ചു പോയതുപോലൊരു തോന്നല്‍.
എങ്കിലും നല്ലവരായ നാട്ടുകാരുടെ മുന്‍പില്‍ താനിന്നും ഒരു വീര സേനാനി തന്നെ ആണല്ലോ എന്നോര്‍ത്തപ്പോള്‍  അദ്ദേഹത്തിന്റെ   അഭിമാനം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ സ്നേഹ സമ്പന്നരായ നാട്ടുകാര്‍ തന്ന സ്വീകരണം ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അസുലഭ നിമിഷ  ങ്ങള്‍ ആയിരുന്നു അദ്ദേഹമതു  മധുരിക്കും ഓര്‍മ്മകളായി കാത്തു സൂക്ഷിച്ചു.

യുദ്ധഭൂമിയില്‍ ശത്രുക്കളുടെ വെടിയേറ്റ്‌ വീണപ്പോഴും സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ നിന്നും  രക്ഷപെട്ട  കാര്യം ഒരിക്കല്‍ക്കൂടി മനസ്സിലൂടെ കടന്നുപോയി.

ഒരു കാല്‍  നഷ്ടമായെങ്കിലും ജീവിതം ബാക്കിയായി കിട്ടിയതില്‍ കുടുംബത്തോടും നാട്ടുകാരോടുമൊപ്പം  അദ്ദേഹം  സന്തോഷിച്ചു.

"disability is not a liability"  "അംഗഹീനത ഒരിക്കലും ഒരു ബാധ്യത അല്ല"എന്ന ചൊല്ല് സ്വജീവിതത്തില്‍ അന്വര്‍ഥമാക്കി ചരിത്രത്താളുകളില്‍ ഇടം നേടിയ നിരവധി മഹാരഥര്‍ക്കൊപ്പം  ഇടം പിടിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 

ഭാര്യയും മകളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബം.

സര്‍ക്കാര്‍ ഔദാര്യത്തില്‍ കിട്ടിയ തുക കൊണ്ടാണദ്ദേഹം  ആ പലചരക്ക് കട തുടങ്ങിയത്.

ആദ്യ നാളുകളില്‍ നല്ല വിറ്റ് വരുമാനം ലഭിച്ചു. 

അഞ്ചംഗ  കുടുബത്തിന്  ഒരുവിധം കഴിഞ്ഞു പോകാനുള്ള വരുമാനം അതില്‍ നിന്നും കിട്ടിയിരുന്നു. 

ഒരു പക്ഷെ അതൊരു സമര സേനാനിയോടുള്ള നാട്ടുകാരുടെ ആദരവായിരുന്നിരിക്കാം.

പക്ഷെ   നാളുകള്‍ കടന്നു പോയി ലോകമെങ്ങുമുള്ള പുരോഗതിയുടെ ഭാഗമായി അദ്ദേഹത്തിന്റെ നാടിന്റെ ചന്തവും  കോലവും അടിക്കടി മാറിക്കൊണ്ടിരുന്നു.

വെറും ഓണം കേറാമൂലയായി കിടന്നിരുന്ന  അദ്ദേഹത്തിന്റെ  നാടിന്റെയും മുഖച്ഛായ മാറി. 

എവിടെയും ഒരു പട്ടണ പ്രതീതി പ്രകടമായിക്കൊണ്ടിരുന്നു.

ജോലി തേടി വിദേശങ്ങളില്‍ ചേക്കേറിയവരില്‍  നിന്നുള്ള വരുമാനം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അതില്‍ ഒട്ടും അതിശയോക്തി വേണ്ട, കാരണം അവരുടെ വിയര്‍പ്പിന്റെ വില അനുഭവിക്കേണ്ടവര്‍ നാട്ടില്‍ക്കഴിയുന്ന അവരുടെ ബന്ധു മിത്രങ്ങള്‍ തന്നെ ആണല്ലോ.  

പണം വിദേശങ്ങളില്‍ നിന്നും ഒഴുകിയെത്തി, അതിനൊപ്പം അഥവാ അവര്‍ക്കൊപ്പം അദ്ദേഹത്തിന്റെ നാടും വളര്‍ന്നു.

മുക്കിനു മുക്കിനു സൂപ്പെര്‍ ബസ്സാര്‍കളും ഷോപ്പിംഗ്‌ മാളുകളും തലയുയര്‍ത്തി

വെറുമൊരു ഷോപുട്ടപ്പിനായി മാത്രം അവിടേക്ക് ഗമിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വന്നു.

ചുരുക്കത്തില്‍ ഉപഭോക്താക്കളില്‍   പലരും ചെറിയ ചെറിയ കടകളെ മൊത്തമായി തന്നെ പുറംതള്ളി എന്ന് പറഞ്ഞാല്‍ മതിയല്ലോ

സൂപ്പെര്‍ ബസ്സാര്‍കള്‍ അവരുടെ നിത്യ സന്ദര്‍ശന കേന്ദ്രങ്ങളായി മാറി.

നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് പറഞ്ഞതുപോലെ പലരും ഒരു പൊങ്ങച്ചം കാട്ടാനായി മാത്രം അവിടെക്കോടിത്തുടങ്ങി.

അതുമൂലം സാധാരണ പലചരക്ക് കടകളിലേക്ക് വരുന്നവരുടെ എണ്ണം തുലോം കുറഞ്ഞു

അയാളുടെ വിറ്റുവരവും   പകുതിയായി കുറഞ്ഞു

ഇതിനകം നഷ്ടത്തിലായ പല ചെറുകിട കടകളും അടച്ചു പൂട്ടി. 

വളര്‍ന്നു  വരുന്ന മകളുടെ ഭാവിയെ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ഉള്ളില്‍ ഭീതി വര്‍ദ്ധിച്ചു 

ഈ കണക്കില്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന തുശ്ച്ചമായ തുക കൊണ്ട് രണ്ടറ്റവും കൂട്ടി മുട്ടിക്കാനും മകളെ പഠിപ്പിക്കാനും എങ്ങനെ സാധിക്കും എന്ന ആധിയില്‍ അയാള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് നാളുകള്‍ തള്ളി നീക്കി.

എങ്കിലും അദ്ദേഹം തന്റെ ആത്മ വിശ്വാസം കൈവെടിഞ്ഞില്ല.

രാജ്യം ഇങ്ങനെ പല നിലകളിലും പുരോഗതി പ്രാപിക്കുന്നുണ്ടെങ്കിലും, മൊത്തത്തില്‍ നോക്കിയാല്‍ എവിടെയും ഒരരക്ഷിതാവസ്ഥ നടമാടിക്കൊണ്ടിരുന്നു,

അക്രമവും, കലാപങ്ങളും,കൊലപാതകങ്ങളും, ധര്‍ണയും സമരവും, സമര  സന്നാഹങ്ങളും, ഹര്‍ത്താലുകളും  അതോടനുബന്ധിച്ചുള്ള രാഷ്ട്രീയ അട്ടിമറികളും,  സ്കാമുകളും  മാത്രം പത്രവാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

എവിടെയും ഒരു തരം അരക്ഷിതാവസ്ഥ നടമാടി.

യുവതികള്‍ക്കും,സ്ത്രീകള്‍ക്കും ഭയരഹിതരായി പുറത്തിറങ്ങാന്‍ കഴിയാത്ത ഒരന്തരീക്ഷവും സംജാതമായിക്കൊണ്ടിരുന്നു.

പിടിച്ചുപറിയും ബലാല്‍സംഗവും ഇടതടവില്ലാതെ നടമാടി.

കുറ്റകൃത്യം നിറവേറ്റുന്നവര്‍, നിക്ഷ്പ്രയാസം രക്ഷപെടുകയും ചെയ്യുന്നു.

അവയെ തടയുന്നതിനോ നിയത്രിക്കുന്നതിനോ നിയമപാലകര്‍ പോലും പിന്നോക്കം പോകുന്നു.

അത്തരമൊരു ഭീതിജനകമായ ചുറ്റുപാടില്‍ പെട്ടന്ന്, അദ്ദേഹം തന്റെ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകളേക്കുറിച്ചോര്‍ത്തു, 

സ്കൂള്‍ വിട്ടു  വീട്ടിലെത്തേണ്ട സമയം കഴിഞ്ഞല്ലോ
കുട്ടി ഇതുവരെ എത്തിയില്ലല്ലോ, 

ആരാലും തോല്‍പ്പിക്കാന്‍ കഴിയാത്ത ആത്മവിശ്വാസം കൈമുതലായുള്ള അദ്ദേഹത്തിന്റെ  ഉള്ളൊന്നു പിടഞ്ഞു.

വേഗത്തില്‍ അദ്ദേഹം ഊന്നുവടിയുമേന്തി കോലായ്ക്ക് വെളിയിലേക്ക് വന്ന് നീണ്ടു നിവര്‍ന്നു കിടക്കുന്ന ഊടുപാതയിലേക്ക് ദൃഷ്ടികള്‍ പായിച്ചു
തന്റെ മകളുടെ വരവും പാര്‍ത്തു നിന്നു.

അദ്ദേഹത്തിന്റെ മുഖത്ത് അപ്പോഴും പറിച്ചു മാറ്റാന്‍ പറ്റാത്ത ആത്മ വിശ്വാസം നിറഞ്ഞു നിന്നിരുന്നു.

 ശുഭം 
My link:




http://kochubabuvintekathakal.blogspot.in/