20 February, 2012

മൂലഭദ്രി - ഒരു ഗൂഢഭാഷ

0


മൂലഭദ്രി - ഒരു ഗൂഢ ഭാഷ,

കെസ്സാ ലുവൃപ്പുഅഅര്‍ഉഉം മനല്‍ആഷം.

ഒന്നും പിടി കിട്ടിയില്ല? കുഴപ്പമില്ല! നമുക്ക് നോക്കാം.

മൂലഭദ്രി എന്ന ഗൂഢഭാഷയില്‍ എഴുതിയ ഒരു വാചകമാണ് മുകളില്‍ കൊടുത്തത്. പുരാതന തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും മറ്റും ചാരന്മാരില്‍ നിന്നും മറച്ചു വെക്കേണ്ട കാര്യങ്ങള്‍ ഈ ഭാഷയിലായിരുന്നത്രെ പറയുകയും എഴുതുകയും ചെയ്തിരുന്നത്. മൂലദേവീ ഭാഷയെന്നും ചിലര്‍ ഇതിനെ വിവരിക്കും.

കാര്യം വളരെ നിസ്സാരമാണ്. അക്ഷരങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം മാറ്റി ഉപയോഗിച്ചാല്‍ ഈ ഭാഷയായി. പക്ഷെ പ്രയോഗത്തില്‍ കൊണ്ടു വരാന്‍ നിരന്തര പരിശീലനം കൂടിയേ തീരൂ.



"എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം." എന്നാണ് മുകളില്‍ എഴുതിയത്.

എങ്ങനെ ഈ ഭാഷ എഴുതാം എന്ന് നോക്കാം.


സ്വരങ്ങള്‍ക്ക് പകരം "ക" കാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.


അംഅഃ
കാ കികീ കു കൂകൃ കെ കേകൈ കൊകോ കൗകംകഃ
ഉദാ: അകം = ക‌അം
മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം: 
ഖ - ഗഘ - ങ ച - ട
ഛ -ഠജ - ഝ ഞ - ബ
ഡ - ഢത - പ ദ - ധ
ഥ - ഫബ - ഭ മ - ന
യ - ശര - ഷ ല - സ
വ - ഹ ക്ഷ - ള ഴ - റ
ങ്ക - ഞ്ചണ്ട - ന്ത
മ്പ - ന്നന്റ - റ്റ
ൻ - ൽ ർ - ൾ
ക്ക - അ‌അ
  • സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 - 23 - 4 5 - 6 7 - 89 - 0
നിയമങ്ങൾ ഓർത്തുവെക്കാൻ പ്രയാസം തന്നെ. പക്ഷെ ഈ ശ്ലോകം ഓര്‍ത്ത് വെച്ചാല്‍ മതി.

അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ

ഈ ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക: മലയാള കവിത = നസശാക്ഷ അഹിപ
2012 = 1921

അക്ഷരങ്ങളുടെ പരസ്പര മാറ്റ ക്രമങ്ങളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി സ്വന്തം ഗൂഢ ഭാഷ വികസിപ്പിച്ച് നോക്കുക.

13 February, 2012

സ്വന്തം വീട്ടിലെ അന്യര്‍

0

നസീര്‍ പാങ്ങോട്

ആസിഫ് കവിതകള്‍

0



ആസിഫ്


ഉല്‍സവം.





ഉല്‍സവം.


ഇതാണ് ഉല്‍സവം


ഈ ബലൂണാണ് ഉല്‍സവം








ഉറുമ്പ്





ഉറുമ്പ്

കട്ടുറുമ്പ് വലിയ രാജാവ്

കൊച്ചുറുമ്പ് കൊച്ചു രാജാവ്

06 February, 2012

എഴുത്തിന്‍റെ ലോകത്തെ പുതു നാമ്പുകള്‍ ..

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്
 
സാഹിത്യ ലോകത്തേക്ക് പുതുതായി കടന്നു വരുന്ന പലര്‍ക്കും തങ്ങളുടെ കഴിവുകളെ പൂര്‍ണമായും പുറത്തുകൊണ്ടു വരുന്നതിനു കഴിയാറില്ല.പുതിയ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതിനും അവരുടെ സൃഷ്ട്ടികള്‍ പ്രസ്ദീകരികുന്നതിനും മാധ്യമങ്ങള്‍ ശ്രദിക്കാറില്ല എന്നതാണ് വാസ്തവം.ചില എഴുത്തുകാര്‍ തങ്ങള്‍ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാറില്ല എന്ന് ആവലാതിപെടാറുണ്ട്‌.ഒരു സാഹിത്യകാരന്‍ ആകാന്‍ കഴിവ് മാത്രം പോര അവരെ സമൂഹത്തിനു പരിജയപെടുതാന്‍ ഒരു മാധ്യമവും ആവശ്യമാണ്‌ .ബ്ലോഗ്‌ എഴുത്തുകാരുടെ ഈ പാലോട് കൂട്ടായ്മ അത്തരം ഒരു ആശയമാണു മുന്നോട്ടു വെക്കുന്നത് .പ്രശസ്ത എഴുത്തുകാരന്‍ ആയ ടി .പത്മനാഭന്‍ പുതിയ എഴുത്തുകാരെ കുറിച്ച് പറയുന്നത് എങ്ങനെയാണ് "വിത്ത് ശക്തമാണെങ്കില്‍ അത് മുളച്ചു വളര്‍ന്നു ശക്തമായ ഒരു വടവൃക്ഷമായി തീരും പ്രതികൂല കാലാവസ്ഥകളെ അത് അതി ജീവികുക തന്നെ ചെയ്യും.എന്നാല്‍ വിത്ത് വേണ്ടത്ര മൂപ്പുള്ളതല്ലെങ്കില്‍ എത്ര വലം ഉപയോഗിച്ചിട്ടും കാര്യമില്ല". പ്രൊഫസര്‍ മധുസൂദനന്‍ നായരുടെ അഭിപ്രായത്തില്‍.പുതിയ എഴുതുകാരെകുറിച്ചു പറയുന്നത്."വഴിയില്‍ കിടന്ന തേങ്ങയെടുത്ത് ഗണപതിക് അടിച്ചു പുണ്യം നേടുന്നത് പോലെ ആണ് ആരോകെയോ എഴുതി വെച്ചത് പകര്‍ത്തി എഴുതുന്നു .യുവ സാഹിത്യകാരന്മാര്‍ ആരും സ്വന്തമായി ഒന്നും എഴുതുനില്ല എന്നാണ്" .ധാരാളം വായികുന്നവ്ര്‍ക്ക് സ്വന്തമായ അഭിപ്രായവും ശൈലിയും കണ്ടെത്താന്‍ കഴിയും.നമ്മുടെ ഭാവനകളും സങ്കല്പങ്ങളും എന്ത് തന്നെ ആയാലും തുറന്നു എഴുതാനുള്ള വേദിയാണ് ഇത് അതിനെ എല്ലാ എഴുത്തുകാരും പരമാവതി പ്രയോജന പെടുത്തണമെന്ന് അഭ്യര്തികുന്നു .