08 June, 2012

മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക...

0

ഈ സംഭവം നടന്നത് TAM എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ ആണ്. അമ്പതു വയസിനടുത്തു പ്രായമുള്ള ഒരു സ്ത്രീ തന്റെ സീറ്റിന്റെ അരികില്‍ എത്തിയപ്പോള്‍ തന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ പോകുന്നത് ഒരു കറുത്ത വര്‍ഗക്കാരന്‍ ആണെന്ന് മനസിലായി. ക്രുദ്ധയായ അവര്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു.

എന്താണ് പ്രശ്നം മാഡം ? എയര്‍ഹോസ്റ്റസ് ചോദിച്ചു

നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലേ ? എനിക്ക് ഒരു കറുത്ത വര്‍ഗക്കാരന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എനിക്ക് അയാളുടെ അടുത്തിരിക്കാന്‍ പറ്റില്ല, നിങ്ങള്‍ എനിക്ക് വേറെ സീറ്റ് തരണം.

മാഡം ദയവായി സംയമനം പാലിക്കൂ - എയര്‍ഹോസ്റ്റസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സീറ്റുകളില്‍ ഒന്ന് പോലും ഒഴിവില്ല. ഞാന്‍ ഏതായാലും ഒന്ന് നോക്കിയിട്ട് വരാം.

ഇത്രയും പറഞ്ഞു സീറ്റ് നോക്കാന്‍ പോയ എയര്‍ ഹോസ്റ്റസ് സ്വല്പസമയം കഴിഞ്ഞു മടങ്ങി വന്നു.

"മാഡം, ഞാന്‍ പറഞ്ഞത് പോലെ ഈ ക്ലാസില്‍ (ഇക്കോണമി ക്ലാസ്)ഒഴിവുള്ള സീറ്റുകള്‍ ഇല്ല, എങ്കിലും ഞാന്‍ ക്യാപ്റ്റനോട് സംസാരിച്ചു. അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ ഒഴിവില്ല, എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ ഒഴിവുള്ള സീറ്റുകള്‍ ഉണ്ട്. ഒരു യാത്രക്കാരനെ ഒരിക്കലും ഇക്കോണമി ക്ലാസില്‍ നിന്നും ഫസ്റ്റ് ക്ലാസിലേക്ക് മാറ്റാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല, എങ്കിലും ഈ സാഹചര്യത്തില്‍ ഒരു അസന്തുഷ്ടയായ യാത്രക്കാരിയുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ഇദ്ദേഹത്തെ ഞങ്ങള്‍ നിര്‍ബന്ധികുന്നില്ല "

കറുത്ത വര്‍ഗക്കാരനായ യാത്രക്കാരന് നേരെ തിരിഞ്ഞു എയര്‍ഹോസ്റ്റസ് പറഞ്ഞു

അതായത്,

"സര്‍ , താങ്കളുടെ ഹാന്‍ഡ്ബാഗ് എടുത്തു ഫസ്റ്റ് ക്ലാസിലേക്ക് വന്നാലും, അവിടെ ഞങ്ങള്‍ താങ്കള്‍ക്കുള്ള സീറ്റ് തയ്യാറാക്കിയിട്ടുണ്ട്.‌ "

ഈ സംഭവം അത്രയും കണ്ടു കൊണ്ടിരുന്ന മറ്റു യാത്രക്കാര്‍ ഇത് കണ്ടു കയ്യടിച്ചു, ചിലര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
-------------------------------------------------------------------------------------


"ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും രൂപ ഭംഗിയും സമ്പന്നതയും ഒന്നുമല്ല കാര്യം; മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക..."

03 June, 2012

'മാലാഖമാരുടെ വാദ്യം'

0



രേഷ്മ രാജു (കൃഷി ഓഫീസര്‍, പള്ളിക്കര കൃഷിഭവന്‍)





ഉദ്യാനപ്രേമികളുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പൂന്തോട്ടത്തില്‍ വളര്‍ത്താന്‍ ഇതാ ഒരു സുന്ദരി. 'ഏഞ്ചല്‍സ് ട്രമ്പറ്റ്' എന്നാണിവളുടെ പേര്. വഴുതനയും മുളകുമൊക്കെയുള്ള സൊളാനേസിയേ കുടുംബത്തിലെ ഒരംഗമാണിവള്‍. വലിപ്പമുള്ള മനോഹരമായ പൂക്കള്‍ ചെടി നിറയെ തൂങ്ങിനില്ക്കുന്നത് ഹൃദ്യമായ കാഴ്ചയാണ്. മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച്, ചുവപ്പ് തുടങ്ങി പല നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങളുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കള്‍. അടുക്കുള്ളതും ഇല്ലാത്തതുമായ ഇതളുകളുള്ള ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പൂക്കള്‍ക്ക് 14 മുതല്‍ 50 സെ.മീ. വരെ നീളം കാണും. ഔഷധസസ്യമായ 'ഉമ്മ'ത്തിന്റെ പൂക്കളോട് സാദൃശ്യമുള്ളവയാണ് പൂക്കള്‍. പക്ഷേ, ഉമ്മത്തിന്റെതില്‍നിന്നും വ്യത്യസ്തമായി താഴേക്ക് തൂങ്ങിക്കിടക്കുന്നവയാണെന്നുമാത്രം.

വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണ് ഈ ചെടിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. നല്ല സൂര്യപ്രകാശമുള്ളയിടങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ ചെടി ഭാഗികമായ തണലും സഹിക്കും. തണ്ടുമുറിച്ച് നട്ടാണ് ചെടി നടേണ്ടത്. ഇതിനായി 10-20 സെ.മീ. നീളമുള്ള തലപ്പുകള്‍ വെട്ടിയെടുത്ത് നടണം. മണ്ണും മണലും കമ്പോസ്റ്റ് ചാണകവും 1: 2: 1 എന്ന അനുപാതത്തില്‍ എടുത്ത് നടീല്‍മിശ്രിതം തയ്യാറാക്കാം. അമ്ലത്വമുള്ള മണ്ണ് വളര്‍ച്ചയ്ക്കനുയോജ്യമാണ്. വരള്‍ച്ച തീരെ ഇഷ്ടമില്ലാത്തതിനാല്‍ ചെടി ഇടയ്ക്കിടെ നനച്ചുകൊടുക്കണം. പൂക്കള്‍ ധാരാളമായി ഉണ്ടാകുന്നതിന് നനയും വളപ്രയോഗവുംകൂടുതല്‍ നല്‍കിയേ തീരൂ. കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേര്‍പ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ചുകൊടുക്കുന്നത് ഗുണപ്രദമാണ്. കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യം ചട്ടികളില്‍ നട്ടും വളര്‍ത്താം. പുല്‍ത്തകിടിക്ക് മാറ്റുകൂട്ടാന്‍ ഏഞ്ചല്‍സ് ട്രമ്പറ്റ് ഉപകരിക്കുമെന്നതില്‍ സംശയമേ വേണ്ട.
Courtesy:mathrubhumi.com

13 May, 2012

മതേര്‍സ് ഡേ സ്പെഷ്യല്‍.!

0

ഇത് ജപ്പാനില്‍ ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ അമ്മയുടെ ത്യാഗത്തിന്റെ കഥ.
ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ ഒരു യുവതിയുടെ തകര്‍ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള്‍ തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്‍ക്കിടയിലൂടെഅവര്‍ ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ അവളുടെ ആ കിടത്തില്‍ അവര്‍ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക് ചാഞ്ഞു നിലത്ത് നെറ്റി ക...ുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ ഒന്നിനെ മാറോട് ചേര്‍ത്ത് പിടിച്ചത്‌ പോലെ. തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്‍ അവളുടെ മുതുകിലും , തലയിലുമായി ചിതറികിടക്കുന്നു.

Rescue TEAM ന്റെ ലീഡര്‍ ഒരു പാട് ബുധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന്‍ ശ്രമിച്ചു.അങ്ങനെ അദ്ദേഹം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ തണുത്ത് വിറങ്ങലിച്ച ആ ശരീരം കണ്ടപ്പോള്‍ അവള്‍ മരിച്ചു എന്ന് അവര്‍ക്ക്‌ ഉറപ്പായി .
ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ അവശിഷ്ട്ടങ്ങള്‍കിടയില്‍ തുടിക്കുന്ന ഏതെന്കിലും ഒരു ശരീരം കിടപ്പുണ്ടോ എന്ന് തിരയാന്‍ തുടങ്ങി.പക്ഷെ ഏതോ ഒരു കാരണം ആ ടീം ലീടരെ മരിച്ചു പോയ ആ യുവതിയുടെ വീടിന്റെ അടുക്കലേക്ക് തന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ദിച്ചു,അദ്ദേഹം മുട്ട് കുത്തിനിന്ന് അവിടെ കണ്ട ഒരു ചെറിയ വിടവിലൂടെ കയ്യിട്ട് ആ ശരീരത്തിന്റെ അടിയില്‍ കണ്ട ചെറിയ സ്ഥലത്ത് തിരയാന്‍ തുടങ്ങി.പെട്ടെന്ന് ,അദ്ദേഹം ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി ,” ഒരു കുട്ടി !ഇവിടെ ഒരു കുട്ടി ഉണ്ട്! “
എല്ലാവരും ഒരുമിച്ച് ശ്രമിച്ചു; ശ്രദ്ധയോടെ ആ സ്ത്രീയുടെ മുകളില്‍ വീണു കിടക്കുന്ന കല്ലും മണ്ണും എടുത്തു മാറ്റി.അവിടെ ആ അമ്മയുടെ ശരീരത്തിനടയില്‍ വെറും മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ്‌,ഒരു കമ്പിളി പുതപ്പില്‍ പുതച്ച് കൊണ്ട്. തീര്‍ച്ചയായും ആ സ്ത്രീ തന്റെ ജീവന്‍ കൊടുത്ത് അവളുടെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നു.അവളുടെ വീട് തകര്‍ന്നു വീഴുമ്പോള്‍ തന്റെ ശരീരം കൊണ്ട് തന്നെ തന്റെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചു.ടീം ലീഡര്‍ ആ കുഞ്ഞിനെ പോക്കിയെടുക്കുമ്പോഴും അവന്‍ ശാന്തമായി ഉറങ്ങുകയാണ്.
കുട്ടിയെ ചികില്‍സിക്കാന്‍ ഡോക്ടര്‍ ഓടി വന്നു.‍കുട്ടിയെ പുതച്ച പുതപ്പ് തുറന്നപ്പോള്‍ ഡോകടര്‍ ഒരു സെല്‍ ഫോണ്‍ കണ്ടു. അതിന്റെ സ്ക്രീനില്‍ ഒരു ടെക്സ്റ്റ്‌ മെസ്സേജ് ഉണ്ടായിരുന്നു.” രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്".("If you can survive, you must remember that I love you.”) ആ സെല്‍ ഫോണ്‍ ഓരോരുത്തരായി കൈമാറി എല്ലാവരും ആ മെസ്സേജ് വായിച്ചു കരഞ്ഞു.”രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്.” അതാണ്‌ ഒരമ്മക്ക് മക്കളോടുള്ള സ്നേഹം....

Like nd Share if u ♥ Ur Mom

12 May, 2012

ഓര്‍മ്മക്കുറിപ്പ്

0

Bharathannoor Shameer,                                                                                              
    ഇന്ന് മാതൃദിനം..ഓര്‍ത്ത്പോകുന്നു ആ അമ്മയെ. അവര്‍ പറഞ്ഞ വാചകത്തെ., ഇടുക്കി തൊടുപുഴക്ക് അടുത്തെ വൃദ്ധ സദനത്തില്‍ ഒരുപാട് അമ്മമാര്‍ക്കിടയില്‍, ഒരാള്‍. മൂന്നുമക്കളും അവരെ നിര്‍ദയം അവരെ ഉപേക്ഷിച്ച് കളഞ്ഞു. അവര്‍ക്കിഷ്ടം, ഏറ്റവും ഇളയ മകനോടായിരുന്നു. കാരണം അവനെ ഗര്‍ഭം ധരിച്ചപ്പോഴും പ്രസവിച്ചപ്പോഴുമായിരുന്നു, അവര്‍ ഏറ്റവും കൂടുതല്‍ വേദന തിന്നത്. അവരുടെ വാക്കുകള്‍ ഇവിടെ കുറിക്കുന്നു..'അടിയന്തിരാവസ്ഥ, പ്രഖ്യാപിച്ച കാലമായിരുന്നു അത്. ഗര്‍ഭിണിയായിരിക്കെ എന്റെ കുഞ്ഞ് ഗര്‍ഭപാത്രം പൊട്ടി പുറത്ത്വന്നു. ആ അവസ്ഥയില്‍ അമ്മയും കുട്ടിയും രക്ഷപ്പെടില്ല എന്നാരക്കയോ പറയുന്നത് ബോധം മറയുന്നതിനുമുമ്പ് ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥച്ചതാകട്ടെ എന്നെയെടുത്ത ശേഷം കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്നായിരുന്നു. പക്ഷെ ദൈവം ഞങ്ങളെ രണ്ടുപേരെയും രക്ഷപ്പെടുത്തി., ആ മകനാണ് എന്നെ നിര്‍ദയം മറ്റ്മക്കളോടൊപ്പം ചേര്‍ന്ന് എന്നെ അവരുടെ വീടുകളില്‍നിന്ന് തല്ലിയോടിച്ചത്....

22 April, 2012

വട്ടിപ്പലിശയും മീറ്റര്‍ പലിശയും നിരോധിച്ച്‌ ഓര്‍ഡിനന്‍സ്‌

1


സംസ്‌ഥാനത്ത്‌ വട്ടിപ്പലിശയും മീറ്റര്‍ പലിശയും ഈടാക്കുന്നത്‌ നിരോധിച്ച്‌ ഓര്‍ഡിനന്‍സ്‌ തയാറായി.

സംസ്‌ഥാനത്ത്‌ വട്ടിപ്പലിശയും മീറ്റര്‍ പലിശയും ഈടാക്കുന്നത്‌ നിരോധിച്ച്‌ ഓര്‍ഡിനന്‍സ്‌ തയാറായി.നിരോധനം ലംഘിച്ചാല്‍ മൂന്നു വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ. മുതലും പലിശയും തിരിച്ചടച്ചിട്ടും അമിത തുക ഈടാക്കുകയും കടമെടുത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. പീഡനത്തെ തുടര്‍ന്ന്‌ കടമെടുത്ത വ്യക്‌തികള്‍ ജീവനൊടുക്കുകയോ ജീവനൊടുക്കാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ പണം കടം കൊടുത്തവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. വട്ടിപ്പലിശയ്ക്ക്‌ പണം കടമെടുത്തശേഷം തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ ജീവനൊടുക്കുന്ന സംഭവങ്ങള്‍ കൂടുതലായ സാഹചര്യത്തിലാണ്‌ കര്‍ശന വ്യവസ്‌ഥകളോടെ ഓര്‍ഡിനന്‍സ്‌ തയാറാക്കല്‍.

ഓര്‍ഡിനന്‍സ്‌ പ്രാബല്യത്തില്‍ വന്നാല്‍ പലിശയ്ക്ക്‌ പണം കൊടുക്കുന്ന സ്‌ഥാപനങ്ങളും വ്യക്‌തികളും മുന്‍സിഫ്‌ കോടതിയില്‍ അപേക്ഷ നല്‍കണം. ഒരു മാസത്തിനുള്ളിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പലിശയില്‍ കൂടുതല്‍ ഈടാക്കില്ലെന്ന്‌ അപേക്ഷയില്‍ വ്യക്‌തമാക്കണം. അമിതമായി ഈടാക്കിയ പലിശ, പണം കടമായി നല്‍കിയ ഇനത്തില്‍ വകകൊള്ളിക്കുമെന്നുള്ള ഉറപ്പോടെ കോടതിയുടെ മുന്‍കൂര്‍ അനുമതിയും വാങ്ങണം. പണം കടമെടുത്തിട്ടുള്ളവര്‍ ഓര്‍ഡിനന്‍സ്‌ പ്രാബല്യത്തില്‍ വരുന്ന സമയത്ത്‌ സര്‍ക്കാര്‍ നിര്‍ദേശിച്ച പലിശ കണക്കാക്കി തുക തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ കടമെടുത്ത തുക അടച്ചു തീര്‍ത്തതായി കണക്കാക്കും.ഈടായി വാങ്ങിയ സ്‌ഥാവര ജംഗമ വസ്‌തുക്കള്‍, സ്വര്‍ണം, വസ്‌തുവിന്റെ ആധാരം എന്നിവ പണം കടമെടുത്തവര്‍ക്ക്‌ തിരികെ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌.

21 April, 2012

ശ്വാസം.....വിശ്വാസം

0

കാണാത്തതിനെ എങ്ങനെ വിശ്വസിക്കും?

ബാലന്റെ‍ പട്ടം അങ്ങ് വിദൂരതയില്‍ എത്തി. ഇപ്പോള്‍ ഒരു പൊട്ടുപോലെ മാത്രം കാണാം. പട്ടം പിന്നെയും ഉയര്‍ന്നു. ഇപ്പോള്‍ തീര്‍ത്തും കാണാനില്ല.
അപ്പോഴാണ് ഒരു വൃദ്ധന്റെ‍ വരവ്.

“നീ എന്തെടുക്കുവാ?” വൃദ്ധന്‍ തിരക്കി.

“പട്ടം പറപ്പിക്കുവാ…” ബാലന്റെ‍ മറുപടി കേട്ട് വ‍ൃദ്ധന്‍ ആകാശത്തേക്കു നോക്കി. പിന്നീടു പറഞ്ഞു.

“എവിടെ പട്ടം? എനിക്ക് കാണാനാവുന്നില്ല. നീ കള്ളം പറയുന്നു.”

“അല്ലപ്പൂപ്പാ… സത്യമാണ്. അവിടെ എവിടെയോ ഉണ്ട്. ഇപ്പോള്‍ എനിക്കും കാണാനാവുന്നില്ല. പക്ഷേ ഈ നൂലിന്റെ‍ വലിവ് കണ്ടില്ലേ? ആ വലിവ് പട്ടം അവിടെ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെടുത്തുന്നു. അതുകൊണ്ട് പട്ടം അങ്ങ് മുകളില്‍ത്തന്നെ ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഈ നൂലില്‍ പിടിച്ചുനോക്കൂ. അതിന്റെ‍ വലിവ് ശ്രദ്ധിക്കൂ. അപ്പോള്‍ അങ്ങേക്കും അനുഭവമാകും. അതോടെ പട്ടം അവിടെ ഉണ്ടെന്ന് ഉറപ്പാകുകയും ചെയ്യും.”

ദൃഢവിശ്വാസമാകുന്ന നൂലില്‍ പിടിച്ചു നോക്കൂ. അപ്പോള്‍ അഗോചരമായിത്തോന്നുന്ന ആ മഹാശക്തി അനുഭവപ്പെടും. പക്ഷേ അതിന് ആദ്യം വിശ്വാസമാകുന്ന നൂലില്‍ പിടിക്കുകതന്നെ വേണം.

=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-

20 April, 2012

വെളിച്ചം മാഞ്ഞു; നിഴലുകള്‍ നമ്മള്‍...

0

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് ശ്രീ വെഞ്ഞാറമൂട് അസനാര്‍പിള്ള അന്തരിച്ചു. അദ്ദേഹത്തിന്റെ ചെറുമകന്‍ ഭരതന്നൂര്‍ ഷമീര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
ശ്രീ വെഞ്ഞാറമൂട് അസനാര്‍പിള്ള


അസനാര്‍പിളള സഖാവിനെ കുറിച്ച് എഴുതണമെന്ന് എന്നോട് ആവശ്യപ്പെട്ടത് അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ശ്രീ മുസാഫിര്‍ അഹമ്മദാണ്.  ഫെയിസ്ബുക്കില്‍ കൂടിയുള്ള  എന്റെ ചുരുക്കം ചില വിവരണങ്ങള്‍ അറിഞ്ഞപ്പോഴാഴായിരുന്നു അത്. അല്ലെങ്കില്‍തന്നെ എനിക്ക് എന്റെ ഉമ്മയുടെ ബാപ്പ കൂടിയായ അദ്ദേഹത്തെ കുറിച്ച് എഴുതണമെന്ന തോന്നല്‍ ശക്തമായിരുന്നു. 90 ാം വയസിലും ചുറുചുറുക്കോടെ എട്ട് മക്കളുടെയും അവരുടെ ആകെയുള്ള 21 ചെറുമക്കളുടെയും അവരുടെ 12 മക്കളുടെയും അങ്ങനെ 57 പേരടങ്ങുന്ന രക്തനാരുകളെയും അതിന്റെ എത്രയോ അധികം പെരുപ്പമുള്ള ബന്ധു വേരുകളെയും ഒരു തണല്‍പോലെ കാത്ത കാരണവര്‍. മരിക്കുന്നതിന്തൊട്ട് നാല് ദിവസം മുമ്പ് നടന്ന ചെറുകുട്ടിയുടെ വിവാഹം നടത്തിച്ചതും ആ വിവാഹത്തിന്റെ കാര്‍മികത്വം നിര്‍വഹിച്ചതും ആശുപത്രി കിടക്കയില്‍നിന്നുംവന്ന അദ്ദേഹമായിരുന്നു എന്ന്കൂടിയോര്‍ക്കുക. തന്റെ കുടുംബത്തിന് വേണ്ടി പെടാപ്പാട് പെട്ടതതോ വെട്ടി പിടിച്ച സമ്പത്തിന്റെയോ പേരിലല്ല അദ്ദേഹം ഞങ്ങളുടെ വീരനായകനല്ല എന്ന്കൂടി അറിയുക. അതെല്ലാം ഒരു കാരണവരുടെ കടമകളില്‍പ്പെടുന്നു. പക്ഷെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു കാലത്തെ മുന്നണി പടയാളിയായിരുന്നു അദ്ദേഹം. മലയോര മലഞ്ചരക്ക് വ്യാപാരിയായിരുന്ന അദ്ദേഹം വളരെ ചെറുപ്പത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയത്തില്‍ എത്തി ചേര്‍ന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അനുജനും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതാവുമായിരുന്ന വെഞ്ഞാറമൂട് എ.എച്ച് ബാവയുടെ പ്രവര്‍ത്തനവും ആദര്‍ശവും അസനാര്‍പിള്ള ഉപ്പാപ്പായെ പതിയെ സ്വാധീനിച്ചു. ആദ്യകാലത്ത് അനുജനുമായുള്ള രാഷ്ട്രീയ സംവാദങ്ങളും എതിര്‍പ്പും എല്ലാം മഞ്ഞുപോലെ അലിഞ്ഞിറങ്ങി. അങ്ങനെ എന്റെ ഉപ്പാപ്പായും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. യാഥാസ്ഥികത്വ മത പൌ
രോഹിത്യങ്ങളെയും വലതുപക്ഷ രാഷ്ട്രീയക്കാരായ ബന്ധു ജനങ്ങളെയും സഹോദരന്‍മാരുടെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്‍ ചെറുത്ത്നില്‍പ്പുകളെ അതേ നാണയത്തില്‍ തിരിച്ചടിച്ച്കൊണ്ട് ഇരുവരും ചുവന്ന കൊടിയുമായി പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിലായിരുന്നു. അനുജന്‍ പാര്‍ട്ടി താലൂക്ക്, ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ജേഷ്ഠന്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തനത്തിലായിരുന്നു. അതിന്റെ പിന്നിലൊരു കാരണവുമുണ്ടായിരുന്നു. കൂട്ട് കുടുംബങ്ങള്‍ പലതും ആശ്രയിച്ചിരുന്നത് അദ്ദേഹത്തിന്റെ സഹായവും തുണയും ഒക്കെയായിരുന്നു. ജാതി മതഭേതമന്യെയും കക്ഷി രാഷ്ട്രീയവും നോക്കാതെയും ആ കാരുണ്യം വഴിഞ്ഞൊഴുകിയിരുന്നു. നാട്ടില്‍ പട്ടിണിയും പരിവട്ടവും രൂക്ഷമായിരുന്ന ആ കാലത്ത് പകലന്തിയോളം മലഞ്ചരക്ക്വ്യാപാരവും ഒപ്പം പാര്‍ട്ടി പ്രവര്‍ത്തനവും ആയി നാട്ടുകാരുടെയും തന്റെ വലിയ ബന്ധു ജനങ്ങളുടെയും പ്രിയപ്പെട്ടവന്‍ ആകുകയായിരുന്നു അസനാര്‍പിള്ള ഉപ്പാപ്പ. എന്റെ ഉപ്പാപ്പയോടുള്ള ആത്മര്‍ത്ഥമായ ഇഷ്ടം ഈ എഴുത്തില്‍ കടന്ന്കൂടി ഈ ലേഖനം അതിശയോക്തി ആകാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയായാല്‍  അതിഷ്ടമാവാത്ത ഒരു മനസായിരുന്നു ഉപ്പയുടെതും. പക്ഷെ ഉപ്പ മറ്റുള്ളോര്‍ക്ക്വേണ്ടി ജീവിച്ച മഹാനായ ഒരു മനുഷ്യജന്മമായിരുന്നു. ആദ്യകാലത്ത് എതിര്‍ത്ത ബന്ധുക്കളില്‍ പലരെയും ഉപ്പയും അനുിജന്‍ ഹസന്‍ബാവ അവര്‍കളും ചേര്‍ന്ന് പതിയെ പതിയെ കമ്യൂണിസ്റ്റാക്കി. ആരെയും നിര്‍ബന്ധിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ട്വന്നതായിരുന്നലില്ല. പാവപ്പെട്ടവര്‍ക്ക്വേണ്ടി ഇവര്‍ ചെയ്യുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍, സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവര്‍ക്കൊപ്പം ഏത് പാതിരാത്രിയിലും ഇറങ്ങിത്തിരിക്കുന്ന മനസ്. തല്ലിയാല്‍ തിരിച്ച് തല്ലുന്ന ചങ്കൂറ്റം. പോലീസിന്‍െയും രാഷ്ട്രീയ  ഗുണ്ടകളെയും വകവെച്ച്  കൊടുക്കാത്ത പൌരുഷം. ഇരുവരുടെയും മക്കളും മരുമക്കളും ഒക്കെ കമ്യൂണിസ്റ്റായി. വീട് പാര്‍ട്ടി കാര്യങ്ങള്‍ക്കയായെത്തുന്ന വലിയ നേതാക്കളുടെ സന്ദര്‍ശന വേദിയായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരുവരും സി.പി.എമ്മിനോടൊപ്പം നിലയുറപ്പിച്ചു. ഇതിനിടയില്‍ ഹസന്‍ബാവ ഉപ്പാടെ മകന്‍ എച്ച്.എ ഷറഫും എച്ച്.എ സലീമും വിദ്യാര്‍ത്ഥ പ്രസ്ഥാനത്തിലെത്തി. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍കൂടി എച്ച്. എ ഷറഫ് സംസ്ഥാന നേതൃത്വത്തിന്റെ മുന്‍നിരയിലെത്തി. അസനാര്‍പിള്ള ഉപ്പാടെ മകന്‍ സൈഫുദ്ധീന്‍ , മറ്റൊരു മകന്‍ ഹുസൈന്‍ എന്നിവര്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരായി. മരുമകന്‍ അബ്ദുല്‍ റഹുമാന്‍ നെടുമങ്ങാട് കേന്ദ്രീകരിച്ച് പാര്‍ട്ടി നേതാവായി മാറി. അസനാര്‍പിള്ള ഉപ്പാപ്പ വെമ്പായം തേക്കട മേഖലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. മുന്‍ എം.എല്‍.എ ബി. അരുന്ധതിയെ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമാക്കിയത് ഉപ്പാപ്പയായിരുന്നു. എക്കാലത്തെയും മികച്ച കമ്യൂണിസ്റ്റ് എന്നാണ് അവര്‍ ഉപ്പാപ്പ ജീവിച്ചിരിക്കുന്ന കാലത്ത് ഉപ്പാപ്പ കൂടി പങ്കെടുത്ത ഒരു പൊതുചടങ്ങില്‍ വിശേഷിപ്പിച്ചതും. 
അടിയന്തിരാവസ്ഥ കാലത്താണ് ഉപ്പാപ്പമാരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം നടന്നത്. ഹസന്‍ബാവ ഉപ്പ ഹൃദ്രോഗം പിടിപ്പെട്ട അവസരമായിരുന്നു അത്. കുടുംബങ്ങളിലെ പുരുഷന്‍മാരെല്ലാം ഒളിവില്‍. സ്ത്രീകളെല്ലാം ഒരുമിച്ച് കുടുംബവീടുകളില്‍. രാപ്പകലുകളിലെല്ലാം പോലീസിന്റെ ഇടിവണ്ടികള്‍ വന്നിരച്ചുനിന്നു. കമ്യൂണിസ്റ്റ്കാരെ കൈയ്യില്‍ കിട്ടിയാല്‍ കൊണ്ടുപോയി ഇടിച്ച് രക്തം കക്കിക്കുന്ന കാലം. എന്നിട്ടും തളരാതെ പിടിച്ച്നിന്നു എല്ലാവരും. ഒളിവില്‍പോയ പുരുഷന്‍മാര്‍ക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കാന്‍ കുടുംബനാഥകള്‍ കഷ്ടപ്പെട്ടു. അപ്പോഴും മാറി നിന്ന് കമ്യ
ൂണിസ്റ്റായതിന്റെ പേരില്‍ പരിഹസിച്ചവരും ആക്ഷേപിച്ചവരും പോലീസിന് വിവരം നല്‍കിയവരും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങടെ ആണുങ്ങള്‍ കമ്യൂണിസ്റ്റായത് നാടിന് വേണ്ടിയാണ് അവരെ തച്ചുകൊന്നാല്‍ ഞങ്ങളിറങ്ങി ചുവന്ന കൊടി പിടിക്കും എന്ന് പറഞ്ഞ ധീരവനിത ശ്രീമതി ഖദീജാബീവിയായിരുന്നു. ശ്രീ ഹസന്‍ബാവ ഉപ്പാന്റെ ധര്‍മ്മപത്നി. അവര്‍ ഇപ്പോഴും വെഞ്ഞാറമൂട് കുടുംബവീട്ടിലുണ്ട്. പക്ഷെ ഹസന്‍ബാവ ഉപ്പാന്റെ മകന്‍ എച്ച്.എ ഷറഫിനെ അടിയന്തിരാവസ്ഥ വിരുദ്ധ പ്രകനത്തനിടെ തിരുവന്തപുരത്ത്വെച്ച് അറസ്റ്റ് ചെയ്തു. അടിയന്തിരാവസ്ഥക്കെതിരെ ഇന്‍ഡ്യയില്‍ ആദ്യമായുള്ള വിദ്യാര്‍ത്ഥ ിപ്രകടനമായിരുന്നു അത്.  അന്ന് യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു എച്ച്. എ. ഷറഫ്. എം.എ ബേബി, ജി.സുധാകരന്‍, കോടിയേരി, എം.വിജയകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഷറഫിനും ക്രൂര മര്‍ദം നേരിട്ടു. ഇടിവണ്ടിയിലിട്ട് നാട് മുഴുവന്‍ കൊണ്ടുപോയി. ഈ സമയത്ത് പട്ടിണിയും പരിവട്ടത്തിലുമായ പ്രദേശത്തെ കമ്യൂണിസ്റ്റ് കുടുംബങ്ങളില്‍ സഹായം എത്തിക്കാന്‍ ഒരു പരിധിവരെ അസനാര്‍പിളള ഉപ്പാപ്പാക്ക് കഴിഞ്ഞിരുന്നു.  
ഒടുവില്‍ പ്രായം ചെന്നപ്പോള്‍ ഉപ്പാപ്പ അനുഭാവിയായി. എന്നാല്‍ അതാകട്ടെ അതിശക്തനായ അനുഭാവിയായും. കല്ല്യാണ വീടുകളിലും പൊതുചടങ്ങുകളിലും ഒക്കെ അദ്ദേഹം എത്തുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. അതേ സമയം ദൈവ വിശ്വാസി കൂടിയായ കമ്യൂണിസ്ററായിരുന്നു അദ്ദേഹം. അത്കൊണ്ട് പളളിയില്‍ പോയാലും രാഷ്ട്രീയം പറയാന്‍ മടിച്ചിരുന്നുമില്ല. നാട്ടുകാര്‍ അദ്ദേഹത്തെ 'വെഞ്ഞാറമൂടന്‍' എന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. വെഞ്ഞാറമൂട്ടുകാരന്‍ എന്ന അര്‍ത്ഥത്തിലായിരുന്നു അത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും  വൈകാരികമായ മാനസികാവസ്ഥയും അതേ സമയം അവസരോചിതമായ നര്‍മ്മബോധവും അദ്ദേഹത്തെ നയിച്ചിരുന്നു. അവസാന വേളകളില്‍പ്പോലും ആ നര്‍മ്മബോധം പ്രകടമായിരുന്നു. തിരുവനന്തപുരം എസ്.യു. ടി ആശുപത്രിയില്‍ 2012 ഏപ്രില്‍ 3 നായിരുന്നു ആ മഹത്തായ ജീവിതത്തിന് തിരശീല വീണത്.  എല്ലാ  മക്കളും മരുമക്കളും ചെറുമക്കളും അന്ത്യ വേളയില്‍ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.അവര്‍ കലിമ ചൊല്ലിക്കൊടുത്തു. സംസം വെളളം കൊടുത്തു..ഫെയിസ്ബുക്കില്‍ മരണ വിവരം പോസ്റ്റ് ചെയ്തപ്പോള്‍ പ്രിയ സ്നേഹിതന്‍ കെ. എ സൈഫുദ്ധീന്‍ കുറിച്ചത് ഓര്‍ക്കുന്നു 'വെളിച്ചം മാഞ്ഞു..ഇനി നിഴലുകള്‍ മാത്രം..'