28 November, 2011

*ചുടു നിശ്വാസം ******

1

-ഷാനൂസ്‌


ഓര്‍മ്മയില്‍ എന്നും നീ മാത്രം ആയിരുന്നു നീ മാത്രം.....
നിന്റെ സ്നേഹം നിന്റെ ചുടു ചുംബനം നിന്റെ നിശ്വാസം .......എന്നാല്‍,
നിന്നിലെ എന്റെ വേര്‍പാട്‌ എന്നില്‍ പുത്തന്‍ നിര്‍വൃതി നല്‍കി, എന്നാലും അന്നും ഇന്നും നീ എന്റെ മനസിലെ തീരാ നൊമ്പരമായിരുന്നു.

അന്ന് ആ ചാറ്റല്‍ മഴയത്ത്‌ വഴിയരികില്‍ നിന്നും നിന്നെ എന്റെ കൈകളില്‍ ലഭിക്കുമ്പോള്‍ ഞാന്‍ നന്നേ ഭയന്നിരുന്നു. പിന്നീട് എന്നിലെ സന്തോഷവും
ദുഖവും എല്ലാം നിന്നിലൂടെയായി. 

പിന്നെ നീ വളര്‍ന്നു, കൂടെ ഞാനും, എന്റെ ചിന്തകളിലും എന്റെ സംരക്ഷണയിലും എന്‍ കരവലയത്തിലും നീ സുരക്ഷിതയയിരുന്നു എന്ന് ഞാന്‍ വെറുതെ മോഹിച്ചു,
സന്തോഷിച്ചു. അന്നെല്ലാം എന്റെ ദുഖവും സന്തോഷവും നിനക്ക് എന്നിലെ നന്മയായി മാറി.

എന്നാലും നിന്റെ ജ്വലിക്കുന്ന പുഞ്ചിരി, ചുടു ചുംബനം അതിലെ നിശ്വാസം എല്ലാം എനിക്ക് ഒരു ആനന്ദാശ്വാസമായിരുന്നു. നിന്നെ സ്വന്തമാക്കാന്‍ എന്റെ 
സ്നേഹത്തിന് ഞാന്‍ കൊടുത്ത വില എന്റെ പ്രിയ പ്രാണനായിരുന്നു. 

എന്തിനു വേണ്ടി ഞാന്‍ നിന്നെ സ്നേഹിച്ചു, താലോലിച്ചു, എന്‍ കരവലയത്തില്‍ലൊതുക്കി ...... അറിയില്ല ..... ഒടുവില്‍ നീ എന്നെ സ്നേഹിച്ചു ......
ആത്മാര്‍ഥമായി .... ഒടുവില്‍ എന്റെ നിശ്വാസവും നീ നിലപ്പിച്ചു....

പുകയുന്ന ചാരം തഴെ പിടഞ്ഞു മരിച്ചു വീണു പറയുന്നു ...............

ഇന്നു നീ കാരണം ഞാന്‍ നാളെ ഞാന്‍ കാരണം നീ..............

1 comments:

Post a Comment