13 April, 2013

വിഷു - ബാലമണിയമ്മ

0


മറയുമാണ്ടിനെത്തടവി മിന്നുന്നൂ
മഹാനഗരത്തിന്‍ വിടര്‍ന്ന കണ്ണുകള്‍.

അവയിലൂടെ ഞാനരക്ഷണം കണ്ടേ,-
നറുപത്തേഴാണ്ടിന്‍ വിഷു വിളക്കുകള്‍.
പറന്നുവന്നെന്നെപ്പുണര്‍ന്നു പോരുന്ന
പിറന്ന നാട്ടിന്റെ ശുഭപ്രതീക്ഷകള്‍;
അടഞ്ഞ കണ്ണിണ തുറക്കവേ മുന്നില്‍
മുടങ്ങാതേ നിന്നോരഭീഷ്ട ദര്‍ശനം.
തളികയില്‍ ബ്ഭൂവില്‍ വരങ്ങള്‍, ഒട്ടൊട്ടു
ചുളി പടരുമെന്‍ മുഖം മുകുരത്തില്‍;
കണിത്തിരികള്‍ക്കു പിറകിലായ്ക്കാലം
കനത്ത ഭിത്തിമേല്‍പ്പതിച്ച മുദ്രകള്‍;
കുരുന്നു കൈകള്‍ തന്‍ കളിമ്പ രേഖകള്‍,
വരണ്ടവയിലെ വിയര്‍പ്പിന്‍ പാടുകള്‍!
ഉദിക്കുന്നൂ പ്രിയമുഖങ്ങളോര്‍മ്മയി-
ലുയരുന്നൂ കേട്ടു മറന്ന വാക്കുകള്‍;
മനോമുകുളത്തെ മനുഷ്യസ്‌നേഹത്തിന്‍
മധുരനീരൂട്ടി വളര്‍ത്ത വര്‍ഷങ്ങള്‍.

നവാബ്ദമേ നിന്‍ കൈ ശിരസ്സില്‍ സ്​പര്‍ശിക്കെ
നഗരത്തിന്‍ കണ്‍കള്‍ വിടര്‍ന്നു മിന്നുന്നൂ
ഇളകും വാനിലെപ്പടകുടീരങ്ങള്‍-
ക്കിടയില്‍ നിന്നസ്മല്‍ ക്രിയാധി ദേവതേ

മുടിച്ചാര്‍ത്തിങ്കല്‍ത്തൂവെളിച്ചത്തിന്‍ പൂവും
മടിക്കുത്തില്‍ പുത്തന്‍ ഫലങ്ങളുമായ് നീ
ഇറങ്ങി നില്‍ക്കെ നിന്നനുഗ്രഹം ചുറ്റും
നിറഞ്ഞൊലിക്കെ, യെന്‍ ചെറു ഹൃദയത്തില്‍

നിഴല്‍ പരത്തുന്നൂ തിരുവരവേല്‍ക്കാന്‍
കഴിയാതേ മതില്‍ കടന്നു പോയവര്‍.

നിരന്നുയരും പാര്‍പ്പിടങ്ങള്‍ക്കപ്പുറ,-
ത്തിരമ്പുന്നൂ കടല്‍ത്തിരക,ളേന്തുന്നൂ.

11 April, 2013

വിപണിയില്‍ താരമായ്‌ 'ചൈനീസ് കൊന്നപ്പൂ'

0


എടപ്പാള്‍: അവസാനം ചൈനീസ്‌ കൊന്നപ്പൂവും. വിഷു അടുത്തെത്തിയതോടെയാണ് വിപണിയില്‍ ചൈനയില്‍നിന്നെത്തിയ കൊന്നപ്പൂവിന്റെ തരംഗം തുടങ്ങിയത്.
എടപ്പാളിലെ വിഷുവിപണിയില്‍ വന്‍തോതിലാണ് ഇത്തവണ റെഡിമെയ്ഡ് കൊന്നപ്പൂക്കള്‍ എത്തിയിട്ടുള്ളത്. വിദേശ നിര്‍മിത സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും സ്റ്റേഷനറി കടകളിലും മഞ്ഞപ്പൂക്കളും കൊന്നയുടെ ഇലകളുമടങ്ങിയ മനോഹരമായ കുലകള്‍ തൂങ്ങിക്കിടക്കുമ്പോള്‍ യഥാര്‍ത്തില്‍ മരത്തില്‍നിന്ന് പൊട്ടിച്ച് തൂക്കിയതാണെന്നേ തോന്നൂ.
ഒരു കുലയ്ക്ക് 60 രൂപയാണ് വില. തിരൂരിലെയും എറണാകുളത്തെയും ഗള്‍ഫ് മാര്‍ക്കറ്റുകളില്‍നിന്നുമെത്തുന്ന ഇവയ്ക്ക് സാമാന്യം നല്ല ചെലവുമുണ്ടെന്ന് എടപ്പാളിലെ ടി.കെ സ്റ്റോര്‍ ഉടമ കുഞ്ഞന്‍ പറഞ്ഞു.
ഇനി കണി വെയ്ക്കുവാനുള്ള മാങ്ങയും വെള്ളരിയുമൊക്കെ റെഡിമെയ്ഡ് ആകുന്ന കാലം ദൂരെയല്ല.

19 January, 2013

പാലോട് മേള കനകജൂബിലി ശോഭയില്‍

1

മുഹമ്മദ്‌ സാദിര്‍ഷ അബുദാബി



കാര്‍ഷിക സമൃതിയുടെ ഓര്‍മകളും പേറി പാലോട് മേള .ഉഴവുമാടുകളെ വില്‍ക്കാനും വാങ്ങാനും ആയി പാലോട് പഴമക്കാര്‍ തുടങ്ങി വെച്ച കാള ചന്ത അന്‍പതു വര്‍ഷം പിന്നിടുന്നു .മണ്ണിന്റെ മണമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ കര്‍ഷകന്‍റെ ഓര്‍മ പുതുക്കല്‍ കൂടിയാകും പാലോട് മേള .കാര്‍ഷിക സംസ്കാരത്തിന്റെ വിത്ത് പാകിയ കാള ചന്ത ഗ്രാമ വാസികള്‍ കലാസ്വാദനതിനും കാര്‍ഷിക വിളകളുടെ വിപണന തിനുമായാണ്‌ തുടങ്ങി വെച്ചത് .മേളയുടെ ആദ്യകാല സംഘാടകര്‍ പാലോട് തിങ്ങി പാര്‍ത്തിരുന്ന കുശവന്മാര്‍ ആണ് .കൃഷിയും കര്‍ഷകനും നമ്മുടെ സംസ്കാരത്തിന് എന്നും മുതല്‍ കൂട്ടാണ്‌ എന്ന് വിളിച്ചോടി സഹ്യന്റെ താഴ്വരയില്‍ ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍ .കാളച്ചന്തയില്‍ നിന്നും മഹാ മേള യിലെകുള്ള വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു .സംസ്ഥാനത്ത് അമ്പതു ആണ്ടു പിന്നിടുന്ന ഏക ജനകീയ മേളയായി പാലോട് മേള മാറുകയാണ്‌ .സര്‍ക്കാരിന്റെ ഗ്രാന്റ്റുകള്‍ ഇല്ലാതെ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ മേള എന്നാ പ്രത്യേകതയും പാലോട് മേളകുണ്ട്.പൂര്‍വികര്‍ നമ്മുടെ കാര്‍ഷിക സംസ്കാരത്തിന് നല്‍കിയ തനിമ ചോരാതെ പുത്തന്‍ തലമുറയും ഏറ്റുവാങ്ങുകയായിരുന്നു .ഇനി വരുന്ന തലമുറയും ഈ വിളക്കു കെടാതെ കാത്തു സൂക്ഷികട്ടെ .ചരിത്രം വീണ്ടും വീണ്ടും ആവര്തികപെടുമ്പോള്‍ കര്‍ഷകന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ ഒരു പൂക്കാലം ഒരുങ്ങുന്നു .കൃഷിയും കര്‍ഷകനും ഒരു സംസ്കാരത്തിന്റെ ഭാഗം ആകുമ്പോള്‍ പാലോട് മേള ആ കര്‍ഷക സംസ്കൃതിയുടെ നേര്‍കാഴ്ച ആകുന്നു.നിലമുഴുന്ന കര്‍ഷകനും കലപ്പയും ഒര്മയാകുമ്പോള്‍.നാട്ടിന്‍പുറങ്ങള്‍ നഗരങ്ങളുടെ അസംസ്കൃത വസ്തുക്കള്‍ ഉല്‍പാദിപിക്കാനുള്ള .സ്ഥലങ്ങള്‍ ആകുമ്പോള്‍ .നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപെട്ടവര്‍ ആയി തീരുമ്പോള്‍.കാര്‍ഷിക വിളകല്‍ക് പകരം നാണ്യ വിളകള്‍ നമ്മുടെ കൃഷി രീതിയെ കയ്യടകുമ്പോള്‍ .തകര്‍ന്നടിയുന്നത് നാടിന്റെ നന്മയുള്ള കാര്‍ഷിക മുഖം കൂടിയാണ് .കാര്‍ഷിക മേളകള്‍ കൃഷിയുടെ പ്രാധാന്യത്തെ ചൂണ്ടികാണിക്കാന്‍ മുന്നോട്ടു വന്നു .ഗ്രാമീണരെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പ്രാപ്തന്‍ ആക്കി .പാലോട് മേള ആ ഒരു അര്‍ത്ഥത്തില്‍ ആണ് ചരിത്രത്തില്‍ ഇടം പിടികുന്നത് .അമ്പതു വര്‍ഷകാലം ആയുള്ള ആ ശ്രമം പാലോട് കാര്‍ഷിക മേഖലക് പുത്തന്‍ ഉണര്‍വ് നല്‍കി .കാര്‍ഷിക വിളകളുടെ വലിയ ഒരു പ്രദര്‍ശനം തന്നെ എല്ലാ വര്‍ഷവും മേളയില്‍ സംഘടിപിക്കാറുണ്ട് .പൊന്മുടി മലയുടെ താഴ്വാരത്തുള്ള നമ്മുടെ ഈ കൊച്ചു ഗ്രാമം പാലോട്മേളയുടെ പേരില്‍ കൂടുതല്‍ പ്രശസ്തി നേടിയിരിക്കുന്നു .തെക്കന്‍ കേരളത്തിലെ പ്രധാനപെട്ട കാര്‍ഷിക മേളയായും വിനോദ സഞ്ചാര വാരാഘോഷം ആയും സര്‍ക്കാര്‍ പാലോട് മേളയെ തിരഞ്ഞെടുത്തു കഴിഞ്ഞു .അപ്പോഴും മേള നടത്തിപിനു സ്വന്തമായി ഒരു സ്ഥലം എന്നത് മേള സംഘാടകരുടെ സ്വപ്നമായി അവശേഷിക്കുന്നു .മേള അന്‍പതാണ്ട് പിന്നിടുന്ന ഈ അവസരത്തില്‍ വേണ്ടപെട്ടവര്‍ അതിനു മുന്‍കൈ എടുകുമെന്ന് കരുതാം .പ്രകൃതിയെ സംരക്ഷികുന്നതിനും കാര്‍ഷിക രംഗത്തെ കൂടുതല്‍ പരിപോക്ഷിപികുന്നതിനും .പാലോട് മഹാ മേളക്ക് ഇനിയും കഴിയട്ടെ എന്നാ പ്രാര്‍ഥനയോടെ അന്‍പതാമത് മഹാ മേളക്ക് എല്ലാവിധ ആശംസകളും നേരുന്നു

14 January, 2013

മിന്നാമിനുങ്ങ് തുണയാകുന്നു; എല്‍.ഇ.ഡികളുടെ വെളിച്ചം കൂടും!

1



മിന്നാമിനുങ്ങിന്റെ ശരീരത്തിലെ 'വിളക്കി'ന്റെ സവിശേഷത പഠിച്ച ഗവേഷകര്‍, അതുപയോഗിച്ച് 'ലൈറ്റ് എമിറ്റിങ് ഡയോഡുകളു'ടെ (LEDs) പ്രകാശക്ഷമത വര്‍ധിപ്പിക്കുന്നതില്‍ വിജയിച്ചു. അര്‍ധചാലക ഉപകരണം പുറപ്പെടുവിക്കുന്ന പ്രകാശത്തില്‍ 55 ശതമാനം വര്‍ധന വരുത്താന്‍ ഇത്തരത്തില്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ബെല്‍ജിയം, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്, പനാമയില്‍ കാണപ്പെടുന്ന ഒരിനം മിന്നാമിനുങ്ങിന്റെ സവിശേഷകള്‍ അനുകരിച്ച് ഈ മുന്നേറ്റം നടത്തിയത്. 

എല്‍.ഇ.ഡികള്‍ പുറപ്പെടുവിക്കുന്ന വെളിച്ചതില്‍ നല്ലൊരു പങ്ക്, ഉപകരണത്തിനുള്ളിലേക്കുതന്നെ പ്രതിഫലനം വഴി നഷ്ടപ്പെടുകയാണ് പതിവ്. ഇതുമൂലം, എല്‍.ഇ.ഡി.കളുടെ പ്രകാശക്ഷമത കാര്യമായി കുറയുന്നു. 

വായുവിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, എല്‍.ഇ.ഡി. വസ്തുക്കളിലൂടെ പ്രകാശം കടന്നുപോകുന്നത് വ്യത്യസ്തമായാണ്. അതാണ്, ഇത്തരത്തില്‍ വെളിച്ചം നഷ്ടമാകാന്‍ കാരണം - പഠനത്തിന് നേതൃത്വം നല്‍കിയ ബല്‍ജിയത്തില്‍ നാമുര്‍ സര്‍വകലാശാലയിലെ ആനിക് ബേ പറയുന്നു. 

മിന്നാമിനുങ്ങിന്റെ വയറ്റിനടിയിലെ ഭാഗത്തുനിന്ന് ജൈവരാസപ്രവര്‍ത്തത്തിന്റെ ഭാഗമായി വെളിച്ചം പുറത്തുവരുമ്പോഴും സമാനമായ പ്രശ്‌നം ഉണ്ടാകുന്നു. അത് മറികടക്കാന്‍ പ്രകൃതി എന്താണ് ചെയ്തിരിക്കുന്നതെന്ന് പഠിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. 

മിന്നാമിനുങ്ങിന്റെ വയറ്റിനടിയിലെ ഭാഗം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍, അറ്റം കൂര്‍ത്ത ക്രമരഹിതമായ ഘടനയാണ് അവിടെ ഉള്ളതെന്ന് കണ്ടു. ആ ഘടനയുടെ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തില്‍, അറ്റംകൂര്‍ത്ത അത്തരം ഘടനകള്‍ കൂടുതല്‍ വെളിച്ചം പുറത്തുവരാന്‍ സഹായിക്കുന്നതായി മനസിലായി - 'ഓപ്ടിക്കല്‍ എക്‌സ്പ്രസ്സി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

സമാനമായ രീതിയില്‍ കൂര്‍ത്ത അഗ്രങ്ങളുള്ള ക്രമരഹിതമായ ഘടനകള്‍ ഗാലിയം-നൈട്രയ്ഡ് എല്‍.ഇ.ഡി.യില്‍ സന്നിവേശിപ്പിച്ചപ്പോള്‍ അതില്‍നിന്നുള്ള പ്രകാശത്തിന്റെ തീവ്രത 55 ശതമാനം വര്‍ധിച്ച കാര്യം, ബേയും കാനഡയിലെ ഷെര്‍ബ്രൂക്ക് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരും വിവരിച്ചത് 'ഓപ്ടിക്കല്‍ എക്‌സ്പ്രസ്സി'ലെ മറ്റൊരു പ്രബന്ധത്തിലാണ്. 

നിലിവുള്ള എല്‍.ഇ.ഡികളില്‍ ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാല്‍, അവ കൂടുതല്‍ പ്രകാശം പൊഴിക്കുമെന്നതിനാല്‍ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാമെന്ന് ബേ ചൂണ്ടിക്കാട്ടുന്നു. (കടപ്പാട്: ടെക്‌നോളജി റിവ്യൂ)

09 December, 2012

തോട്ടത്തില്‍ പൊന്ന് വിളയിക്കാന്‍

2



Courtesy: Mathrubhumi Online Posted on: 23 Sep 2012


ചീരവിത്ത് മണലില്‍ കലര്‍ത്തി വിതറിയാല്‍ ചെടികള്‍ തമ്മില്‍ വേണ്ടത്ര അകലമുണ്ടാകും.

വരണ്ട കാലാവസ്ഥയില്ലാത്തിടത്ത് മുരിങ്ങയുടെ ചുവട്ടില്‍ ചെറു ചൂടു വെള്ളം ഒഴിച്ചാല്‍ മുരിങ്ങ വേഗം കായ്ക്കും.

ചെഞ്ചീരയും, പച്ചച്ചീരയും ഒരുമിച്ചു വിരിച്ചാല്‍ കുമിള്‍രോഗം കുറയും.

25 ഗ്രാം കായം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ പാവല്‍, പടവലം പൂ കൊഴിച്ചില്‍ തടയാം.

പച്ചക്കറിച്ചെടികളിലെ ഇലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍ മതി.

മത്തന്‍ കൊടി നീളുംവരെ കുറച്ചേ നനയ്ക്കാവൂ.

തുമ്പ കൊത്തിയരിഞ്ഞ് മുളകുചെടിക്കു ചുറ്റുമിട്ടാല്‍ കൂടുതല്‍ മുളക് ഉണ്ടാകും.

ചീര വിതയ്ക്കും മുമ്പ് ചാരം വിതറിയാല്‍ ഉറുമ്പ് ശല്യം കുറഞ്ഞുകിട്ടും.

പടവലങ്ങയുടെ അറ്റത്ത് കല്ല് കെട്ടിയിട്ടാല്‍ പടവലങ്ങയ്ക്ക് നല്ല ആകൃതിയും വലിപ്പവും കിട്ടും.

അന്നന്ന് കിട്ടുന്ന ചാണകം കലക്കിയൊഴിച്ചാല്‍ ഇഞ്ചിയില്‍ ധാരാളം ചെനപ്പുകള്‍ പൊട്ടും.

പച്ചക്കറി വിത്തുകള്‍ പന്ത്രണ്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം വിരിച്ചാല്‍ പച്ചക്കറിച്ചെടിക്ക് കരുത്ത് കിട്ടും.

ചേമ്പ്, ചേന എന്നിവ നട്ട് രണ്ടാഴ്ച കഴിഞ്ഞ് പച്ചച്ചാണകവും, ചാരവും അടക്കി മണ്ണിട്ടാല്‍ കൂടുതല്‍ കിഴങ്ങ് ഉണ്ടാകും.

റോസിന്റെ കൊമ്പും ശിഖരങ്ങളും മുറിച്ചു നടുമ്പോള്‍ മുകളറ്റത്ത് അല്‍പം പച്ചച്ചാണകം വെച്ചാല്‍ ഉണക്കില്‍ നിന്ന് സംരക്ഷണം കിട്ടും.

പൂക്കള്‍ അറുത്തെടുക്കുമ്പോള്‍ അതിന്റെ തണ്ട് ചെരിച്ചുപിടിക്കണം.

പൂക്കമ്പുകള്‍ മുറിച്ചു നടുമ്പോള്‍ നടുന്ന ഭാഗം അല്‍പം വിനാഗിരിയില്‍ മുക്കിയെടുത്താല്‍ വേഗം വേര് പിടിക്കും.

ആന്തൂറിയത്തിന് നന കൂടിപ്പോയാല്‍ ഒച്ചിന്റെ ഉപദ്രവം കൂടും.

പഴയ ലെതര്‍ വസ്തുക്കള്‍ മണ്ണില്‍ കുഴിച്ചിട്ടിരുന്നാല്‍ അത് പൂച്ചെടികള്‍ക്ക് ഉത്തമ വളംപോലെ ഉപകരിക്കും.

ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി എന്നിവ കളയാതെ പൂച്ചെടിക്ക് വളമായി പ്രയോജനപ്പെടുത്താം. ഇത് നല്ലൊരു കീടനാശിനി കൂടിയാണ്.

റോസാപൂ ചെടികള്‍ ദിവസേന നാലു മണിക്കൂറെങ്കിലും വെയിലത്ത് വെച്ചില്ലെങ്കില്‍ ആറു മാസത്തെ ആയുസ്സേ അതിനു കാണുകയുള്ളു.

ഇറച്ചി കഴുകിയ വെള്ളമൊഴിച്ചാല്‍ റോസാച്ചെടി തഴച്ചുവളരുമെന്നു മാത്രമല്ല അതില്‍നിന്ന് വലിയ പൂക്കള്‍ ഉണ്ടാവുകയും ചെയ്യും.

പൂച്ചെടികളിലെ ജലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം തളിക്കുന്നത് നന്നായിരിക്കും.

പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടിയില്‍ അല്‍പം കടുകുപൊടി വിതറിയ ശേഷം തണുത്ത വെള്ളം ഒഴിച്ചാല്‍ മതി.

മുട്ടത്തോട് പൊട്ടിച്ച് ചാരവും കലര്‍ത്തി ഉപയോഗിക്കുന്നത് റോസിന് നല്ലൊരു വളപ്രയോഗമാണ്. ചായച്ചണ്ടി റോസിന്റെ ചുവട്ടില്‍ ചേര്‍ക്കുന്നതും റോസ് തഴച്ചുവളരാന്‍ സഹായിക്കും.

01 December, 2012

മഞ്ഞണിയും രാവില്‍

0

-Jijo Palode

 

മഞ്ഞണിയും രാവില്‍ തുയിലുണര്ത്തും
പാല്നിയലാവിന്‍ കിരണങ്ങളേ
വിണ്ണവര്‍ രാജന്‍ മഹിതലത്തില്‍
ജാതനാകും ശുഭദിനത്തില്‍
ഞങ്ങള്‍ പാടുന്നു ക്രിസ്മസ് മംഗളം
മണ്ണും വിണ്ണും ആറാടുന്നു....


ഇടയനെ തേടി ഇടയഗണം വന്നു
ബെദ്ലഹേമിന്‍ താഴ്വരയില്‍
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുംടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

അരജനെ തേടി രാജക്കന്മാനര്‍
അരമനകള്‍ തിരഞ്ഞു..
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുിടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

21 November, 2012

ഗാസ കത്തുന്നു .

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

പലസ്തീന് മേലുള്ള ഇസ്രയേല്‍ ആക്രമണം തുടരുകയാണ് .ഇസ്രായേല്‍ നടത്തുന്ന നര നായാട്ടിന്റെ കഥകള്‍ മാത്രമാണ് ലോക പത്രങ്ങളുടെ ഇപ്പോഴത്തെ തലകെട്ട് .പലസ്തീന് ഐക്യദാര്ട്യം പ്രഖ്യാപിച്ചു പല രാജ്യങ്ങളും മുന്നോട്ടു വന്നു .എന്നാല്‍ ചുരുക്കം ചില അറബു രാഷ്ട്രങ്ങള്‍ ഒഴിച്ച് ബാകി രാജ്യങ്ങള്‍ എല്ലാം മൌനം പാലിച്ചതും വാര്‍ത്തയായി .ലോകം ഉണ്ടായ കാലം മുതല്‍ക്കേ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിട്ടുണ്ട് .ഇവിടെ ഇസ്രയേല്‍ പലസ്തീന് മേല്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല .പിറന്ന മണ്ണില്‍ ജീവിക്കാന്‍ അവകാശം നഷ്ട്ടപെട്ട ഒരു ജനത ആയി പലസ്തീന്‍ സമൂഹം മാറിയിരിക്കുന്നു .കഴുകന്‍ കണ്ണിലൂടെ ഇരയെ നോക്കി കാണുമ്പോള്‍ .അതിനു കുട്ടിയെന്നോ സ്ത്രീ എന്നോ ഉള്ള പരിഗണന ഇല്ല .കുട്ടികളെ ആക്രമിക്കരുത് ,സ്ത്രീകളെ ആക്രമിക്കരുത് ആയുധം ഇല്ലാത്തവനെ ആക്രമിക്കരുത് എന്നൊക്കെ നമ്മള്‍ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നാല്‍ ഗാസയില്‍ മരിച്ചു വീഴുന്നത് കുട്ടികളും സ്ത്രീകളും ആണ് .അധിനിവേശതിനുള്ള ആവേശത്തില്‍ അവയെല്ലാം മറക്കുകയാണ് ഇസ്രായേലിന്‍റെ ചെന്ന്യ്ക്കള്‍.കണ്‍മുന്നില്‍ സ്വന്തം കുഞ്ഞു പിടഞ്ഞു മരികുന്നത് കാണേണ്ടി വരുന്ന ഗാസയിലെ അമ്മാരുടെ ദുര്‍വിധി .മാതാപിതാക്കളെ നഷ്ട്ടപെട് കുഞ്ഞിന്റെ തേങ്ങല്‍. ഗാസയില്‍ ലോകത്തിന്‍റെ ക്യാമറ കണ്ണുകള്‍ പകര്‍ത്തുന്ന ദ്രിശ്യങ്ങള്‍. ദയ്ന്യതയുടെ മുഖമാണ് .മനുഷ്യത്വം മരവിചിട്ടില്ലാതവര്‍ക്ക് ആ കാഴ്ചകള്‍ വേദന ജനകം ആണ്  .പലസ്തീനില്‍ മരിച്ചു വീഴുന്ന കുരുന്നുകള്‍ നിരവധിയാണ് അവര്‍ അറിയുനില്ല ഏതു രാഷ്ട്രീയത്തിന്‍റെ പേരില്‍ ആണ് തങ്ങള്‍ ജീവന്‍ ബലി കൊടുത്തത് എന്ന് .സാമ്രാജ്യത്വം ഉറപിക്കാന്‍ ലോകമെന്തെന്നു അറിയാത്ത പിഞ്ചു കുഞ്ഞിന്‍റെ നെഞ്ചില്‍ നിറ ഒഴികുന്നവര്‍ക്ക് പറയാന്‍ എന്ത് ന്യായീകരണം ആണ് ഉള്ളത് .എവിടെ നിന്നോ വന്നു പതിക്കാവുന്ന ഒരു ഷെല്‍ തന്‍റെ കുഞ്ഞിന്‍റെയും ജീവനെടുക്കും എന്നാ ഭയത്തിലാണ് ഓരോ മാതാവും .  യുദ്വവും അക്രമങ്ങളും എന്നെങ്കിലും ഒരിക്കല്‍ സമാധാനത്തില്‍ അവസാനിക്കാം പക്ഷെ കുഞ്ഞു മനസിന്‍റെ ഉള്ളറകളില്‍ തറച്ചു പോയ ഭയം അത് അവസാനികില്ല മരണം വരെ