01 December, 2012

മഞ്ഞണിയും രാവില്‍

0

-Jijo Palode

 

മഞ്ഞണിയും രാവില്‍ തുയിലുണര്ത്തും
പാല്നിയലാവിന്‍ കിരണങ്ങളേ
വിണ്ണവര്‍ രാജന്‍ മഹിതലത്തില്‍
ജാതനാകും ശുഭദിനത്തില്‍
ഞങ്ങള്‍ പാടുന്നു ക്രിസ്മസ് മംഗളം
മണ്ണും വിണ്ണും ആറാടുന്നു....


ഇടയനെ തേടി ഇടയഗണം വന്നു
ബെദ്ലഹേമിന്‍ താഴ്വരയില്‍
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുംടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

അരജനെ തേടി രാജക്കന്മാനര്‍
അരമനകള്‍ തിരഞ്ഞു..
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുിടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

21 November, 2012

ഗാസ കത്തുന്നു .

0

മുഹമ്മദ്‌ സാദിര്‍ഷ പാലോട്

പലസ്തീന് മേലുള്ള ഇസ്രയേല്‍ ആക്രമണം തുടരുകയാണ് .ഇസ്രായേല്‍ നടത്തുന്ന നര നായാട്ടിന്റെ കഥകള്‍ മാത്രമാണ് ലോക പത്രങ്ങളുടെ ഇപ്പോഴത്തെ തലകെട്ട് .പലസ്തീന് ഐക്യദാര്ട്യം പ്രഖ്യാപിച്ചു പല രാജ്യങ്ങളും മുന്നോട്ടു വന്നു .എന്നാല്‍ ചുരുക്കം ചില അറബു രാഷ്ട്രങ്ങള്‍ ഒഴിച്ച് ബാകി രാജ്യങ്ങള്‍ എല്ലാം മൌനം പാലിച്ചതും വാര്‍ത്തയായി .ലോകം ഉണ്ടായ കാലം മുതല്‍ക്കേ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിട്ടുണ്ട് .ഇവിടെ ഇസ്രയേല്‍ പലസ്തീന് മേല്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല .പിറന്ന മണ്ണില്‍ ജീവിക്കാന്‍ അവകാശം നഷ്ട്ടപെട്ട ഒരു ജനത ആയി പലസ്തീന്‍ സമൂഹം മാറിയിരിക്കുന്നു .കഴുകന്‍ കണ്ണിലൂടെ ഇരയെ നോക്കി കാണുമ്പോള്‍ .അതിനു കുട്ടിയെന്നോ സ്ത്രീ എന്നോ ഉള്ള പരിഗണന ഇല്ല .കുട്ടികളെ ആക്രമിക്കരുത് ,സ്ത്രീകളെ ആക്രമിക്കരുത് ആയുധം ഇല്ലാത്തവനെ ആക്രമിക്കരുത് എന്നൊക്കെ നമ്മള്‍ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നാല്‍ ഗാസയില്‍ മരിച്ചു വീഴുന്നത് കുട്ടികളും സ്ത്രീകളും ആണ് .അധിനിവേശതിനുള്ള ആവേശത്തില്‍ അവയെല്ലാം മറക്കുകയാണ് ഇസ്രായേലിന്‍റെ ചെന്ന്യ്ക്കള്‍.കണ്‍മുന്നില്‍ സ്വന്തം കുഞ്ഞു പിടഞ്ഞു മരികുന്നത് കാണേണ്ടി വരുന്ന ഗാസയിലെ അമ്മാരുടെ ദുര്‍വിധി .മാതാപിതാക്കളെ നഷ്ട്ടപെട് കുഞ്ഞിന്റെ തേങ്ങല്‍. ഗാസയില്‍ ലോകത്തിന്‍റെ ക്യാമറ കണ്ണുകള്‍ പകര്‍ത്തുന്ന ദ്രിശ്യങ്ങള്‍. ദയ്ന്യതയുടെ മുഖമാണ് .മനുഷ്യത്വം മരവിചിട്ടില്ലാതവര്‍ക്ക് ആ കാഴ്ചകള്‍ വേദന ജനകം ആണ്  .പലസ്തീനില്‍ മരിച്ചു വീഴുന്ന കുരുന്നുകള്‍ നിരവധിയാണ് അവര്‍ അറിയുനില്ല ഏതു രാഷ്ട്രീയത്തിന്‍റെ പേരില്‍ ആണ് തങ്ങള്‍ ജീവന്‍ ബലി കൊടുത്തത് എന്ന് .സാമ്രാജ്യത്വം ഉറപിക്കാന്‍ ലോകമെന്തെന്നു അറിയാത്ത പിഞ്ചു കുഞ്ഞിന്‍റെ നെഞ്ചില്‍ നിറ ഒഴികുന്നവര്‍ക്ക് പറയാന്‍ എന്ത് ന്യായീകരണം ആണ് ഉള്ളത് .എവിടെ നിന്നോ വന്നു പതിക്കാവുന്ന ഒരു ഷെല്‍ തന്‍റെ കുഞ്ഞിന്‍റെയും ജീവനെടുക്കും എന്നാ ഭയത്തിലാണ് ഓരോ മാതാവും .  യുദ്വവും അക്രമങ്ങളും എന്നെങ്കിലും ഒരിക്കല്‍ സമാധാനത്തില്‍ അവസാനിക്കാം പക്ഷെ കുഞ്ഞു മനസിന്‍റെ ഉള്ളറകളില്‍ തറച്ചു പോയ ഭയം അത് അവസാനികില്ല മരണം വരെ

03 October, 2012

എമെര്‍ജിംഗ് കേരള

0

എം .ഷിറാസ്ഖാന്‍ പാലോട്
നമുക്ക് വേണ്ടത് എമെര്‍ജിംഗ് കേരളയിലൂടെ വന്‍കിട നിക്ഷേപ ങ്ങലോ സംരംഭാങ്ങലോ അല്ല .മൂലധനത്തിന്റെ ചെറുകിട വിന്യാസങ്ങളും അതിലൂടെ ഉളവാകുന്ന ചെറുകിട സംരഭങ്ങളും ആണ്.കേരളം വന്‍ മുതലാളിമാര്‍ക്ക് വിറ്റു തുലകുന്ന എമെര്‍ജിംഗ് കേരളയെ നോക്കി മിണ്ടാതിരിക്കുന്ന പി സി വിഷ്ണുനാഥ്. യൂത്ത് കൊണ്ഗ്രസിനും യുവജന സംഘടനകള്‍ക്കും അപമാനമാണ്.......!!!!!!!!!!!

02 October, 2012

നേന്ത്രക്കലവറ കിലോയ്ക്ക് 25 രൂപ

0

മാതൃഭൂമി

ഏത്തക്കായ വില കുതിച്ചുയരുന്നത് കണ്ട് വിഷമിക്കേണ്ട. ഉപഭോക്താക്കള്‍ക്ക് സഹായഹസ്തവുമായി ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന നേന്ത്രക്കലവറ തലസ്ഥാനത്തെ നിരത്തുകളിലിറങ്ങി.

ഇടുക്കി, വയനാട് ജില്ലകളില്‍ നേന്ത്രവാഴ കൃഷിയിലുണ്ടായ അമിതോല്പാദനം കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് ന്യായവില നല്‍കി ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച ഏത്തവാഴയ്ക്കയാണ് തിരുവനന്തപുരത്ത് വിതരണം ചെയ്യുന്നത്. വയനാട് ജില്ലയിലെ മീനങ്ങാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഇടുക്കി ജില്ലയിലെ രാജക്കാട്, തോപ്രാംകുടി, കാമാക്ഷി എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി നേന്ത്രന്‍ കൃഷി ചെയ്തിട്ടുള്ളത്. ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് ഇടനിലക്കാരുടെ ചൂഷണം പൂര്‍ണമായി ഒഴിവാക്കിയാണ് വിതരണം. ഇതിന്റെ ഭാഗമായിട്ടാണ് 'നേന്ത്ര കലവറ' എന്ന പേരില്‍ നാല് സഞ്ചരിക്കുന്ന വില്പനശാലകള്‍ തിങ്കളാഴ്ച മുതല്‍ യാത്ര തുടങ്ങിയത്.

തിരക്കേറിയ സ്ഥലങ്ങളിലും ഓഫീസുകളുടെ പരിസരത്തുമാണ് ഇപ്പോള്‍ ഈ നേന്ത്രക്കലവറ എത്തുന്നത്. പൊതുവിപണിയില്‍ 36 മുതല്‍ 42 രൂപ വരെ വിലയുള്ളപ്പോഴാണ് കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് ഏത്തക്കായ വില്‍ക്കുന്നത്. വില ഇനിയും കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ മനോജ് കുറുപ്പ് പറഞ്ഞു.

20 June, 2012

കാട്ടാനകളെ തുരത്താന്‍ തേനീച്ചക്കെണിയൊരുക്കുന്നു

0





മൈസൂര്‍: വന്യമൃഗങ്ങളെ ചെറുക്കാനുള്ള വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് ആനകള്‍ ചരിയുന്നതു തടയാന്‍ വനം വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കുന്നു. ഉഗാണ്ടയില്‍ പരീക്ഷിച്ചു വിജയിച്ച തേനിച്ചക്കെണിയാണ് കര്‍ണാടകത്തിലെ വനങ്ങളോടു ചേര്‍ന്നുള്ള ജവനവാസപ്രദേശങ്ങളില്‍ പരീക്ഷിക്കുന്നത്. ഉഗാണ്ടയില്‍ ഈ പദ്ധതിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കുന്നത്. കൃഷിയിടങ്ങള്‍ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന വൈദ്യുതവേലിയില്‍ നിന്നും ഷോക്കേറ്റ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തു മുപ്പതിലേറെ ആനകള്‍ ചരിഞ്ഞിരുന്നു. ഇതു മൃഗസ്‌നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതിഷേധത്തിനു ഇടയാക്കിയതിനെ തുടര്‍ന്നാണ് ആനകളെ ചെറുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയിരിക്കുന്നത്.

കൃഷിയിടങ്ങള്‍ക്കു ചുറ്റുമുള്ള മുള്ളുവേലികളില്‍ തേനീച്ച കൂടുകള്‍ പ്രത്യേക രീതിയില്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുക. തട്ടിയാല്‍ തേനീച്ചക്കൂടുകള്‍ ഇളകുന്ന വിധത്തിലുള്ളതാണ് വേലികളുടെ ഘടന. ആനകള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചാല്‍ ഇളകിയെത്തുന്ന തേനീച്ചകള്‍ തന്നെ ആനകളെ തിരിച്ചോടിക്കും. മാത്രമല്ല തേനീച്ചകളുടെ സാന്നിധ്യം അറിയാന്‍ ആനകള്‍ക്കു പ്രത്യേക കഴിവുള്ളതിനാല്‍ അവ ഈ മേഖലകളിലേക്ക് വരാനും മടികാണിക്കും. ഉഗാണ്ടയിലെ കൃഷിയിടങ്ങളിലും ക്യൂന്‍ എലിസബത്ത് നാഷണല്‍ പാര്‍ക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഈ കെണികള്‍ ഏറെ പ്രചാരം നേടിയിരുന്നു.

വോള്‍ക്കാനോസ് സഫാരിസ് പാര്‍ട്ണര്‍ഷിപ്പ് ട്രസ്റ്റ് എന്ന സ്ഥാപനമാണ് ഉഗാണ്ടയില്‍ പദ്ധതി നടപ്പാക്കിയത്. കര്‍ണാടകത്തിലെ പദ്ധതിയുടെ മേല്‍നോട്ട ചുമതലയും ഇവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മൈസൂര്‍, കുടക്, ഹാസന്‍, ചാമരാജനഗര്‍, തുംകൂര്‍, രാംനഗര, മാണ്ഡ്യ തുടങ്ങി ആനകളുടെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലകളിലായിരിക്കും ഇവ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ കുടക്, ഹാസന്‍ ജില്ലകളിലാണ് ഇതിന്റെ പരീക്ഷണം നടക്കുന്നത്.പിന്നീട് മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജയ്മിശ്ര പറഞ്ഞു. ആനകളെ തടയുന്നതിനൊപ്പം തേന്‍ ഉത്പാദിപ്പിച്ചുകൊണ്ട് അധിക വരുമാനം കൂടി കര്‍ഷകര്‍ക്കു നല്‍കാന്‍ ഇതിലൂടെ പദ്ധതിയിടുന്നുണ്ട്. ആവശ്യമായ തേനീച്ചകളെ വനംവകുപ്പ് തന്നെയായിരിക്കും നല്‍കുക. ഇവിടെ നിന്നു ലഭിക്കുന്ന തേന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വാങ്ങുകയും ചെയ്യുമെന്നും അജയ് മിശ്ര പറഞ്ഞു.